വീണ്ടുവിചാരത്തിന് വില ഒരു ജീവൻ : ടാറിങ്ങിലെ ഉയരവ്യതാസം, അപകടത്തിൽ സ്ത്രീ മരിച്ചിടത്ത് ഒടുവിൽ അധികൃതർ അപായസൂചന സ്ഥാപിച്ചു

വല്ലക്കുന്ന് : ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാതയിൽ പുതുതായി ചെയ്ത ടാറിങ്ങിലെ ഉയരവ്യതാസം മൂലം അപകടത്തിൽ സ്ത്രീ മരിച്ച വല്ലക്കുന്നിലും, സമാന അവസ്ഥയുള്ള പുല്ലൂർ പുളിഞ്ചോട്ടിലും അപായസൂചന അറിയിക്കുന്ന ട്രാഫിക് ബോർഡ്‌ പി.ഡബ്ല്യു.ഡി സ്ഥാപിച്ചു. ഇവിടെ ചെറിയ പാലം പണിയാനായി റോഡിൽ  റീടാർ ചെയ്യാതെ വിട്ട്ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കഴിഞ്ഞ ദിവസം സ്ത്രീ മരിച്ചത്. ഇവിടെ 10 മീറ്റർ ദൂരത്തിൽ പഴയ റോഡിൽനിന്ന് 3 ഇഞ്ച് ഉയരത്തിലാണ് പുതിയ ടാറിങ്. ദൂരെനിന്ന്

മൃണാള്‍സെന്നിനെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച അനുസ്മരിക്കുന്നു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നവതരംഗ സിനിമയുടെ വക്താവായിരുന്ന സംവിധായകന്‍ മൃണാള്‍സെന്നിനെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അനുസ്മരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ ഓര്‍മ്മ ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. ഐ.ഷണ്‍മുഖദാസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് മൃണാള്‍ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ 'അമര്‍ ഭുവന്‍' പ്രദര്‍ശിപ്പിക്കും. അഫ്‌സര്‍ അഹമ്മദിന്റെ നോവലിനെ ആസ്പദമാക്കി 2002 ല്‍ പുറത്തിറങ്ങിയ അമര്‍ ഭുവന്‍ മൃണാള്‍ സെന്നിന്റെ

സൂഫിസത്തിന്റെ ആശയപരിസരങ്ങളിൽ നിന്നും പിറവികൊണ്ട റെജില ഷെറിന്‍റെ കവിതസമാഹാരം പ്രകാശനം ഞായറാഴ്ച

ഇരിങ്ങാലക്കുട : സൂഫിസത്തിന്‍റെ ആശയപരിസരങ്ങളിൽ നിന്നും പിറവികൊണ്ട റെജില ഷെറിന്‍റെ കവിതസമാഹാരം 'ഖമർ പാടുകയാണ്' 20 ഞായറാഴ്ച മൂന്ന് മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.  വയലാർ അവാർഡ് ജേതാവും കേരളത്തിലെ ആദ്യഭക്ഷ്യസുരക്ഷ കമ്മീഷൻ അദ്ധ്യക്ഷനുമായ കെ വി മോഹൻകുമാർ പ്രശസ്ത സൂഫി സാഹിത്യകാരൻ ഈ എം ഹാഷിമിന് നൽകി പ്രകാശനം നിർവഹിക്കും. ഇരിങ്ങാലക്കുട .സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സാഹിത്യ അക്കാദമി സെക്രട്ടറി

കോടികൾ ചിലവഴിച്ച് റീടാർ ചെയ്ത സംസ്ഥാനപാത ആഴ്ചകൾക്കുള്ളിൽ വെട്ടിപ്പൊളിച്ചു തുടങ്ങി

ഇരിങ്ങാലക്കുട : തീരെ ഗതാഗത യോഗ്യമല്ലാതായതിനെ തുടർന്നുള്ള പ്രക്ഷോഭങ്ങൾക്ക് ശേഷം കോടികൾ ചിലവാക്കി പുതുക്കി പണിത ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാത ആഴ്ചകൾക്കുള്ളിൽ കേബിൾ വർക്കുകൾക്ക് വെട്ടിപ്പൊളിച്ചു തുടങ്ങി . ഠാണാവിൽ മെറീനാ ആശുപത്രിക്ക് കിഴക്കു വശം വ്യാഴാഴ്ച രാവിലെയാണ് റോഡിനു ഇടതു വശം രണ്ട് മാൻഹോളുകൾക്കായി വെട്ടിപൊളിച്ചത്. റീടാറിങ്ങിനു മുൻപേ ചെയ്തു തീർക്കാവുന്ന ജോലികൾ ആ സമയത്ത് തീർക്കാതെ റോഡ് പണി പൂർത്തിയായതിനു ശേഷം ഇതുപോലെ വെട്ടിപൊളിക്കുന്നത് പൊതുജന രോക്ഷത്തിനു

സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ കുറുന്തോട്ടി കൃഷി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ സ്വന്തം സ്ഥലത്ത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ 35 സെന്റ് സ്ഥലത്ത് ജൂലൈ മാസം വെച്ച് പിടിപ്പിച്ച കുറുന്തോട്ടിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സ്പെഷ്യൽ ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ കെ എസ് ജയപ്രകാശ് അദ്ധ്യക്ഷത

എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള എസ് എൻ സ്കൂളുകളുടെ വാർഷികാഘോഷം 12ന്

ഇരിങ്ങാലക്കുട : എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള എസ് എൻ സ്കൂളുകളുടെ വാർഷികാഘോഷവും രക്ഷാകർതൃദിനവും യാത്രയയപ്പു സമ്മേളനവും ജനുവരി 12ന് ശനിയാഴ്ച എസ് എൻ സ്കൂളിൽ നടത്തും. പൊതുയോഗം ശനിയാഴ്ച ഉച്ചത്തിരിഞ്ഞ് 1:30ന് ഇരിങ്ങാലക്കുട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഗോപകുമാർ ഉദ്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച പൂർവ്വവിദ്യാർത്ഥികളായ റോഫിൻ ടി എം, ഡെല്ലാ തെരേസ് ഡേവിസ് എന്നിവരെ ആദരിക്കുന്നു. വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി

പുല്ലൂർ വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ 5-ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

പുല്ലൂർ : പുല്ലൂർ വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ 5-ാം വാർഷിക പൊതുയോഗത്തിന്റെ ഉദ്‌ഘാടനം മുട്ടം, ഹരിപ്പാട് സി ആർ ആചാര്യ നിർവ്വഹിച്ചു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വിജയം ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് രവീന്ദ്രനാഥ് ആചാരി റിപ്പോർട്ട് അവതരണവും ജോയിന്‍റ് സെക്രട്ടറി ഷൈജു പി എസ് കണക്കവതരണവും നിർവ്വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. സെക്രട്ടറി രാജേഷ് പി കെ സ്വാഗതവും രക്ഷാധികാരി ഗോപാലൻ എ കെ നന്ദിയും

സിവിൽ സ്റ്റേഷന് സമീപം 25 സെന്‍റ് സ്ഥലം വിൽപ്പനക്ക്

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം ശാന്തിനഗർ റോഡിൽ 25 സെന്‍റ് സ്ഥലം വിൽപ്പനക്ക്. 3 വശവും റോഡ് , മുറിച്ചു വിൽപ്പനക്ക് തയ്യാർ. കൂടുതൽ വിവരങ്ങൾക്ക് 9037063443

വടക്കുകിഴക്കൻ മലനിരകളിൽ നിന്നും പുതിയ സസ്യത്തെ കണ്ടെത്തിയ മലയാളി ഗവേഷക സംഘത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിഭാഗം ഗവേഷകരും

ഇരിങ്ങാലക്കുട : വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാന്റിൽ നിന്നും പുതിയ സസ്യത്തെ കണ്ടെത്തിയ മലയാളി ഗവേഷക സംഘത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിഭാഗം ഗവേഷകരും. നാഗാലാന്റിലെ ഫേക്ക് ജില്ലയിൽ നിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടിയെ കണ്ടെത്തിയത്. സിഞ്ചിബറേസിയ കുടുംബത്തിലാണ് പുതിയ സസ്യം ഉൾപ്പെടുന്നത്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സീനിയർ നോമൻ ക്ലേച്ചർ രജിസ്ട്രാർ കാഞ്ചി എൻ ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് ഈ സസ്യത്തിന് ഗ്ലോബ കാഞ്ചി ഗാന്ധി

കുംഭമേളയിൽ ഇദംപ്രഥമായി ശാകുന്തളം കൂടിയാട്ടം അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : അലഹബാദിലെ പ്രയാഗിൽ ജനുവരി മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന ആറു കൊല്ലത്തിൽ ഒരിക്കൽ മാത്രം ആഘോഷിക്കുന്ന അർദ്ധ കുംഭമേളയിൽ അവതരിപ്പിക്കാൻ വേണുജിയുടെ കേരളീയ കലാരൂപമായ ശാകുന്തളം കൂടിയാട്ടം തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കീഴിലുള്ള കൂടിയാട്ടം കേന്ദ്രമായാണ് ജനുവരി 10 ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കപില വേണു ശകുന്തളയായും സൂരജ് നമ്പ്യാർ ദുഷ്യന്തനായും അമ്മന്നൂർ രജനീഷ് ചാക്യാർ സൂതനായിട്ടും വേഷമിടുന്ന അഭിജ്ഞാന ശാകുന്തളം ഒന്നാമങ്കം

Top