മിഴാവ് ഇടയ്ക്ക തായമ്പകയോടെ 32-ാമത് കൂടിയാട്ട മഹോത്സവം മാധവനാട്യ ഭൂമിയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : 32-ാമത് കൂടിയാട്ട മഹോത്സവം ഇരിങ്ങാലക്കുട മാധവനാട്യ ഭൂമിയിൽ കലാമണ്ഡലം ഹരിഹരനും, കലാനിലയം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മിഴാവ് ഇടയ്ക്ക തായമ്പകയോടെ ആരംഭിച്ചു . ജനുവരി 1 മുതൽ 12 വരെ ദിവസവും വൈകീട്ട് 6 മണിക്കാണ് അവതരണങ്ങൾ. ചൊവ്വാഴ്ച ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ അമ്മന്നൂർ ഗുരുകുലം കുലപതി വേണു ജി കൂടിയാട്ട മഹോത്സവം ഉദ്‌ഘാടനം നിർവ്വഹിച്ചു. അമ്മന്നൂർ ഗുരുകുലം പ്രസിഡന്റ് അമ്മന്നൂർ കുട്ടൻചാക്യാർ അധ്യക്ഷനായിരുന്നു. ഗുരുകുലം ജോയിന്റ് സെക്രട്ടറി

2018 സ്ത്രീകളുടെ വർഷം – ജോസഫൈൻ

  പടിയൂർ : 2018 കേരളത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ വർഷമായിരുന്നുവെന്നു സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിൽ ആഴക്കടലിൽ പോയി മത്സ്യബന്ധനത്തിനു ലൈസൻസ് നേടിയ രേഖയും മത്സ്യവ്യാപാരത്തിലൂടെ വിദ്യാഭ്യാസത്തിനും കുടുംബത്തിനും വേണ്ടി പോരാടിയ ഹനാൻ , സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പുതിയ സമരപാത തുറന്ന കന്യാസ്ത്രീകളും 2018 ലെ സ്ത്രീ മുന്നേറ്റത്തിന്റെ അടയാളമാണ് . 2019 ന്റെ പിറവി ദിനത്തിൽ സ്ത്രീ ലക്ഷങ്ങൾ അണിനിരക്കുന്ന

പ്രളയനാന്തര കേരളത്തിന് പുനരുജ്ജീവനം പകർന്നുകൊണ്ട് പ്രതീക്ഷയുടെ പൂത്താലവുമായി ഒരു പുതുവർഷം കൂടി

ഇരിങ്ങാലക്കുട : പ്രളയനാന്തര കേരളത്തിന് പുനരുജ്ജീവനം പകർന്നുകൊണ്ട് പ്രതീക്ഷയുടെ പൂത്താലവുമായി പുതുവർഷം കടന്നുവരികയാണ് സകലതും നഷ്ടപ്പെട്ടവർ മുറിവുണങ്ങാതെ മുറവിളി കൂട്ടുമ്പോൾ നമ്മളോരോരുത്തരും അസഹിഷ്ണുതയുടെയും വിഭാഗീയതയുടെയും നാരായവേരറുത്ത് പുതിയ മനുഷ്യരായി മാറേണ്ടിയിരിക്കുന്നു. കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെയാണ് അല്ലാത്തപക്ഷം മഹാകവി കുമാരനാശാൻ ദീർഘദർശനം ചെയ്തപോലെ " മാറ്റുമതീ നിങ്ങളെത്താൻ " എന്നത് യാഥാർഥ്യമായി തീരും അങ്ങിനെയാണെങ്കിൽ ഭൂമുഖത്തുനിന്നും മനുഷ്യ വംശത്തിന്റെ തിരോധാനമായിരിക്കും നടക്കുക. അപ്രകാരം സംഭവിക്കാതിരിക്കട്ടെ അതിനാകട്ടെ നമ്മുടെ പ്രവർത്തനങ്ങളോരോന്നും എന്ന് ആശംസിച്ചുകൊണ്ട്

പത്ത് ദിവസം നീണ്ടുനിൽക്കുന്ന സാംഖ്യശാസ്ത്ര ശിബിരത്തിനു തുടക്കമായി

ഇരിങ്ങാലക്കുട : ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ ഹരി ബ്രഹ്മേന്ദ്രനന്ദതീർത്ഥ സ്വാമികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ചെമ്മണ്ടയിലുള്ള ശാരദ ഗുരുകുലത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന സാംഖ്യശാസ്ത്ര ശിബിരം ജനുവരി 1 ചൊവ്വാഴ്ച ആരംഭിച്ചു. രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ഗുരുവായൂർ കേന്ദ്രവും നാഗാർജ്ജുനചാരിറ്റീസും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ശിബിരം പൂർത്തിയാക്കുന്നവർക്ക് പ്രമാണ പത്രം നൽകുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് : 04802887985, 9496794357

കുന്നുമ്മൽക്കാട് സൗഹൃദ കൂട്ടായ്മ ഗ്രാമോത്സവം സംഘടിപ്പിച്ചു

പട്ടേപ്പാടം : ജാതിമത രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച കുന്നുമ്മൽക്കാട് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാമോത്സവം മുൻ ബ്ലോക് പ്രസിഡണ്ട് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ ഉപഹാര സമർപ്പണം നടത്തി. മുഖ്യാതിഥികളായി സിനിമാ താരങ്ങളായ സംഗീത് രവിയും മാസ്റ്റർ ഡാവിഞ്ചിയും പങ്കെടുത്തു. വി.എച്ച്.റഫീക്ക്, ഫിലിപ്പ് കൊറ്റനല്ലൂർ, അഖിൽ വേലായുധൻ, തുടങ്ങിയവരെ ആദരിച്ചു. ഗീതാ മനോജ്, ടി.എസ്.സുരേഷ്, വി.എ.അബ്ദുൾ ഖാദർ, , ഇബ്രാഹിം വടക്കൻ, സതീഷ്.കെ.കുന്നത്ത്, യൂസഫ്

Top