‘ബിയോണ്ട് ദി ക്ലൗഡ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രമായ 'ബിയോണ്ട് ദി ക്ലൗഡ്സ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. മുബൈ നഗരത്തിലെ മയക്കുമരുന്ന് വ്യാപാരിയായ അമീറിന്റെയും സഹോദരി താരയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. 2017 ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽവത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ സമയം 120 മിനിറ്റാണ്. പ്രവേശനം സൗജന്യം.

രാത്രി മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ കാട്ടൂർ പോലീസ് അവ റോഡരികിൽനിന്നും നീക്കം ചെയ്യിപ്പിച്ചു , വാഹനം പിടിച്ചെടുത്തു

കാട്ടൂർ : വാഹനത്തിൽ മാലിന്യം കൊണ്ടുവന്നു ആരുടെയും ശ്രദ്ധയിൽ പെടാതെ രാത്രി റോഡരികിൽ തള്ളിയവരെ തെളിവ് സഹിതം പിടികൂടി അതേ വാഹനത്തിൽ തന്നെ അവരെ കൊണ്ട് മാലിന്യം നീക്കം ചെയ്യിപ്പിച്ച് കാട്ടൂർ എസ് ഐ കെ എസ് സുശാന്ത്. പുതിയകാവിനു സമീപം മിത്ര ഫ്ലെക്സ് നടക്കുന്ന മതിലകം കുടിലിങ്ങൾ കെ കെ പ്രദീഷ് (42) നെയും സഹായി അന്യസംസ്ഥാന തൊഴിലാളിയായ ലജുവിനെയും മാലിന്യങ്ങൾ റോഡിൽ നിക്ഷേപിച്ചതിനു പോലീസ് കേസെടുത്തു. വാഹനത്തിൽ

എ കെ പി എ, സുനിൽ വെള്ളാങ്കല്ലൂരിന്‍റെ അനുസ്മരണയോഗം നടത്തി

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല അംഗവും മാളവിഷൻ ക്യാമറാമാനുമായിരുന്ന സുനിൽകുമാർ വെള്ളാങ്ങല്ലൂരിന്‍റെ അനുസ്മരണയോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. എ കെ പി എ മേഖലാ പ്രസിഡണ്ട് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, വാർഡ് മെമ്പർമാരായ മണി മോഹൻദാസ്, മോഹനൻ എൻ കെ, വ്യാപാരി -വ്യവസായി പ്രസിഡണ്ട് വി വി സോമൻ എന്നിവരുടെ സാന്നിധ്യത്തിൽ എ

ആനുരുളി ശിവ വിഷ്ണു ക്ഷേത്രം നവീകരണകലശം ഫെബ്രുവരി 3 മുതൽ 13 വരെ

ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം ബോർഡ് ആനുരുളി ശിവ വിഷ്ണുക്ഷേത്രത്തിലെ നവീകരണകലശം ഫെബ്രുവരി 3 ഞായറാഴ്ച മുതൽ 13 ബുധനാഴ്ച വരെ വിപുലമായ ചടങ്ങുകളോടു കൂടി നടത്തുന്നു. താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിഞ്ഞനംവള്ളി നാരായണൻനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലും ബ്രഹ്മശ്രീ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കും. ഫെബ്രുവരി 10 ഞായറാഴ്ച 7 :32 നും 8 :45നും മധ്യേ പ്രതിഷ്ഠ. നവീകരണകലശത്തോട് അനുബന്ധിച്ച് കലാ സാംസ്കാരിക സമ്മേളനം തിങ്കളാഴ്ച 6:30ന് കൊച്ചിൻദേവസ്വം ബോർഡ്

കൃഷ്ണവേണി കൊലക്കേസ്- പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : ബൈക്കിൽ സഞ്ചരിച്ച യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ശിക്ഷയായി വിധിച്ചു. രണ്ടു കുട്ടികളുടെ മാതാവായ പുല്ലൂറ്റ് താഴത്തുവീട്ടിൽ ചന്ദ്രിക മകൾ കൃഷ്ണവേണിയെ (35 ) 2015 ഫെബ്രുവരി അഞ്ചിന് ഇവർ ജോലിചെയ്തിരുന്ന തൃപ്രയാർ ലാമിക സിൽക്‌സിൽനിന്നും നിന്നു രാത്രി ഏഴുമണിയോടെ പ്രതിയായ പടിഞ്ഞാറേ വെമ്പല്ലൂർ പണിക്കശ്ശേരി ജ്യോതിരാജ് ബൈക്കിൽ

