തൊമ്മാന സംസ്ഥാനപാതയിൽ മാലിന്യങ്ങൾ തുടർച്ചയായി തള്ളുന്നത് അപകടങ്ങൾക്ക്  കാരണമാകുന്നു

തൊമ്മാന :  സംസ്ഥാനപാതയിലെ തൊമ്മാനയിൽ റോഡരികിൽ മാലിന്യങ്ങൾ തുടർച്ചയായി തള്ളുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.  വലിയ സഞ്ചികളിൽ മാലിന്യങ്ങൾ റോഡിന് നടുവിൽ പോലും കിടക്കുന്നത് ഇതു വഴി പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറുകയാണ്.  മാലിന്യങ്ങൾ തേടിയെത്തുന്ന നായ്ക്കളും റോഡിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.  റോഡുകൾ നന്നാക്കിയത് മൂലം ഇവിടെ ഇപ്പോൾ വാഹനങ്ങൾക്ക് അമിത വേഗതയുമാണ്. ഗാർഹിക മാലിന്യങ്ങൾ അല്ല ഇവിടെ കൂടുതലും ഉപേക്ഷിക്കുന്നത്,  പകരം വലിയ ചാക്കുകെട്ടുകൾ ആയതുകൊണ്ടുതന്നെ ഇവ അറവുശാലകളിൽ നിന്നും

ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ഇരിങ്ങാലക്കുടയിൽ തുടരുന്നു

മാപ്രാണം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി പ്രകടനം നടത്തി. പുത്തൻതോട് സെന്ററിൽ നിന്നും മാപ്രാണം സെന്റർ വരെ നടത്തിയ തൊഴിലാളി പ്രകടനത്തിന് സി.ഐ.ടി.യു നേതാക്കളായ എം.ബി.രാജു മാസ്റ്റർ, പി.എസ്.വിശ്വംഭരൻ, ഐ.ആർ. ബൈജു, ധന്യ ഉണ്ണികൃഷ്ണൻ, വി.കെ. ബൈജു, ടി.വി.കണ്ണൻ, അമ്പിളി മഹേഷ്, സി.സി. സുനിൽ,

ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ട്രെയിൻ തടഞ്ഞു,  നൂറോളം പ്രവർത്തകർക്കെതിരെ  റെയിൽവേ പോലീസ് കേസെടുത്തു

കല്ലേറ്റുംകര :  തൊഴിലാളി യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിൻ തടഞ്ഞു.  രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്ന 16308 കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ ട്രെയിനാണ് 10:10 മുതൽ 20 മിനിട്ടോളം തടഞ്ഞിട്ടത്. എ.ഐ.ടി.യു.സി തൃശ്ശൂർ ജില്ലാ ജോയിന്റ്  സെക്രട്ടറി ടി കെ സുധീഷ് ട്രെയിൻ തടയൽ ഉദ്ഘാടനം ചെയ്തു.  കർഷകസംഘം തൃശ്ശൂർ ജില്ലാ

Top