ബിജെപിയുടെയും ആർഎസ് എസ്സിന്റെയും കൊടി കാലുകളും ഓഫീസ് ഫ്ലക്സ് ബോർഡും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

പുല്ലൂർ : തുറവൻകാട് ബിജെപിയുടെയും ആർഎസ്എസ് ന്റെയും കൊടി കാലുകളും ഓഫിസിന്റെ ഫ്ലക്സ് ബോർഡും രാത്രിയുടെ മറവിൽ നശിപ്പിച്ചതിൽ ബിജെപി തുറവൻകാട് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. രാത്രിയുടെ മറവിൽ പുല്ലൂർ കുഞ്ഞു മാണിക്യൻ മൂലയുടെ അടുത്തുള്ള പഞ്ചായത്ത് കിണറിന്റെ പരിസരത്തെ പറമ്പിൽ സിപിഎം ക്രിമിനുലുകൾ സ്ഥിരമായി തമ്പടിക്കുകയും ആക്രമണത്തിന് വേണ്ടി തയ്യാറെടുപ്പ് നടത്തുന്നുണ്ട് എന്നും ഇവരാണ് കൊടി കാലുകൾ നശിപ്പിച്ചതെന്ന് എന്ന് ബിജെപി മുരിയാട് പഞ്ചായത്ത് സമിതി ആരോപിച്ചു. ബിജെപി പഞ്ചായത്ത്

ഹർത്താലിനിടെ വധശ്രമം, പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഹർത്താൽ ജാഥക്കിടെ  റോഡിൽ നിന്നയാളെ ക്രൂരമായ മർദ്ധിച്ച് കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് മൂർക്കനാട് സ്വദേശി വലത്തു പറമ്പിൽ അബി പീതാംബരനെ (22) ഇരിങ്ങാലക്കുട പോലീസ്  അറസ്റ്റ്  ചെയ്തു.  ഇക്കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാപ്രാണം ഭാഗത്തു നിന്നും നൂറിലധികം പേർ വരുന്ന ഹർത്താലനുകൂലികൾ സംഘം ചേർന്ന് വടികളും മറ്റുമായി കരുവന്നൂർ ഭാഗത്തേക്ക് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചും, വാഹന യാത്രക്കാരെ വഴി തടഞ്ഞും ജാഥ

എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : എ ഐ വൈ എഫ്  നവോത്ഥാന സംരക്ഷണ തെക്കൻ മേഖല ജാഥക്ക് ഇരിങ്ങാലക്കുട കുട്ടംകുളം സമര ഭൂമിയിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളോടെ സമുജ്ജ്വലമായി  നൂറുകണക്കിന് യുവാക്കളുടെ സാന്നിധ്യത്തിലാണ് മണ്ഡലത്തിൽ ജാഥക്ക്  സ്വീകരണം നൽകിയത്. കുട്ടംകുളം സമരനായകർക്ക് പഴയത്തീണ്ടൽപലകയുടെ സ്ഥാനത്ത് സ്ഥാപിച്ച രക്തസാക്ഷിമണ്ഡപത്തിൽ രക്തപുഷ്പങ്ങളർപ്പിച്ചാണ്  സ്വീകരണ സമാപന പൊതുയോഗം  ആരംഭിച്ചതു്.   സി പി ഐ  ജില്ലാ അസി.സെക്രട്ടറി പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അഡ്വ ആർ

Top