ആക്രമികൾ സ്വകാര്യ ബസ്സിന്‍റെ ചില്ലുകൾ പുല്ലൂരിൽ എറിഞ്ഞു തകർത്തു

പുല്ലൂർ : ആമ്പല്ലൂർ ആനന്ദപുരം വഴി ഓടുന്ന ബേബി ഗോട്ട് ബസ്സിന്‍റെ ചില്ലുകൾ ബുധനാഴ്ച ഉച്ചക്ക് ചില ആക്രമികൾ പുല്ലൂർ ഉരിയച്ചിറക്കു സമീപം വച്ച് എറിഞ്ഞു തകർത്തു. യുവതികളുടെ ശബരിമല ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ പ്രധിഷേധം പുല്ലൂരിൽ നടന്നതിന് ശേഷമാണു ഇത് സംഭവിച്ചത്. അകമികൾ ഇവരിൽ പെട്ടവരാകാമെന്നു പോലീസ് പറയുന്നു. ഇരിങ്ങാലക്കുടയിൽനിന്നും യാത്രക്കാരുമായി വരികയായിരുന്ന ബസ്സിനെ ഏതാനും പേര് ചേർന്ന് കല്ലുകൾ എറിയുകയായിരുന്ന് ബസ് ജീവനക്കാർ പോലീസിനോട് പറഞ്ഞു. ആക്രമികൾ

ശ്രമദാനത്തിലേർപെട്ട് സഹകരണ സംഘം ഉദ്യോഗസ്ഥർ

ഇരിങ്ങാലക്കുട : സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം വീട് ലഭിച്ച 65 വയസ്സു കഴിഞ്ഞ നിരാലംബയായ പൂമംഗലം പഞ്ചായത്തിലെ കുമാരി വത്സന് വേണ്ടി മുകുന്ദപുരം താലൂക്ക് സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ ശ്രമദാനത്തിലേർപ്പെട്ടു. രാവിലെ 10 മണി മുതൽ ഐക്കരക്കുന്ന് എസ് എൻ നഗറിലാണു് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമദാനം നടത്തിയത്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്, അസിസ്റ്റൻറ് ഡയറക്ടർ

അഖിലേന്ത്യാ അന്തർ സർവ്വകലാശാല പവർലിഫ്റ്റിങ് മത്സരത്തിന് പേരും ലോഗോയും ക്ഷണിക്കുന്നു

കല്ലേറ്റുംകര: ഫെബ്രുവരിയിൽ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പവർലിഫ്റ്റിങ് മത്സരത്തിന് പേരും ലോഗോയും ക്ഷണിക്കുന്നു. മികച്ച എൻട്രിക്ക് ക്യാഷ് പ്രൈസും അവാർഡും ഉണ്ടായിരിക്കുന്നതാണ്. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 4.നു മുൻപായി scassports@gmail.com എന്ന മെയിൽ അഡ്രസ്സിലേക്ക്‌ അയക്കണം.കൂടുതൽ വിവരങ്ങൾക്ക്: 94461 42443.

വെള്ളക്കരം : സൗജന്യ അപേക്ഷകൾ 31 നു മുൻപായി പുതുക്കണം

ഇരിങ്ങാലക്കുട : വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി , പൊറത്തിശ്ശേരി , പടിയൂർ പൂമംഗലം , കാറളം, കാട്ടൂർ , വേളൂക്കര , മുരിയാട് , പറപ്പൂക്കര പഞ്ചായത്തുകളിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരും വെള്ളക്കരം സൗജന്യത്തിനായി അപേക്ഷ നൽകിയിട്ടുള്ളവരുമായ ഉപഭോക്താക്കൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 31 നു മുൻപായി സബ്ബ് ഡിവിഷൻ ഓഫീസിൽ നേരിട്ട് ഹാജാരയി അപേക്ഷകൾ പുതുക്കണം .ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവർക്ക്

യുവതികളുടെ ശബരിമല ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

ഇരിങ്ങാലക്കുട : യുവതികളുടെ ശബരിമല ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ജനുവരി 3 വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കാറളം എൻ എസ് എസ് കരയോഗം കുടുംബസംഗമം – 2018 സമാപിച്ചു

കാറളം : എൻ എസ് എസ് കരയോഗം കുടുംബസംഗമം - 2018  വിവിധ പരിപാടികളോടെ സമാപിച്ചു. കാറളം ശ്രീ കുമരഞ്ചിറ ക്ഷേത്ര ഗോപുരനടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രക്ക് ശേഷം കരയോഗമന്ദിരത്തിൽ നടന്ന ഉദ്ഘാടനസമ്മേളനം മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി ശങ്കരൻകുട്ടി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി കെ മുരളീധരൻ സ്വാഗതം പറഞ്ഞു. കെ വിശ്വനാഥൻ , ശ്യാമള രാമചന്ദ്രൻ

ശബരിമലയിൽ സ്ത്രീകൾ ആചാരലംഘനം നടത്തിയതിൽ പ്രതിഷേധിച്ചു ഇരിങ്ങാലക്കുടയിൽ സംഘപരിവാർ പ്രതിഷേധം

ഇരിങ്ങാലക്കുട : ശബരിമലയിൽ സ്ത്രീകൾ കയറി ദർശനം നടത്തി ആചാരലംഘനം നടത്തിയതിനു  സർക്കാർ സൗകര്യം ഒരുക്കിയെന്നാരോപിച്ചു ഇരിങ്ങാലക്കുടയിൽ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കൂടൽമാണിക്യം ക്ഷേത്ര നടയിൽ നിന്നും രാവിലെ 11 .30 ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കടന്നുപോകുന്ന വഴിയിലുള്ള ഇടതുപക്ഷ അനുകൂല ഫ്ളക്സുകൾ എല്ലാം തകർത്തുകൊണ്ടാണ് പ്രകടനം മുന്നേറിയത്. ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷമായ മുദ്രവാക്യങ്ങളാണ് പ്രകനത്തിൽ ഉടനീളം മുഴങ്ങിയത്. പ്രകടനത്തിന് പോലീസ്

ന്യൂ ഹീറോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ മേളയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ജേതാക്കൾ

വെള്ളാങ്കലൂർ : കരൂപ്പടന്ന ന്യൂ ഹീറോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന സ്കൂൾ മൈതാനിയിൽ നടത്തിയ ഫുട്ബോൾ മേളയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കൊച്ചി ജേതാക്കളായി. എം എസ് അലിയാർ സ്മാരക ട്രോഫി സ്പോൺസർ റഷീദ് ചൂണ്ടക്കാട് ബ്ലാക്ക് ആൻഡ് വൈറ്റ് കൊച്ചിയുടെ സ്പോൺസറും സിനിമ നടനുമായ പാഷാണം ഷാജിക്ക് സമ്മാനിച്ചു. ചടങ്ങിൽ സംഘടാക സമിതി ചെയർമാൻ കായംകുളം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ ,

Top