അവിട്ടത്തൂർ എൽ ബിഎസ് എം ഹയർസെക്കൻഡറി സ്കൂൾ വാർഷികമാഘോഷിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ എൽ ബിഎസ് എം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബെന്നി വിൻസെൻറ് അധ്യക്ഷത വഹിച്ചു. മാനേജർ സി പി പോൾ, വാർഡ് മെമ്പർ വിനയൻ, പ്രിൻസിപ്പൽ ഡോക്ടർ എ വി രാജേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, പി കാർത്തികേയൻ, പി ഗോപിനാഥ്, സൗമ്യ രതീഷ്, എൻ എസ് രജനി, കെ ആർ രാജേഷ് എന്നിവർ

“കാലാവസ്ഥ വ്യതിയാനവും തണ്ണീർത്തടങ്ങളും” സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം

പുല്ലൂറ്റ് : പുല്ലൂറ്റ് കെ കെ ടി എം ഗവൺമെൻറ് കോളേജ് IQAC യുടെയും  കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വേൾഡ് വൈറ്റ് ലാൻഡ് ഡേ സെലിബ്രേഷന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് കെ കെ ടിഎം ഗവൺമെൻറ് കോളേജിൽ വച്ച് മത്സരം നടത്തുന്നു. "കാലാവസ്ഥാവ്യതിയാനവും തണ്ണീർതടങ്ങളും" എന്നതാണ് ചിത്രരചനവിഷയം. യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് മത്സരം

കുടിവെള്ള മോഷണം തടയുന്നതിനായി രാത്രികാല പരിശോധന കർശനമാക്കി

ഇരിങ്ങാലക്കുട :  കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷൻ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പൊറത്തിശ്ശേരി, കാട്ടൂർ, പടിയൂർ, പൂമംഗലം, കാറളം, പർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള മോഷണം തടയുന്നതിനായി രാത്രികാല പരിശോധന കർശനമാക്കി. ഇരിങ്ങാലക്കുട സെക്ഷൻ പരിധിയിൽ ഉള്ള ആൻറിതെഫ്റ്റ് സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പൊതു ടാപ്പിൽ നിന്നും ഹോസ് ഉപയോഗിച്ച് വെള്ളം ഊറ്റുക, ഗാർഹിക കണക്ഷനിൽ നിന്നും കിണറിലേക്കിടുക, പറമ്പ് നനയ്ക്കുക, മൃഗങ്ങളെ കുളിപ്പിക്കുക, മീറ്ററിനു മുൻപ്

എടക്കുളം എസ്.എൻ ജി.എസ്. എസ്. യു.പി സ്കൂളിൽ പഞ്ചായത്ത്തല പഠനോത്സവം

എടക്കുളം : എടക്കുളം എസ്.എൻ ജി.എസ്. എസ്. യു.പി സ്കൂളിൽ പഞ്ചായത്ത്തല പഠനോത്സവം നടന്നു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ശിവദാസ് അധ്യക്ഷത വഹിച്ചു. എടക്കുളം ശ്രീ നാരായണ ഗുരു സ്മാരക സംഘത്തിനു കീഴിലുള്ള എൽ പി സ്കൂളിലേയും യു.പി സ്കൂളിലേയും കുട്ടികളുടെ പഠന മികവുകളുടെ അവതരണങ്ങളും പഠനോപകരണങ്ങളുടെ എക്സിബിഷനും സംഘടിപ്പിച്ചു. സമ്മേളനത്തിൽ ദേശീയ അധ്യാപക

ബി.ആര്‍.സിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഞ്ചായത്തുതല പഠനോത്സവങ്ങള്‍ക്ക് തുടക്കം

കാട്ടൂർ : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഠനോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാട്ടൂര്‍ പഞ്ചായത്തുതല പഠനോത്സവം സെന്‍റ് ജോര്‍ജ്ജ് സി.യു.പി.എസ് കരാഞ്ചിറയില്‍ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷീജ പവിത്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.രമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുരേഷ്ബാബു എന്‍.എസ് പദ്ധതി വിശദീകരണം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പില്‍, വിദ്യാലയത്തിലെ പ്രധാനാധ്യാപിക സി.റൂബി,

Top