എസ്.എന്‍ സ്ക്കൂളുകളുടെ വാര്‍ഷികാഘോഷം ,രക്ഷാകര്‍തൃദിനം, യാത്രയയപ്പ് സമ്മേളനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുളള എസ്.എന്‍ സ്ക്കൂളുകളുടെ വാര്‍ഷികാഘോഷവും ,രക്ഷാകര്‍തൃദിനവും, യാത്രയയപ്പ് സമ്മേളനവും എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടന്നു. കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്ള നിര്‍വഹിച്ചു. യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട ഡിസിട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ഗോപകുമാര്‍ .ജി ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ രവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ലത

കാരൂർ സെന്‍റ് മേരിസ് റോസറി ദേവാലയത്തിൽ വി. സെബസ്ത്യാനോസിന്‍റെ അമ്പ് തിരുനാൾ 26ന്

കാരൂർ : കാരൂർ സെന്റ് മേരിസ് റോസറി ദേവാലയത്തിൽ വി. സെബസ്ത്യാനോസിന്‍റെ അമ്പ് തിരുനാൾ 26-ാം തിയ്യതി ആഘോഷിക്കുന്നു. 25-ാം തിയ്യതി വെള്ളിയാഴ്ച വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പും രാത്രി 9 മണിക്ക് പള്ളിയിൽ അമ്പ് സമാപനവും നടത്തുന്നു. 26-ാം തിയ്യതി ശനിയാഴ്ച തിരുനാൾ ദിനത്തിൽ രാവിലെ 10 മണിക്ക് മൂർക്കനാട് പള്ളി വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളി മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലി. ഇരിങ്ങാലക്കുട രൂപത വികാരി

വി.എച്ച്. റഫീഖിന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

പട്ടേപ്പാടം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും തൃശൂർ ഗവ. കോളേജിലെ സാമ്പത്തിക ശാസ്ത്രം വകുപ്പ് മേധാവിയായ റഫീഖ് പട്ടേപ്പാടം സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പട്ടേപ്പാടം വലിയവീട്ടിൽ ഹമീദിന്റെയും ഖദീജയുടേയും മകനാണ് റഫീക്ക് തൃശൂർ ഗവ.കോളേജിലെ സാമ്പത്തിക ശാസ്ത്രം അസി.പ്രൊഫസർ ഡോ. സാജിത ബീവി കാരയിൽ ആണ് റഫീഖിന്റെ ഭാര്യ.

യുവമോർച്ച സ്വാമി വിവേകാനന്ദ ജന്മദിനം ആഘോഷിച്ചു

  മുരിയാട് : യുവമോർച്ച മുരിയാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദൻ ജന്മദിനം ആഘോഷിച്ചു. ആർഎസ്എസ് വിഭാഗ് സഹ സംഘചാലക് വിവേകാനന്ദ സന്ദേശം നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പുല്ലൂർ ചേർപ്പ്കുന്ന് സെന്ററിൽ വെച്ച് പുഷ്പാർച്ചനയും നടത്തി. യുവമോർച്ച പഞ്ചായത്ത് കൺവീനർ ജിനു ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയൻ മണാളത്ത്, വാർഡ് മെമ്പർ കവിത ബിജു, അജീഷ് പൈക്കാട്ട്, മുകുന്ദൻ ആനന്ദപുരം, ഉണി കൃഷ്ണൻ ഊരകം

Top