2000 രൂപയുടെ നിലവാരമില്ലായ്മ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ കൗണ്ടറുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

ഇരിങ്ങാലക്കുട : പുതിയതായി ഇറങ്ങിയ 2000 രൂപയുടെ കറൻസി നോട്ടിന്‍റെ നിലവാരമയില്ലായ്മ മൂലം ബാങ്കുകളുടെ പുറത്ത് 24 മണിക്കൂറും പണം നിക്ഷേപിക്കാനായി സ്ഥാപിച്ചിട്ടുള്ള ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ ഈ നോട്ടുകൾ പലപ്പോഴും സ്വീകരിക്കാത്തത് ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും പ്രശനങ്ങൾ സൃഷ്ടിക്കുന്നു. മുഷിഞ്ഞതും ചുളിവുകൾ വീണതും കേടുവന്നതുമായ നോട്ടുകൾ സി ഡി എം മെഷീനുകൾ സ്വീകരിക്കാറില്ല . മറ്റു കറൻസി നോട്ടുകൾ അപേക്ഷിച്ച് 2000 രൂപയുടെ നോട്ടുകളാണ് പെട്ടെന്ന് മുഷിയുന്നതും കേടുവരുന്നതും. അത്യാവശ്യഘട്ടങ്ങളിൽ പണം നിക്ഷേപിക്കാൻ

സെന്‍റ് ജോസഫ്സ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം 12ന്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം ജനുവരി 12 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

ക്രൈസ്റ്റ് വിദ്യാനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന്‍റെ മെറിറ്റ് ഡേ ആഘോഷങ്ങള്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.. ചടങ്ങില്‍, ക്രൈസ്റ്റ് എന്‍ജിനിയറിങ്ങ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, ക്രൈസ്റ്റ് ആശ്രമം മുന്‍ മാനേജര്‍ റവ. ഫാ. ജോണ്‍ പാല്യേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു. ദേവമാത എഡ്യൂക്കേഷനല്‍-മാസ് മീഡിയ കൗണ്‍സിലര്‍ റവ. ഫാ. ഷാജു എടമന സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഡബ്‌ള്യുഎ പ്രസിഡണ്ട് ജെയ്‌സണ്‍ പാറേക്കാടന്‍

മൂർക്കനാട് സേവ്യർ അനുസ്മരണം 14ന് പ്രസ് ക്ലബ്ബിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ് മുൻ പ്രസിഡന്റും മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 12-ാം ചരമവാർഷികം ഇരിങ്ങാലക്കുട പ്രസ്ക്ലബ്ബിന്റെയും ശക്തി സാംസ്കാരികവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 14 തിങ്കളാഴ്ച 11 മണിക്ക് പ്രസ് ക്ലബ്ബിൽ ആചരിക്കുന്നു. അനുസ്മരണ സമ്മേളനം ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രസിഡന്റും, ശ്രീനാരായണ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ. സി കെ രവി ഉദ്‌ഘാടനം ചെയ്യുമെന്ന് പ്രസ് ക്ലബ് സെക്രട്ടറി വി ആർ സുകുമാരൻ,

ആരെന്തു പറഞ്ഞാലും ഞങ്ങൾ വെട്ടിപ്പൊളിക്കും !!!, പുതുക്കിപ്പണിത സംസ്ഥാന പാത വീണ്ടും കുഴിക്കൽ തുടരുന്നു

ഇരിങ്ങാലക്കുട : കഴിഞ്ഞദിവസം കേബിൾ ജോലിക്കായുള്ള മാൻഹോളിനായി കോടികൾ ചിലവാക്കി പുതുക്കിപ്പണിത ഇരിങ്ങാലക്കുട - പോട്ട സംസ്ഥാന വെട്ടിപൊളിച്ചത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും വെള്ളിയാഴ്ചയും മറ്റൊരിടത്തു വീണ്ടും റോഡ് വെട്ടിപൊളിക്കൽ ദ്രുതഗതിയായി തുടരുന്നു. ഗതാഗതതടസമില്ലാതിരിക്കാൻ റോഡ് റീടാറിങ്‌ ആധുനിക സംവിധാനം ഉപോയോഗിച്ചു രാത്രിയിലാണ് മുഴുവൻ ജോലികളും നടന്നത്, ഇതിനാൽ പലയിടത്തെയും നിലവിലുള്ള കേബിൾ മാൻഹോളുകൾ അറിയാതെ മൂടിപ്പോയത് ഇപ്പോൾ ടാർ പൊളിച്ചെടുത്ത് നിലവിലെ റോഡിനൊപ്പമാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് പൊതുമരാമത്ത്

അവിട്ടത്തൂർ ശിവക്ഷേത്ര തിരുവുത്സവത്തിനു കൊടിയേറി

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്ര തിരുവുത്സവത്തിനു കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദൻ നമ്പൂതിരി കൊടിയേറ്റകർമ്മം നിർവ്വഹിച്ചു. കുറിയേടത്ത് രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കലാപരിപാടികളുടെ ഉദ്‌ഘാടനം ക്ഷേത്രം സെക്രട്ടറി ഇ എസ് മനോജ് നിർവ്വഹിച്ചു. കൊടിപ്പുറത്ത് വിളക്കിനു കരുവന്തല ഗണപതി തിടമ്പേറ്റി. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ജനുവരി 19ന് സമാപിക്കും.

സേവാഭാരതി കാട്ടൂർ സ്വാശ്രയ നിലയത്തിന് കൊച്ചിൻ ഷിപ്പ് യാർഡ് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു

കാട്ടൂർ : ഭിന്നശേഷിക്കാർക്കായുള്ള സേവാഭാരതിയുടെ കാട്ടൂർ സ്വാശ്രയ നിലയത്തിന് കൊച്ചിൻ ഷിപ്പ് യാർഡ് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം കാട്ടൂർ എ എസ് ഐ ബസന്ത് നിർവ്വഹിച്ചു.  കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി.ടി കെ രമേഷ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് മാനേജിംഗ് ട്രസ്റ്റി അംഗം ടി ബി രാധാകൃഷ്ണ മേനോൻ സേവാഭാരതി പ്രസി.പി കെ ഉണ്ണിക്കൃഷ്ണന് താക്കോൽ കൈമാറി. സുഗതൻ ചെമ്പി പറമ്പിൽ, പ്രകാശൻ കൈമാപറമ്പിൽ,

Top