കുടുംബ കലഹത്തെ തുടർന്ന് സഹോദരനെ കുത്തി കൊലപെടുത്താൻ ശ്രമം : പ്രതി പിടിയിൽ

കോണത്തുകുന്ന് : കുടുംബ കലഹത്തെ തുടർന്ന് കടലായിയിൽ സഹോദരനെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ നാരായണമഗലം സ്വദേശി വെൻമനശ്ശേരി വീട്ടിൽ സേതുമാധവൻ എന്നയാളെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം .കെ . സുരേഷ് കുമാറും എസ് ഐ ബിബിനും അറസ്റ്റു ചെയ്തു. കുടുംബ കലഹത്തെ തുടർന്ന് ഇന്നലെ രാത്രി 9 മണിക്ക് കടലായിയിലെ കുടുംബ വീട്ടിൽ വച്ച് സഹോദരൻ പാരിഷിനെ (50) പ്രതി കത്തി കൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതര പരിക്കുപറ്റിയ

മികച്ച സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കുള്ള നാഷണൽ ഹെൽത്ത് മിഷൻ നൽകുന്ന കായകല്‍പ്പം അവാർഡിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പ്രത്യേക പരാമർശം

ഇരിങ്ങാലക്കുട : മികച്ച സർക്കാർ ആരോഗ്യ കേന്ദങ്ങൾക്ക് നാഷണൽ ഹെൽത്ത് മിഷൻ നൽകുന്ന കായകൽപ്പം അവാർഡിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പ്രത്യേക പരാമർശം. മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക. അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സേവനം, കാര്യക്ഷമത, വൃത്തിയും വെടിപ്പുമുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ബയോമെഡിക്കൽ വെയ്സ്റ്റ് മാനേജ്‌മെന്റ്, കാര്യക്ഷമമായി നടക്കുന്ന ഒരു സ്ഥലമാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ഇതിനു പുറമെ ഇൻഫെക്ഷൻ കൺട്രോളിന്റെ ഭാഗമായി ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം

അപകടം കൂടാതെ പുതുതലമുറകൾ ബൈക്കുകൾ ഓടിക്കുന്നതെങ്ങനെ ? യുവാക്കൾക്ക് സൗജന്യ ക്ലാസ്

ഇരിങ്ങാലക്കുട : പ്രീമിയം ബൈക്കുകൾ ഓടിച്ചു  ധാരാളം യുവാക്കൾ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ യുവാക്കൾക്ക് കപ്പാസിറ്റി കൂടിയ മുന്തിയ തരം ബൈക്കുകൾ സുരക്ഷിതമായി എങ്ങനെ ഡ്രൈവ് ചെയ്യാം എന്നതിനെ കുറിച്ച് ഇരിങ്ങാലക്കുടയിലെ മറൈൻ എൻജിനിയർ അനിൽ സജീവൻ  ക്ലാസ്സെടുക്കുന്നു.. ക്ലാസുകൾ തികച്ചും സൗജന്യമാണ് . കൂടുതൽ വിവരങ്ങൾക്ക് : 9447815773

വിവേകാനന്ദ ഐ എ എസ് അക്കാദമിയിൽ അഞ്ചാമത് ജില്ലാതല ഉപന്യാസമത്സരം

ഇരിങ്ങാലക്കുട : ദേശിയ യുവജന ദിനമായ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് എല്ലാ വർഷവും പ്ലസ് ടു, ഡിഗ്രി, പി ജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ഉപന്യാസരചനാമത്സരം ജനുവരി 12 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ഇരിങ്ങാലക്കുട വിവേകാനന്ദ ഐ എ എസ് അക്കാദമിയിൽ നടത്തപ്പെടുന്നു. "യഥാർത്ഥ ഇന്ത്യയെക്കുറിച്ചറിയുവാൻ വിവേകാനന്ദനെക്കുറിച്ച് പഠിക്കുക, രവീന്ദ്രനാഥ ടാഗോറിന്റെ ഈ പ്രസ്താവനയെ വിലയിരുത്തുക" എന്ന വിഷയത്തെക്കുറിച്ചുള്ള ഉപന്യാസം ഇംഗ്ലീഷിലോ മലയാളത്തിലോ 1500 വാക്കിൽ കവിയാത്ത

