പൊറത്തിശ്ശേരി സ്വദേശിനി ആമ്പല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആമ്പല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പൊറത്തിശ്ശേരി മണപ്പെട്ടി സുനിൽ (പ്രസന്നൻ) ഭാര്യ സജിത മരിച്ചു. ഞായറാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഭർത്താവ് സുനിലിന് സാരമായ പരിക്കുണ്ട്. സജിത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരോടൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന മകൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. കുടുംബശ്രീ പ്രവർത്തകയും, ക്ഷീരകർഷകയുമായിരുന്നു സജിത.

20 സെന്‍റ് സ്ഥലവും 2900 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും ഇരിങ്ങാലക്കുടയിൽ വിൽപ്പനക്ക്

തൃശൂർ സംസ്ഥാന പാതയിൽ എസ് എൻ നഗറിനു സമീപം പെട്രോൾ പമ്പിനോട് ചേർന്ന് 20 സെന്‍റ് സ്ഥലവും 2900 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും വിൽപ്പനക്ക്. 3 ബെഡ്‌റൂം, അറ്റാച്ചഡ്,2 ഹാൾ , 2 കിച്ചൻ, മാർബിൾ ഫ്ളോറിങ്, ചുറ്റുമതിൽ, ഫലവൃക്ഷങ്ങൾ, വറ്റാത്ത കിണർ , 3 വശവും ടാർ റോഡ്,  ഐ.സി.എസ്.ഇ സ്കൂൾ, കോളേജ്, കൺവെൻഷൻ സെന്റർ എന്നിവ 1 കിലോമീറ്റർ ചുറ്റളവിൽ. തിരക്കിൽനിന്ന് ഒഴിഞ്ഞ് ശാന്തമായ താമസത്തിന്

ഇരിങ്ങാലക്കുട നാഷണൽ സ്കൂളിന് സമീപം ഹൗസ് പ്ലോട്ടുകൾ വില്പനക്ക്

  ഇരിങ്ങാലക്കുട നാഷണൽ സ്കൂളിന് സമീപം 18 സെന്റ് സ്ഥലം ഹൗസ് പ്ലോട്ടുകളായി വില്പനക്ക്. കൂടുതൽ വിവരങ്ങൾക്ക് 9562233456

കെ കെ ഭാസ്ക്കരൻ മാസ്റ്ററുടെ 44-ാം ചരമവാർഷികദിനം ആചരിച്ചു

കാറളം : കാറളത്തെ സി പി ഐയുടെ മുതിർന്ന നേതാവായിരുന്ന കെ കെ ഭാസ്ക്കരൻ മാസ്റ്ററുടെ 44-ാം ചരമവാർഷികം താണിശ്ശേരി സെൻ്ററിൽ ആചരിച്ചു. സി പി ഐ സംസ്ഥാന കൗൺസിലഗം കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് ബെെജു, കെ കെ അച്ചുതൻ, വിശ്വനാഥൻ മാസ്റ്റർ, അനിൽ മംഗലത്ത് എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്ത് കെ കെ ഭാസ്ക്കരൻ മാസ്റ്ററെ അനുസ്മരിച്ചു സംസാരിച്ചു.

വിമല സെൻട്രൽ സ്കൂളിന്റെ 24-ാംവാർഷികദിനാചരണം

ഇരിങ്ങാലക്കുട : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിന്റെ 24-ാം വാർഷികാഘോഷങ്ങൾ മിമിക്രി സ്റ്റേജ് കലാകാരനായ കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്തു. വാടച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരി ജിൽസൺ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി എ മനോജ്‌കുമാർ, കാറളം പഞ്ചായത്തു പ്രസിഡന്റ് ഷീജ സന്തോഷ്, വാർഡ് മെമ്പർ കെ വി വിനീഷ്, സ്കൂൾ പി.ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി തുടങ്ങിയവർ ആശംസകൾ

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

മാപ്രാണം : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ നാല്പതോളം വളണ്ടിയേഴ്സ് പങ്കെടുത്ത നാഷണൽ സർവീസ് സ്‌കീം സപ്ത ദിന സഹവാസ ക്യാമ്പ് മാപ്രാണം ഹോളി ക്രോസ്സ്‌ സ്കൂളിൽ സമാപിച്ചു. എച്ച്.ഡി പി സമാജം സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ സമാപന യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് എ സ് ഗിരീഷ് അദ്ധൃക്ഷനായിരുന്നു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, ഹോളിക്റോസ് സ്കൂൾ മാനേജർ ഫാ.

