വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന് കൊടിയേറി

ഇരിങ്ങാലക്കുട : ദനഹാ തിരുനാളിന്റെ ഭാഗമായി ജനുവരി 5ന്  ആഘോഷിക്കുന്ന 2019 വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ  കൊടിയേറ്റം ഫാ. ജോൺ പാലിയേക്കര നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ , വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ രക്ഷാധികാരികളായ മാർട്ടിൻ ആലേങ്ങാടൻ, ജോണി. പി. ആലേങ്ങാടൻ, തോമാച്ചൻ വെള്ളാനിക്കാരൻ, ചെയർമാൻ ജോസഫ് ആന്റോ കണ്ടംകുളത്തി, സെക്രട്ടറി ജോണി.ടി. വെള്ളാനിക്കാരൻ, ട്രഷറർ മനീഷ്

പുല്ലൂരിൽ ബസ് ആക്രമിച്ച് ഗ്ലാസ്സ് തകർത്ത സംഭവത്തിൽ രണ്ട് സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന  ബേബി ഗോട്ട്  എന്ന ഇരിങ്ങാലക്കുട - ആനന്ദപുരം- പുതുക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിനെ വൈകീട്ട് പുല്ലൂരിൽ ഉരിയരിച്ചിറയിൽ വച്ച് ആക്രമിച്ച് മുൻവശം ഗ്ലാസ്സും മറ്റും തകർത്ത സംഭവത്തിൽ തുറവൻകാട് സ്വദേശി  ചക്കന്തറ വീട്ടിൽ ജിനു (25), പുല്ലൂർ ഊരകം സ്വദേശി ശ്രീലക്ഷ്മി വീട്ടിൽ   ശ്രീജേഷ്  (37) എന്നിവരെ പോലീസ്  അറസ്റ്റ്  ചെയ്തു. ഇവർ സംഘപരിവാർ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. ബസ്സ്

ഇസ്രയേലി ചിത്രമായ ‘ദ കേക്ക് മേക്കർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട :  മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 91 മത് അക്കാദമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഇസ്രയേലി ചിത്രമായ 'ദ കേക്ക് മേക്കർ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 4 വെള്ളിയാഴ്ച  ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകിട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. കാർ അപകടത്തിൽ മരിക്കുന്ന ഇസ്രയേലി പൗരനും കാമുകനുമായ ഓറന്റെ വിവരങ്ങൾ തേടിപ്പോകുന്ന ജർമ്മൻ പൗരനായ തോമസിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇസ്രയേലിൽ എന്ന തോമസ്, ഓറന്റെ വിധവയുടെ

Top