സംസ്ഥാനപാതയിൽ വല്ലക്കുന്നിൽ ടാറിങ് ചെയ്യാതെ വിട്ട് ഭാഗത്ത് വാഹനാപകടം: സ്ത്രീ മരിച്ചു

വല്ലക്കുന്ന് : പുതുതായി റീടാർ ചെയ്ത പോട്ട- ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ  വല്ലക്കുന്നിൽ  കലുങ്ക് പണിയാനായി റോഡിൽ ടാർ  ചെയ്യാതെ വിട്ട്ഭാഗത്ത്  ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു.  ഇവിടെ 10 മീറ്റർ ദൂരത്തിൽ പഴയ റോഡിൽനിന്ന് 3ഇഞ്ച്  ഉയരത്തിലാണ് പുതിയ ടാറിങ്.  ദൂരെനിന്ന് ഈ വിടവ് ശ്രദ്ധയിൽപ്പെടാത്ത അതിനാൽ  വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ സഡൻ ബ്രേക്ക്  ഇടുമ്പോൾ പുറകെ വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുകയുമാണ് ഇവിടെ

കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പ്രീ പ്രൈമറി  സര്‍ഗ്ഗോത്സവം വർണാഭമായി

കോണത്തുകുന്ന് : സ്കൂളിലെ മുഴുവന്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥികളുടെയും സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സർഗ്ഗോത്സവം നടത്തി. കുട്ടികളുടെ  മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി നടത്തിയ പരിപാടിയില്‍ 170ല്‍ അധികം പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ പങ്കെടുത്തതായി ഹെഡ്മിസ്ട്രസ് പി.വൃന്ദ പറഞ്ഞു. പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

Top