മികവുകളുമായി പഠനോത്സവം

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ 'പഠനോത്സവം 2019' തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ സുരേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വിവിധ വിഷയങ്ങളിലുള്ള പഠനമികവുകൾ വേദിയിലവതരിപ്പിച്ചു. സ്കൂൾ മാനേജർ ഭരതൻ കണ്ടെൻങ്കാട്ടിൽ അധ്യക്ഷതവഹിച്ചു.മൈമ്മ്, സ്കിറ്റ്, ഡബ്സ്മാഷ്, പുസ്തകപരിചയം, കവിതാലാപനം, സംഘഗാനം, തിത്തലി ഡാൻസ്, ദൃശ്യാവിഷ്കാരം, ശുചിത്വ ശീലങ്ങളുടെ ബോധവൽക്കരണം, ശാസ്ത്രീയ പരീക്ഷണങ്ങളുടെ അവതരണം ഗണിത കൗതുകങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള

മഞ്ഞൾ വിളവെടുപ്പ് നടത്തി കൊരുമ്പിശ്ശേരി റെസിഡന്റ്സ് അസോസിയേഷൻ മാതൃകയായി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷൻ അംഗവും, കർഷകനുമായ കാക്കര സുകുമാരൻ നായരുടെ ഒരേക്കറിലധികമുള്ള സ്ഥലത്ത് കൃഷി ചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തി. മഞ്ഞൾ കഴുകി വൃത്തിയാക്കി പൊടിച്ച് അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും നൽകാനാണ് തീരുമാനം. ശുദ്ധമായ മഞ്ഞൾ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന തിരിച്ചറിവാണ് മാതൃകാപരമായ ഈ നടപടിക്ക് അസോസിയേഷനെ പ്രേരിപ്പിച്ചത്. വിളവെടുപ്പിന് അസോ. പ്രസിഡണ്ട് വിങ്ങ് കമാണ്ടർ (റിട്ട), ടി എം രാംദാസ്,

ഇരിങ്ങാലക്കുട മണ്ഡലത്തിലേക്കായി ബഡ്ജറ്റിൽ 70 കോടി രൂപ വകയിരുത്തിയതായി പ്രൊഫ. കെ യു അരുണൻ എം എൽ എ

ഇരിങ്ങാലക്കുട : സംസ്ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്കായി 70 കോടി രൂപ വകയിരുത്തിയതായി പ്രൊഫ. കെ യു അരുണൻ എം എൽ എ അറിയിച്ചു. ഠാണാ- ചന്തക്കുന്ന് വികസനം 16 കോടി, കെ എൽ ഡി സി - ഷൺമുഖം കനാൽ സംയോജനം 10 കോടി, ഇരിങ്ങാലക്കുട കുടുംബശ്രീ ഹൈപ്പർ മാർക്കറ്റിനായി 8 കോടി, പടിയൂർ - പൂമംഗലം കോൾ വികസനത്തിനായി 3 കോടി, കൂത്തുമാക്കൽ ഷട്ടർ നിർമ്മാണം 10

ഇന്ത്യയുടെ ആത്മാവിൽ നിന്ന് ഗാന്ധി മറയില്ല – ബാലചന്ദ്രൻ വടക്കേടത്ത്

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ആത്മാവിൽ നിന്ന് ഗാന്ധിയെ എടുത്തു മാറ്റാൻ ആർക്കും കഴിയില്ല എന്ന് പ്രശസ്ത സാഹിത്യ ചിന്തകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശന വേദി ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട സഹകരണ സംഘത്തിൻറെ കിഴുത്താണി കേന്ദ്രത്തിലെ മഹാത്മ ഹാളിൽ നടത്തിയ ഗാന്ധി സന്ദേശസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെപ്പറ്റി ഇന്നു പലരും ഏറെ പറയുന്നു. ഗാന്ധിജിയുടെ പുകപടലങ്ങൾ രാഷ്ട്രീയ ചക്രവാളത്തിൽ നിറയുന്നു. ഗാന്ധിയുടെ ഓർമ്മകൾക്ക് നേരെ വെടിയുതിർത്ത മധുരം

സാന്ദ്ര പിഷാരടിക്ക് “നളന്ദ നൃത്ത്യനിപുണ” പുരസ്കാരം

ഇരിങ്ങാലക്കുട : നളന്ദ നൃത്തോത്സവം 2019 മോഹിനിയാട്ടം വിഭാഗത്തിൽ സാന്ദ്ര പിഷാരടി "നളന്ദ നൃത്ത്യനിപുണ" പുരസ്കാരത്തിന് അർഹയായി. പ്രശസ്ത മോഹിനിയാട്ട ഗുരു ഡോക്ടർ കനക് റെലെ സ്ഥാപിച്ച നളന്ദ ഡാൻസ് റിസർച്ച് സെൻറർ മുംബൈ വർഷംതോറും നടത്തിവരുന്ന നൃത്തോത്സവത്തിൽ ഇത്തവണ സാന്ദ്രയുടെ മോഹിനിയാട്ടം അവതരണത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ് ലഭിച്ചത്. കഴിഞ്ഞ 18 വർഷമായി ഇരിങ്ങാലക്കുട നടനകൈരളി ഗുരുകുലത്തിൽ ഗുരു നിർമ്മലാ പണിക്കരുടെ കീഴിൽ മോഹിനിയാട്ടം അഭ്യസിക്കുന്നു. പ്രശസ്ത ഭരതനാട്യം നർത്തകി മാളവിക

ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഫെബ്രുവരി 11ന്, കൊടിയേറ്റം 5ന്

ഇരിങ്ങാലക്കുട : എസ്. എൻ. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഫെബ്രുവരി 11 തിങ്കളാഴ്ച ആഘോഷിക്കുന്നു. കൊടിയേറ്റം 5 ന് ചൊവ്വാഴ്ച വൈകീട്ട് 6 : 45 നും 7:45 നും മദ്ധ്യേ പറവൂർ രാഗേഷ് തന്ത്രി നിർവ്വഹിക്കും. തുടർന്ന് ഷഷ്ഠി മഹോത്സവത്തിനോടനുബന്ധിച്ച നാടക മത്സരങ്ങളുടെ ഉദ്‌ഘാടനം സിനിമാതാരം കുട്ടേടത്തി വിലാസിനി നിർവ്വഹിക്കും. ഫെബ്രുവരി 10ന് പള്ളിവേട്ട , 12 ന് ആറാട്ട്

Top