ബസ്സ് ആക്രമിച്ച കേസിൽ വീണ്ടും അറസ്റ്റ് : യുവമോർച്ച നേതാവും, കൂട്ടാളിയും പിടിയിൽ

ഇരിങ്ങാലക്കുട : ഹർത്താൽ ദിന തലേന്ന്  പുല്ലൂരിൽ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സ് ആക്രമിച്ച് മുൻവശം ഗ്ലാസ്സും മറ്റും തകർത്ത സംഭവത്തിൽ യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്  തുറവൻകാട് സ്വദേശി പാറേപറമ്പിൽ വീട്ടിൽ അഖിലേഷ് (33) , തുറവൻകാട്  തൈവളപ്പിൽ വീട്ടിൽ വിവേക് (19) എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം കെ . സുരേഷ് കുമാറും, എസ് ഐ ബിബിൻ സി വിയും ചേർന്ന് അറസ്റ്റു ചെയ്തു. നിറയെ യാത്രക്കാരുമായി

സേവാഭാരതി ഇരിങ്ങാലക്കുടയുടെ താലൂക്ക് ആശുപത്രി അന്നദാനം 12-ാം വാർഷികം ഞായറാഴ്ച

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടെ താലൂക്ക് ആശുപത്രിയിലെ അന്നദാനം 12-ാം വാർഷികം ജനുവരി 6 ന് ഞായറാഴ്ച വൈകീട്ട് 3:30 ന് പാണ്ടിസമൂഹമഠം ഹാളിൽ സംഘടിപ്പിക്കുന്നു. റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോ. എ വി ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. സ്വാഗത സംഘം ചെയർമാൻ, റിട്ടയേർഡ് ജഡ്ജ് ഡി ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

ഹർത്താലനുകൂലികൾ ഇരിങ്ങാലക്കുടയിൽ മാധ്യമപ്രവർത്തകരെ അക്രമിച്ചതിൽ പ്രസ് ക്ലബ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ശബരിമല യുവതി പ്രവേശന വിഷയത്തിൽ വ്യാഴാഴ്ച നടന്ന ഹർത്താലിൽ ഇരിങ്ങാലക്കുടയിൽ സംഘപരിവാർ പ്രവർത്തകർ കൂട്ടം ചേർന്ന് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തെ ഗുണ്ടായിസം കൊണ്ട് നേരിടുന്ന നടപടി അപലപനീയമാണെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രൻ പറഞ്ഞു. ഹർത്താലനുകൂലികൾ മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ അക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ബി ജെ പി ആർ എസ് എസ് നേതാക്കൾക്ക് കത്തുകൾ നൽകുമെന്നും

എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥ ഇരിങ്ങാലക്കുടയിൽ 5 ന്

ഇരിങ്ങാലക്കുട : വൈക്കത്തു നിന്ന് ജനുവരി 2 ന് ആരംഭിച്ച തെക്കൻ  എ ഐ വൈ എഫ് നവോത്ഥാന സംരക്ഷണ ജാഥക്ക് ജനുവരി 5-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകുന്നു. എം എൽ എ കെ രാജൻ ജാഥ ഉദ്‌ഘാടനം ചെയ്യുന്നു. ജാഥ ലീഡർ ആർ സജിലാൽ ജാഥക്ക് നേതൃത്വം വഹിക്കുന്നു. 6-ാം തിയ്യതി തെക്കൻ കോഴിക്കോടുനിന്നാരംഭിച്ച വടക്കൻ എ ഐ വൈ എഫ് നവോത്ഥാന

വിശ്വസാഹോദര്യത്തിന് തിരിതെളിയിച്ച് മതസൗഹാർദ്ദ സമ്മേളനത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ 5, 6, 7 തിയ്യതികളിൽ നടക്കുന്ന ദനഹാതിരുനാളിനോട് അനുബന്ധിച്ച് വിശ്വസാഹോദര്യത്തിന് തിരിതെളിച്ച് പിണ്ടിപെരുനാൾ മാതൃകയായി. പള്ളിയങ്കണത്തിലെ അലങ്കരിച്ച പിണ്ടിയിൽ തിരിതെളിയിച്ച് മതസൗഹാർദ്ദ സമ്മേളനത്തിന് തുടക്കം കുറിച്ചു. ഇടവക കത്തീഡ്രലായി ഉയർത്തിയിട്ട് 41 വർഷമായതിന്റെ പ്രതീകമായി മതനേതാക്കന്മാരും കത്തീഡ്രൽ കൈക്കാരന്മാരും തിരുനാൾ കൺവീനർമാരും, ജനപ്രതിനിധികളുമടങ്ങുന്ന 41 പേർ 41 തിരികൾ തെളിയിച്ചു. തുടർന്ന് സീയോൻ ഹാളിൽ ചേർന്ന മതസൗഹാർദ്ദ സമ്മേളനം രൂപത മെത്രാൻ മാർ