ജാപ്പനീസ് കലാകാരി കെയ്കോ കൊനോയുടെ മോഹിനിയാട്ടം അരങ്ങേറ്റം ഇരിങ്ങാലക്കുടയിൽ 30 ന്

ഇരിങ്ങാലക്കുട : പാശ്ചാത്യ ബാലെ പരിശീലനത്തിലൂടെ നൃത്തരംഗത്ത് ചുവടുവച്ച ജാപ്പനീസ് കലാകാരി കെയ്കോ കൊനോയുടെ മോഹിനിയാട്ടം അരങ്ങേറ്റം ഇരിങ്ങാലക്കുടയിൽ 30-ാം തിയ്യതി 6 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയുടെ നാട്ടരങ്ങിൽ അവതരിപ്പിക്കുന്നു. കെയ്കോ കൊനോ ഒൻപത് കൊല്ലം മുൻപ് മോഹിനിയാട്ടം ആചാര്യ നിർമല പണിക്കരുടെ ശിഷ്യത്വം സ്വീകരിച്ച് മോഹിനിയാട്ടം അതിന്റെ എല്ലാ ചിട്ടവട്ടങ്ങളോടുംകൂടി ആധികാരികമായി അഭ്യസിച്ച്ഒരു സമ്പൂർണ്ണ മോഹിനിയാട്ടം കച്ചേരിയാണ് അവതരിപ്പിക്കുന്നത്. ചൊൽക്കെട്ട്, ജതിസ്വരം, വർണ്ണം, പദം, ശ്ലോകം, സപ്തം എന്നി ഇനങ്ങളെല്ലാം

2014 ലെ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തരാനുള്ള 25.58 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ സൊസൈറ്റി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വം 2014 ലെ യു ഡി എഫ് ഭരണ സമിതിയുടെ കാലഘട്ടത്തിൽ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സൂപ്പർമാർക്കറ്റിൽ നിന്ന് ക്ഷേത്രത്തിലേക്കാവശ്യമായ പലവ്യജ്ഞനങ്ങള്‍ വാങ്ങിയ വകയിൽ നൽകാനുള്ള 25.58 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്ന് സൊസൈറ്റി പ്രസിഡന്‍റ് എം.എസ്. അനില്‍കുമാര്‍, സെക്രട്ടറി കെ.ജി. പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2014ല്‍ പനമ്പിള്ളി രാഘവമേനോന്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനായിരുന്ന കാലയളവിലാണ് ഈ ഇടപാട് നടന്നത്. 2018 വരെ സൊസൈറ്റിയുമായുള്ള ഇടപാടുകള്‍ തുടര്‍ന്നു.

ഉമരിയ്യ സ്കൗട്ട് സൈക്കിൾ എക്സ്പെഡിഷൻ

വള്ളിവട്ടം : ഉമരിയ്യ പബ്ലിക് സ്കൂൾ സ്കൗട്ട്സ് വിദ്യാർത്ഥികൾ മനുഷ്യ സൗഹാർദ്ദം ലോകത്തിൻെറ നിലനിൽപ്പിന് എന്ന ആശയം ഉയർത്തി സൈക്കിൾ പര്യടനം ആരംഭിച്ചു. വള്ളിവട്ടം ഉമരിയ്യ ക്യാമ്പസിൽ നിന്ന് തുടങ്ങി കോടാലി ഗ്രീൻ ക്രസന്‍റ് ക്യാമ്പസിൽ അവസാനിക്കുന്ന മൂന്നു ദിവസത്തെ പര്യടനം വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ എച്ച് അബ്ദുന്നാസർ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട് മാസ്റ്റർ പ്രഭാശങ്കർ, കായികാധ്യാപകൻ അനീസ് മാസ്റ്റർ, റഹീസ് എന്നിവർ യാത്രയെ അനുഗമിക്കും. പ്രിൻസിപ്പൽ

കൂടൽമാണിക്യം ദേവസ്വത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ISW സൊസൈറ്റിയുടെ ശ്രമത്തിനെതിരെ നടപടിയെടുക്കും – ദേവസ്വം ചെയർമാൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കൂടൽമാണിക്യം ദേവസ്വവുമായി ഉണ്ടായിരുന്ന ബിസിനസ് ഇടപാടു സംബന്ധിച്ച് സൊസൈറ്റി ഭാരവാഹികൾ ദേവസ്വത്തിനെ അപകീർത്തിപ്പെടുത്തും വിധം ഉത്തരവാദിത്തരഹിതമായ പരാമർശങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപെടുകയും അതിനെതിരെ ദേവസ്വം ഗൗരവമായി എടുക്കുമെന്നും അനുയോജ്യമായ നടപടികൾ യഥാസമയം ദേവസ്വം കൈക്കൊള്ളുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു. ദേവസ്വം ബോർഡിലേക്ക് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ ചാർജെടുത്ത ശേഷം ISW സൊസൈറ്റിയുമായുള്ള ബിസിനസ് ട്രാൻസാക്ഷനുകൾ വേണ്ടെന്ന് തീരുമാനിക്കുകയാണ് ഉണ്ടായത്. കരുവന്നൂർ

Top