പഠനോത്സവത്തിന്റെ ഉപജില്ലാതലം , മുൻസിപ്പൽതലം , സ്കൂൾതലം ഉദ്ഘാടനം പൊറത്തിശ്ശേരി മഹാത്മാ എൽ പി & യു പി സ്കൂളിൽ നടന്നു

പൊറത്തിശ്ശേരി : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ മികവിന്റെ വർഷമായി പരിഗണിക്കുന്നതിന് ഭാഗമായി കുട്ടികൾ ആർജിച്ച പഠനമികവുകൾ സമൂഹവുമായി പങ്കുവെക്കുന്ന പഠനോത്സവം പരിപാടിയുടെ ഉപജില്ലാതലം , മുൻസിപ്പൽതലം , സ്കൂൾതലം എന്നിവയുടെ ഉദ്ഘാടനം പൊറത്തിശ്ശേരി മഹാത്മാ എൽ പി & യു പി സ്കൂളിൽ ഇരിങ്ങാലക്കുട  നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ശശി അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ എഡ്യൂക്കേഷണൽ ട്രസ്റ്

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 53 വിദ്യാർത്ഥികൾക്കുള്ള ശാസ്ത്രപഥം പദ്ധതി ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും ഗവേഷണ പാടവവും വളര്‍ത്തുകയും പുതിയ തലമുറയ്ക്ക് അതിന്റെ ആവശ്യകതയെ കൂടുതല്‍ മനസിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം, കേരള ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ള ശാസ്ത്രപഥം പരിപാടിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജില്‍ തുടക്കം കുറിച്ചു. തൃശ്ശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 53 വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 1, 2, 3

ഹിന്ദു മഹാസഭയുടെ ഗാന്ധി നിന്ദക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഹിന്ദു മഹാസഭയുടെ ഗാന്ധി നിന്ദക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, സുജ സഞ്ജീവ്കുമാർ, പി. എൻ സുരേഷ്, എം.ആർ ഷാജു, എൽ ഡി ആന്റോ, സിജു കെ.വൈ, ടി ജി പ്രസന്നൻ,

എടക്കുളം വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഫെബ്രുവരി 3 ന്

എടക്കുളം : എടക്കുളം സെന്റ് സെബാസ്ററ്യൻസ് ദേവാലയത്തിൽ ഫെബ്രുവരി 3 ഞായറാഴ്ച ആഘോഷിക്കുന്ന വി. സെബസ്ത്യാനോസിന്റെ തിരുനാളിന്റെ കൊടിയേറ്റ കർമം ഇരിങ്ങാലക്കുട വികാരി ജനറൽ റവ .ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. ഫെബ്രുവരി 2 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നളിപ്പ് ഉണ്ടാകും. തിരുനാൾ ദിനമായ ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 6 .30 ദിവ്യബലി, 10 .30 ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ. ഫാ നെവിൻ

ബസ് സ്റ്റാൻഡ് പരിസരത്ത് ദാഹിച്ച് വലയുന്ന യാത്രക്കാർക്കായി സൗജന്യ കുടിവെള്ള വിതരണവുമായി സേവാഭാരതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് കൂടൽമാണിക്യം റോഡിൽ പെട്രോൾ പമ്പിന് സമീപത്തെ ആര്യവേപ്പ് മരത്തിനു താഴെ സേവാഭാരതി ദാഹിച്ച് വലയുന്ന യാത്രക്കാർക്കായി സൗജന്യ കുടിവെള്ള വിതരണം ഏർപ്പെടുത്തി. ആയതിന്റെ ഉദ്ഘാടന കർമ്മം സേവാഭാരതി നൈമിത്തിക സേവ പ്രസിഡണ്ട് എം .സുധാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ ബിജിൽ, രാഗേഷ്, ഷിബു, അനീഷ്, ബൈജു ശാന്തി എന്നിവർ പങ്കെടുത്തു.

എടതിരിഞ്ഞി വെൽഫയർ അസോസിയേഷൻ യു. എ. ഇ യുടെ കുടുംബസംഗമം ഷാർജയിൽ നടന്നു

ഷാർജ : എടതിരിഞ്ഞി വെൽഫയർ അസോസിയേഷൻ യു. എ. ഇ യുടെ കുടുംബസംഗമം റോള ഷാർജയിലുള്ള ടേസ്റ്റ് ഓഫ്‌ മലബാർ റെസ്റ്റോറൻറ്റിൽ നടന്നു. യു.എ.ഇ യിലുള്ള നിരവധി എടതിരിഞ്ഞി പ്രവാസി കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ EWA പ്രസിഡന്റ്‌, രാജേഷ് അണക്കത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപക് പുരയാറ്റ് സ്വാഗതവും 2 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഖജാൻജി ബിജിത് എടച്ചാലി വരവ് ചിലവ് കണക്കവതരിപ്പിച്ചു. തുടർന്ന് പുതിയ കമ്മിറ്റി

Top