നൂറ്റൊന്നംഗ സഭ റിപ്പബ്ലിക് ദിന പ്രസംഗ മത്സരം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തി വരാറുള്ള പ്രസംഗ മത്സരം ജനുവരി 27ന് രാവിലെ 9 മണി മുതൽ കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടത്തുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻറി / കോളെജ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രസംഗ മാദ്ധ്യമം മലയാളവും, സമയം 5 മിനിറ്റും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി 23 ന് മുൻപ് 994673 2675 8547129 257 എന്ന നമ്പറിൽ

കുട്ടംകുളം പെരുവില്ലി പാടം റോഡ് ഏറ്റെടുത്ത് റീ ടാറിംഗ് നടത്താൻ മുനിസിപ്പാലിറ്റി നടപടിയെടുക്കണമെന്ന് കുട്ടംകുളം സമര ഐക്യദാർഢ്യസമിതി

ഇരിങ്ങാലക്കുട : വിവാദമായ കുടൽമാണിക്യം മതിൽ ഇടവഴി റോഡിൽ ദേവസ്വം സ്ഥാപിച്ച എല്ലാ തടസ്സങ്ങളും മാറ്റി സഞ്ചാരയോഗ്യമാക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് നഗരസഭ ഈ വഴിയിലെ സർവ്വേ നമ്പറുകൾ പരിശോധിച്ച മുഴുവൻ സ്ഥലവും ഏറ്റെടുത്തു റീടാറിങ് നടത്തുവാൻ തയ്യാറാകണമെന്ന് കുട്ടംകുളം തയ്യാറാകണമെന്ന് കുട്ടംകുളം സമര ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ രാജേഷ് അപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട കൂട്ടായ്മ കൺവീനർ പി സി

ഹർത്താൽ ദിനത്തിൽ കട തുറന്നയാളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ

കാട്ടൂർ : ഹർത്താൽ ദിനത്തിൽ കാക്കാത്തുരുത്തി കുറ്റലകടവിൽ വ്യാപാരസ്ഥാപനം തുറന്ന വലുപ്പറമ്പിൽ അനിയനെ ആക്രമിക്കുകയും കട നശിപ്പിക്കുകയും ചെയ്ത മൂന്ന് ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു. കാക്കതിരുത്തി സ്വദേശികളായ കൈപ്പറമ്പിൽ മണികണ്ഠൻ (45 ), കളത്തിപ്പറമ്പിൽ രാജേഷ് (45 ), ആലൂക്കത്തറ വീട്ടിൽ ജിജേഷ് എന്നിവരെയാണ് കാട്ടൂർ സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡ്

തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന് കൊടിയേറി

തുമ്പൂർ : ജനുവരി 6 മുതൽ 12 വരെ നടക്കുന്ന തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന്   കൊടിയേറി . ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്രശർമൻ തിരുമേനി തൃക്കൊടിയേറ്റ് നടത്തി. തുടർന്ന് പത്മശ്രീ സ്കൂൾ ഓഫ് ക്ലാസ്സിക്കൽ ഡാൻസ് തുമ്പൂർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ നടന്നു. ശേഷം ഭക്തജങ്ങൾക്ക് അന്നദാനവും നടന്നു. ജനുവരി 12 ശനിയാഴ്ച രാവിലെ 9 മുതൽ 10 വരെ 7 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി ഉണ്ടാകും.

ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ചാമ്പ്യൻ ടി.ജെ. പ്രിൻസന് ജന്മനാടിന്റെ ആദരം

ഇരിങ്ങാലക്കുട : ഇന്തോനേഷ്യയിൽ നടന്ന ഇന്റർനാഷനണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 45 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ 100, 200, 400 മീറ്റർ ഇനങ്ങളിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ കല്ലേറ്റുംകര, മാനാട്ടുകുന്ന് തെക്കുംപുറം വീട്ടിൽ ടി.ജെ. പ്രിൻസനെ മാനാട്ടുകുന്ന് ദേവീവിലാസം എൻ.എൻ.എസ്. കരയോഗം വാർഷിക പൊതുയോഗത്തിൽ എൻ.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ സെക്രട്ടറി കെ.രവീന്ദ്രൻ ആദരിച്ചു. കരയോഗം വൈസ്.പ്രസിഡന്റ് കെ.പി.ഗോപിനാഥൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം താലൂക്ക്

സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് സന്തോഷ് ചെറാക്കുളത്തിനെതിരെ നിയമനടപടി സ്വീകരിക്കണം – ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികൾ പ്രവേശിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനയായ ശബരിമല കർമ്മസമിതി സുപ്രീം കോടതി വിധിക്കും കേരള സർക്കാരിനും എതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആയുധങ്ങളുമായി കലാപത്തിനിറങ്ങാൻ ആഹ്വാനം ചെയ്ത ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്. സുപ്രീം കോടതി

സേവാഭാരതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ അന്നദാനം 12 വർഷത്തിലേക്ക്, ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ആശ്വാസമായി  ഇരിങ്ങാലക്കുട സേവാഭാരതി 2007 മുതൽ നടത്തി വരുന്ന അന്നദാനം 12 വർഷം പൂർത്തിയാക്കുന്നതിന്റെ  ആഘോഷ ചടങ്ങ് റിട്ട.മെഡിക്കല്‍ ഓഫീസര്‍ ഡോ. എം വി ഗോപാലകൃഷ്ണൻ  ഉദ്ഘാടനം നിർവഹിച്ചു. ഈ സത്പ്രവര്‍ത്തിയുടെ വാർഷിക ആഘോഷത്തില്‍ സ്വാഗതസംഘം ചെയർമാനും സെന്‍ട്രല്‍അഡ്മിനിസ്ട്രേറ്റീവ് ട്രൈബൃൂണല്‍ റിട്ട ജഡ്ജിയുമായ ഡോ.  ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശ്രീമദ്. ഹരിബ്രഹ്മേന്ദ്രസരസ്വതി അനുഗ്രഹപ്രഭാഷണവും  ആർ എസ് എസ് വിഭാഗ് കാര്യകാരി പി ജി

Top