മുഖം മിനുക്കിയ പുല്ലൂർ അപകടവളവിൽ റോഡിനിരുവശവും ഇനി ടൈൽസ് ഇട്ട നടപ്പാതയും

പുല്ലൂർ : അപകടവളവുകൾ നേരെയാക്കി വീതികൂട്ടിയ പുല്ലൂർ മിഷൻ ആശുപത്രി മുതൽ ഉരിയച്ചിറ വരെ  റോഡിനിരുവശവുമുള്ള നടപ്പാതകളിൽ ടൈൽസിട്ട് മനോഹരമാക്കുന്ന പണികൾ പുരോഗമിക്കുന്നു. ഒരു കോടി 95 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടന്നത്. 24 മീറ്റർ വരെ റോഡിനു വീതിയുണ്ട്. റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന രീതിയിലാണ് നടപ്പാത. നടപാതക്കിരുവശവും കൈവരികളുമുണ്ട്. രണ്ടാഴ്ചകൊണ്ട് ഇതിന്‍റെ പണികൾ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ റോഡിനു വളരെയേറെ വീതിയുള്ളതിനാൽ

32-ാമത് കൂടിയാട്ട മഹോത്സവം ജനുവരി 1 മുതൽ 12 വരെ ഇരിങ്ങാലക്കുട മാധവനാട്യ ഭൂമിയിൽ

ഇരിങ്ങാലക്കുട : 32-ാമത് കൂടിയാട്ട മഹോത്സവം ജനുവരി 1 മുതൽ 12 വരെ വൈകീട്ട് 6ന് ഇരിങ്ങാലക്കുട മാധവനാട്യ ഭൂമിയിൽ അരങ്ങേറുന്നു. 1-ാം തിയ്യതി ചൊവ്വാഴ്ച 6 മണിക്ക് മുൻ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ കൂടിയാട്ട മഹോത്സവം ഉദ്‌ഘാടനം നിർവ്വഹിക്കും. തുടർന്ന് ഗുരു അമ്മന്നൂർ പരമേശ്വരാചാക്യാർ അനുസ്മരണവും നടത്തും.അമ്മന്നൂർ ഗുരുകുലം ജോയിന്റ് സെക്രട്ടറി വേണു ജി ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണവും നടത്തുന്നു. കലാമണ്ഡലം വി

ഡിസംബർ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയപരിധി ജനുവരി 3 വരെ ദീർഘിപ്പിച്ചു

ഇരിങ്ങാലക്കുട : ഡിസംബർ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയപരിധി 2019 ജനുവരി 3 വരെ ദീർഘിപ്പിച്ചതായി മുകുന്ദപുരം താലൂക് സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു. റേഷൻ വിതരണ സംബന്ധമായ പരാതിയുണ്ടെങ്കിൽ നേരിട്ടോ , എസ് എം എസ് വഴിയോ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ, കാറളം, കാട്ടൂർ, പഞ്ചായത്ത്. 9188527736 , വേളൂക്കര, പൂമംഗലം, പടിയൂർ പഞ്ചായത്ത് 9188527738 , പുതുക്കാട്, മുരിയാട്, പറപ്പൂക്കര പഞ്ചായത്ത്

ശബ്ദമില്ലാത്തവരുടെ ഹൃസ്വചിത്രങ്ങൾക്ക് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട : ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ഹൃസ്വചിത്രത്തിന് വീണ്ടും അംഗീകാരം. ഹൈദരാബാദിൽ ഡിസംബർ 29, 30 എന്നി തിയ്യതികളിൽ നടന്ന ഇന്ത്യ ഡെഫ് ഫിലിം പ്രൊഡക്ഷനിൽ ബെസ്ററ് ഡയറക്ടറായി ഇരിങ്ങാലക്കുടയിലെ മിജോ ജോസ് ആലപ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു. മിജോ ഡയറക്ട് ചെയ്ത 35 മിനിറ്റുള്ള ഡയമണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അക്ഷയ് പി ബി, അഫ്സൽ യൂസഫ്, ഫെമി മിജോ എന്നിവരാണ്. 2017 ൽ കൽക്കത്തയിൽ വച്ച് നടന്ന ഇന്റർനാഷണൽ ഡെഫ് ഫിലിം