ചന്തക്കുന്ന് – ഠാണാ റോഡ് വികസനം : അതിർത്തി നിർണ്ണയ ജോലികൾ ജനുവരി 2-ാം വാരം മുതൽ ആരംഭിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിനും വികസനത്തിനും അത്യന്താപേക്ഷികമായ മുടങ്ങിക്കിടക്കുന്ന ചന്തക്കുന്ന് - ഠാണാ റോഡ് വികസനത്തിന്റെ ഭാഗമായുള്ള അതിർത്തി നിർണ്ണയ ജോലികൾ ജനുവരി 2-ാം വാരം ആരംഭിക്കുമെന്ന് താലൂക്ക് വികസനസമിതിയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു മുന്നോടിയായി അവിടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. 17 മീറ്ററിലാണ് ഇപ്പോൾ റോഡ് വികസനം ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ അതിർത്തി നിർണ്ണയത്തിൽ ഇതിൽ കൂടുതൽ ലഭിക്കുകയാണെങ്കിൽ അത്തരത്തിലേക്ക് വികസനം മാറ്റുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡ്

സംസ്ഥാനതല “സ്പെൽ എൻ റൈറ്റ്” മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥി ലക്ഷ്മി മുരളീധരന് ഹാട്രിക്ക് വിജയം

ഇരിങ്ങാലക്കുട : സംസ്ഥാനതല "സ്പെൽ എൻ റൈറ്റ്" മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ 9-ാം ക്ലാസ് വിദ്യാർത്ഥി ലക്ഷ്മി മുരളീധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആലുവയിൽ നടന്ന ഈ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാനതലത്തിൽ ലക്ഷ്മി ഹാട്രിക്ക് വിജയം നേടുന്നത്. കൂടൽ മാണിക്യം തെക്കേനടയിൽ ഇൻകംടാക്സ് പ്രാക്ടീഷണർ മുരളീധരന്റെയും ശ്രീവിദ്യനായരുടെയും മകളാണ് ലക്ഷ്മി.

ഒളിമ്പിക്‌സിന് കേരളത്തില്‍ നിന്ന് സ്വര്‍ണ്ണം, സംസ്ഥാന സര്‍ക്കാരിന്റെ ബൃഹത് പദ്ധതി ഉടന്‍ ആരംഭിക്കും- സഞ്ജയ്കുമാര്‍ ഐ.എഫ്.എസ്

ഇരിഞ്ഞാലക്കുട : 2024 ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് കേരളത്തില്‍നിന്ന് മെഡല്‍ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് കേരളത്തിന്റെ കായികരംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമാക്കിയുള്ള ബൃഹദ്പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ്കുമാര്‍ ഐ.എഫ് .എസ് അറിയിച്ചു. അന്തര്‍ദ്ദേശീയ,ദേശീയ ,അന്തര്‍മെഡല്‍ നേടിയകായിക താരങ്ങള്‍ക്കും, മികച്ച കായികാദ്ധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഫാ.ജോയി പീനിക്കപ്പറമ്പിലിനും ആദരം ഒരുക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംഘടിപ്പിച്ച സ്പോർട്സ് മെരിറ്റ് ഡേ യില്‍ മുഖ്യ

തദ്ദേശ്ശ സ്വയഭരണ സ്ഥാപനങ്ങൾക്ക് ഐ എസ് ഒ അംഗീകാരം നേടുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യമായി ആളൂർ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ ലഭിച്ചു

ആളൂർ : തദ്ദേശ്ശ സ്വയഭരണ സ്ഥാപനങ്ങൾക്ക് ഐ എസ് ഒ അംഗീകാരം നേടുന്നതിന്റെ ഭാഗമായി കിലയുടെ മേൽനോട്ടത്തിൽ രണ്ടാംഘട്ടത്തിൽ ജില്ലയിൽ ആദ്യമായി ആളൂർ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ ലഭിച്ചു. കിളയിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ അജിത സുബ്രമണ്യൻ , സെക്രട്ടറി

Top