മകനെ കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും

ഇരിങ്ങാലക്കുട : സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വച്ച് മാതാവിനെ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെ മകൻ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താൽ മകൻ കുന്നത്ത് മിഥുനെ (26) കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തി കൊന്നകേസിൽ പിതാവ് നാട്ടികയിൽ കുന്നത്ത് മനോഹരനെ (63) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചു. വലപ്പാട് പോലീസ് സബ് ഇൻസ്‌പെക്ടർ ഇ ആർ ബൈജു രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്‌പെക്ടർ ടി

വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷൻ ക്രിസ്തുമസ്-പുതുവൽസര വാർഷികാഘോഷവും പൊതുയോഗവും

ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷൻ ക്രിസ്തുമസ്-പുതുവൽസര- വാർഷികാഘോഷവും പൊതുയോഗവും നടത്തി. സെന്റ് ജോസഫ്സ് കോളേജ് പ്രസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് പയസ് പടമാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. കൃഷ്ണൻ, പ്രൊഫസർ നന്ദകുമാർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. സെക്രട്ടറി വിനോദ് കാവനാട് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു. പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പയസ് പടമാട്ടുമ്മലിനേയും, സെക്രട്ടറിയായി വിനോദ് കാവനാടിനേയും,

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആയുഷ്ഗ്രാമം പദ്ധതി ജനുവരി 5 മുതൽ

ഇരിങ്ങാലക്കുട : നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം ജനുവരി 5 ന് കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ അദ്ധ്യക്ഷത വഹിക്കും. തെറ്റായ ജീവിത രീതി കൊണ്ട് സമൂഹത്തിൽ പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെയും ജീവിത ശൈലി

റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും , ഫ്ലക്സ് ബോഡുകളും പോലീസ് എടുത്തു മാറ്റി

ഇരിങ്ങാലക്കുട : അനധികൃതമായി ഇരിങ്ങാലക്കുട - തൃശൂർ പബ്ലിക്ക് റോഡിനു ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും, ഫ്ലക്സ് ബോഡുകളും ഇരിങ്ങാലക്കുട പോലീസ് എടുത്തു മാറ്റി . പൊതുജനങ്ങൾക്ക് സുരക്ഷിതമായി റോഡിന്റെ വശങ്ങളിലൂടെ കാൽ നടക്കാർക്ക് സഞ്ചരിക്കുന്നതിനു തടസ്സമാവുന്നതിനാലും, ഇതുമൂലമുണ്ടാവുന്ന വാഹന അപകട സാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ഒഴിവാക്കുന്നതെന്ന് സബ്ബ് ഇൻസ്പെക്ടർ ബിബിൻ പറഞ്ഞു. ഏതാനും ദിവസങ്ങളായി മാപ്രാണം ഭാഗത്ത് രാഷ്ടീയ പാർട്ടികളുടെ കൊടിമരം നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികൾ തമ്മിൽ തർക്കങ്ങളും

തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ജനുവരി 12ന് ആഘോഷിക്കും,  കൊടിയേറ്റം ആറിന്

ഇരിങ്ങാലക്കുട :  മുകുന്ദപുരം പാർവതി പരമേശ്വര ഭക്ത പരിപാലന സമാജം വക തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ  കാവടി അഭിഷേക മഹോത്സവം ജനുവരി 12 ശനിയാഴ്ച ആഘോഷിക്കും.  രാവിലെ 9 മുതൽ 10 വരെ 7 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി ഉണ്ടാകും. പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉണ്ടാകും. ഉച്ചക്ക്  നാലുമുതൽ നടക്കുന്ന പകൽ പൂരത്തിൽ പെരുവനം കുട്ടൻമാരാർ കലാമണ്ഡലം ശിവദാസ് എന്നിവർ നയിക്കുന്ന 75ഓളം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം പഞ്ചവാദ്യം

Top