മാർഗഴി മഹോത്സവത്തിൽ മൃദംഗമേള അരങ്ങേറി

ഇരിങ്ങാലക്കുട : മാർഗഴി മഹോത്സവത്തിൽ കുരുന്നുകൾ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ദേയമായി. നീലകണ്‌ഠ ശിവൻ കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ചെന്നെയിൽ മാർഗഴി ഉത്സവ് 2018ലാണ് ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാർത്ഥികൾ മൃദംഗമേള അവതരിപ്പിച്ചത് ശ്രദ്ദേയമായത്. കർണ്ണാടക സംഗീത ലോകത്തെ പ്രശസ്തർ പങ്കെടുത്ത മാർഗഴി മഹോത്സവത്തിൽ 4 മുതൽ 14 വയസ്സുവരെയുള്ള 40 ഓളം വിദ്യാർത്ഥികളാണ് മൃദംഗമേള അവതരിപ്പിച്ചത്. അരുൺ വിഗുവരസിദ്ധിവിനായക കോവിലിലും മൃദംഗമേള അവതരിപ്പിച്ചു. അതോടൊപ്പം തന്നെ അതുല്യകൃഷ്‌ണ, ദേവൂട്ടി,

പി എം എ ജബ്ബാർ ഉസ്താദിന് കരൂപ്പടനയുടെ സ്നേഹാദരം

മാള : മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ രചയിതാവ് പി എം എ ജബ്ബാർ ഉസ്താദിനെ ജന്മനാടായ കരൂപ്പടനയിൽ ആദരിച്ചു. ന്യു ഹീറോസ് ഫുടബോൾ മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സന്ധ്യയിലാണ് ആദരിച്ചത്. സാംസ്കാരിക പരിപാടിയുടെ ഉദ്‌ഘാടനവും ജബ്ബാർ ഉസ്താദിനെ ആദരിക്കലും സിനിമ ടെലിവിഷൻ താരം കലാഭവൻ ജോഷി നിർവ്വഹിച്ചു. പി കെ എം അഷ്‌റഫ്, പി എ നാസിർ, കെ എസ് അബ്‌ദുൾ മജീദ് എന്നിവർ വിവിധ പ്രതിഭകൾക്ക് ഉപഹാരങ്ങൾ

കൂടൽമാണിക്യത്തിന് സമീപം ഇരിങ്ങാലക്കുട സേവാഭാരതിയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഓഫീസ് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മന്ദിരത്തിലേക്ക് മാറ്റി (കലാനിലയം റോഡ്) പ്രവർത്തനം ആരംഭിച്ചു. അമ്പിളി ഗ്രൂപ്പ് എം ഡി ചന്ദ്രൻ കല്ലിങ്ങപ്പുറം ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ, ആർ എസ് എസ് സംഘ് ഖണ്ഡ് ചാലക് പി കെ പ്രതാപ വർമ്മ രാജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് കെ രവീന്ദ്രൻ, സെക്രട്ടറി

വനിതാ മതിലിൽ പങ്കെടുക്കാൻ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്നരോപിച്ച് ബിജെപിയുടെ പ്രതിഷേധം

മുരിയാട് : വനിതാ മതിലിലേക്ക് കുടുംബശ്രീ, ആശാ വർക്കേഷ്സ്, തൊഴിലുറപ്പ് വനിതകൾ എന്നിവരെ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്നരോപിച്ച് ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊതു സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വെക്കരുത് എന്ന കർശന നിർദേശം എല്ലാവർക്കും നൽകുകയും അതു പരസ്യമായി ലംഘിക്കുകയും ചെയ്യുന്നത് പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു

ജനുവരി 5 , 6, 7 തിയ്യതികളിലെ ഇരിങ്ങാലക്കുട ദനഹാ തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിൽ ജനുവരി 5 , 6, 7 തീയതികളിൽ ആഘോഷിക്കുന്ന ദനഹാ തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ കൊടിയേറ്റം ജനുവരി 2-ാം തിയ്യതി രാവിലെ 6:40ന് ഇടവക വികാരി ആന്റോ ആലപ്പാടൻ നിർവ്വഹിക്കും. 5 -ാംതിയ്യതി ശനിയാഴ്ച വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് , 6-ാം തിയ്യതി തിരുനാൾ ദിനത്തിൽ 10 :30ന് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും വൈകീട്ട്

Top