ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻ പരിധിയിൽ വരുന്ന ഗാന്ധിഗ്രാം, മാർക്കറ്റ്, മിനി ബസ്സ്റ്റാൻഡ്, മതമൈത്രി റോഡ്, കാട്ടുങ്ങച്ചിറ- പൊറത്തിശ്ശേരി റോഡ് എന്നി സ്ഥലങ്ങളിൽ മാർച്ച് 1 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:30 മണി വരെ വൈദ്യുതി വിതരണം തടസ്സപെടുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവല്‍ ലോഗോ പിറന്നാള്‍ ദിനത്തില്‍ ഇന്നസെന്‍റ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : എഴുപത്തൊന്നാം ജന്മദിനത്തില്‍ പുസ്തകങ്ങളോടും വായനയോടുമുള്ള തന്‍റെ ആഭിമുഖ്യം നടന്‍ ഇന്നസെന്‍റ് ഒരിക്കല്‍ കൂടി തെളിയിച്ചു. ഏപ്രില്‍ 13 മുതല്‍ 21 വരെ ജീവകാരുണ്യ സംഘടനയായ സേവിന്‍റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന പ്രഥമ ദേശീയ പുസ്തകോത്സവമായ ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവലിന്‍റെ ലോഗോ പ്രകാശനം പിറന്നാള്‍ ദിനം പ്രഭാതത്തില്‍ തന്നെ അദ്ദഹം നിര്‍വഹിച്ചു. രോഗശയ്യയില്‍ കഴിയുന്ന സുഹൃത്തും ചുട്ടി കലാകാരനുമായ പരമേശ്വരനെ സന്ദര്‍ശിച്ച് മകന്‍ സോണറ്റുമൊത്ത് വീട്ടിലെത്തി പിറന്നാള്‍ കേക്കു

സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഇരിങ്ങാലക്കുട മേഖല കാൽനടപ്രചരണ ജാഥക്ക് സ്വീകരണം

വല്ലക്കുന്ന് : പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക , കേന്ദ്ര അവഗണന  അവസാനിപ്പിക്കുക ,വർഗീയതയെ ചെറുക്കുക,നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക,നവ-ലിബറൽ നയങ്ങളെ പരാജയപ്പെടുത്തുക, നവകേരള നിർമ്മിതിക്ക് കരുത്തു പകരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേർസ് അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തിയ മേഖല കാൽനട പ്രചരണ ജാഥക്ക് വല്ലക്കുന്നിൽ സ്വീകരണം നൽകി. ജാഥ വൈസ് ക്യാപ്റ്റൻ കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി കെ.എം.അജിത്കുമാർ സ്വീകരണത്തിൽ സംസാരിച്ചു.

കൃ്ണകുമാറിന്‍റെ സാക്‌സഫോണ്‍ സോളോ മെലഡീസ് വെള്ളിയാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : പ്രസിദ്ധ സംഗീതജ്ഞന്‍ കൃഷ്ണകുമാറിന്‍റെ സാക്‌സഫോണ്‍ സോളോ മെലഡീസ് സംഗീത പരിപാടി മാര്‍ച്ച് 1 വെള്ളിയാഴ്ച വെകിട്ട് അരങ്ങേറും. പ്രതാപ്‌സിങ് മ്യൂസിക് ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 5:30ന് എസ്.എസ് ഹാളിലാണ് പരിപാടി. അറിയപ്പെടുന്ന തബല വാദകനായ ഏങ്ങണ്ടിയൂര്‍ സ്വദേശി കൃഷ്ണകുമാര്‍ സാക്‌സഫോണ്‍, പുല്ലാങ്കുഴല്‍ എന്നീ ഉപകരണങ്ങളിലും വിദഗ്ദനാണ്. ശ്രവണ മധുരമായ ഹിന്ദി, മലയാളം, തമിഴ് സിനിമാ ഗാനങ്ങളാണ് പരിപാടിയുടെ ഭാഗമായി കൃഷ്ണകുമാര്‍ സാക്‌സഫോണില്‍ വായിക്കുക. യൂ ട്യൂബില്‍ കൃഷ്ണകുമാറിന്‍റെ

“ഖമർ പാടുകയാണ് ” : സൂഫി കവിതകളുടെ ആലാപനവും ചർച്ചയും സംഘടിപ്പിച്ചു

പുത്തൻചിറ : പുത്തൻചിറ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ റെജില ഷെറിൻ രചിച്ച ‘ഖമർ പാടുകയാണ് ' എന്ന സൂഫി കാവ്യസമാഹാരത്തിലെ കവിതകളുടെ ആലാപനവും ചർച്ചയും സംഘടിപ്പിക്കപ്പെട്ടു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എഴുത്തുകാരനുമായ ഖാദർ പട്ടേപ്പാടം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് ടി.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കവയിത്രി റെജില ഷെറിൻ കവിതകൾ ആലപിച്ചു. എം.ആർ. സനോജ് പുസ്തക പരിചയം നടത്തി. എഴുത്തുകാരി ഷീബ ജയചന്ദ്രൻ,ഇ.എസ്.ഉണ്ണികൃഷ്ണൻ,എന്നിവർ സംസാരിച്ചു. എ.കെ.ദേവരാജൻ സ്വാഗതവും

സി എൻ ജയദേവൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാലര കോടി രൂപ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചിലവഴിച്ചു

ഇരിങ്ങാലക്കുട : സി എൻ ജയദേവൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2014 - 15 കാലയളവിലേക്കുള്ള നിയോജകമണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി നാലര കോടി രൂപ ചെലവഴിച്ചതായി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി ഒരു കോടി 56 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 93 ലക്ഷം രൂപയും അംഗനവാടികൾ, ക്ഷീരസംഘങ്ങൾ, ഗ്രാമീണ വായനശാലകൾ, വെള്ളക്കെട്ട് നിവാരണ പദ്ധതികൾ, എന്നിവയ്ക്കായി

‘ഷോപ്പ് ലിഫ്റ്റേഴ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാംഡി ഓർ പുരസ്കാരം നേടിയ ജപ്പാനീസ് ചിത്രമായ 'ഷോപ്പ് ലിഫ്റ്റേഴ്സ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 1 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന്. സ്ക്രീൻ ചെയ്യുന്നു. മികച്ച വിദേശഭാഷാ ചിത്രത്തിനായി അക്കാദമി നോമിനേഷൻ നേടിയ ചിത്രം ,കേരള അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ ശ്രദ്ധ നേടിയിരുന്നു. ജീവിത ആവശ്യങ്ങൾക്കായി കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന

ഇന്ന് ഇന്നസെന്റിന് 71-ാം പിറന്നാൾ

ഇരിങ്ങാലക്കുട : ചലച്ചിത്രനടനും എം പി യുമായ ഇന്നസെന്റിന്‍റെ 71-ാം പിറന്നാൾ ദിനം ഇന്ന് ഇരിങ്ങാലക്കുടയിലെ വസതിയിൽ സേവ് സന്നദ്ധസംഘടന അംഗങ്ങളോടൊപ്പം ലളിതമായ ചടങ്ങിൽ ആഘോഷിച്ചു. പിറന്നാൾ കേക്ക് മുറിച്ചും മധുരം വിളമ്പിയും കുടുംബത്തോടൊപ്പമാണ് അദ്ദേഹം പിറന്നാൾ ആഘോഷിച്ചത് . മകൻ സോണറ്റും ഭാര്യാ ആലീസും മരുമകളും പേരമക്കളായ ഇന്നസെന്റ്, അന്ന എന്നിവരും ഇരിങ്ങാലക്കുടയിൽ മെയ് മാസം നടക്കുന്ന ഇരിങ്ങാലക്കുട ദേശിയ പുസ്തകോത്സവത്തിന്റെ നടത്തിപ്പുക്കാരായ സേവ് സന്നദ്ധസംഘടനയുടെ ഭാരവാഹികളും ആഘോഷത്തിൽ

എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാത്ഥികളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു

എടതിരിഞ്ഞി : പരിമിതികൾ മൂലം സ്കൂളിലെത്താൻ കഴിയാത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് ചങ്ങാതിക്കൂട്ടം രൂപീകരിക്കുന്നതിന്റെ ഭാഗമായി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ജനപ്രതിനിധികളും വെള്ളാങ്കല്ലൂർ ബി ആർ സി യിലെ റിസോഴ്‌സ് അദ്ധ്യാപകരും ചേർന്ന് ജന്മനാ തന്നെ ശാരീരിക വിഷമങ്ങൾ അനുഭവിക്കുന്ന അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രവീണിന്റെ വീട് സന്ദർശിച്ചു. കാക്കാത്തുരുത്തിയിലെ പള്ളയിൽ പ്രതീഷ്കുമാറിന്റെയും ഷീജയുടെയും മകനാണ് പ്രവീൺ. കൂട്ടുക്കാർ മധുരം

തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ലാബ് അറ്റൻഡർമാരുടെ ഒഴിവുകൾ

താണിശ്ശേരി : തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ലാബ് അറ്റൻഡർമാരുടെ ഒഴിവുകളുണ്ട്. കുറഞ്ഞ യോഗ്യത സയൻസ് ഗ്രൂപ്പ് പ്ലസ് ടു , വി എച്ച് എസ് സി. താൽപര്യമുള്ളവർ മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10:30 ന് കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റും ബയോഡാറ്റയുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04802876986, 9446232558

Top