പ്രളയകാല ഓർമ്മകളിൽ പൂർവ വിദ്യാർത്ഥി സംഗമം

  എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ 2004 2006 സി 2 ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഗമം നടന്നു. പ്രളയം ഏറെ ഉലച്ച പടിയൂർ എടതിരിഞ്ഞി മേഖലയിൽ രക്ഷാപ്രവർത്തനത്തിലും അതിനുശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും ഈ ബാച്ചിലെ അംഗങ്ങൾ ഉണർന്നു പ്രവർത്തിച്ചതിനെ ഏവരും അഭിനന്ദിച്ചു. മൂവായിരത്തിലധികം പ്രളയബാധിധർക്ക് അഭയം നൽകിയ കേരളത്തിലെ ചുരുക്കം സ്കൂളുകളിൽ ഒന്നാണ് എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂൾ.

പൊറത്തിശ്ശേരി സ്വദേശിനി ആമ്പല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആമ്പല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പൊറത്തിശ്ശേരി മണപ്പെട്ടി സുനിൽ (പ്രസന്നൻ) ഭാര്യ സജിത മരിച്ചു. ഞായറാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഭർത്താവ് സുനിലിന് സാരമായ പരിക്കുണ്ട്. സജിത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരോടൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന മകൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. കുടുംബശ്രീ പ്രവർത്തകയും, ക്ഷീരകർഷകയുമായിരുന്നു സജിത.

20 സെന്‍റ് സ്ഥലവും 2900 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും ഇരിങ്ങാലക്കുടയിൽ വിൽപ്പനക്ക്

തൃശൂർ സംസ്ഥാന പാതയിൽ എസ് എൻ നഗറിനു സമീപം പെട്രോൾ പമ്പിനോട് ചേർന്ന് 20 സെന്‍റ് സ്ഥലവും 2900 സ്‌ക്വയർ ഫീറ്റ് ഇരുനില വീടും വിൽപ്പനക്ക്. 3 ബെഡ്‌റൂം, അറ്റാച്ചഡ്,2 ഹാൾ , 2 കിച്ചൻ, മാർബിൾ ഫ്ളോറിങ്, ചുറ്റുമതിൽ, ഫലവൃക്ഷങ്ങൾ, വറ്റാത്ത കിണർ , 3 വശവും ടാർ റോഡ്,  ഐ.സി.എസ്.ഇ സ്കൂൾ, കോളേജ്, കൺവെൻഷൻ സെന്റർ എന്നിവ 1 കിലോമീറ്റർ ചുറ്റളവിൽ. തിരക്കിൽനിന്ന് ഒഴിഞ്ഞ് ശാന്തമായ താമസത്തിന്

ഇരിങ്ങാലക്കുട നാഷണൽ സ്കൂളിന് സമീപം ഹൗസ് പ്ലോട്ടുകൾ വില്പനക്ക്

  ഇരിങ്ങാലക്കുട നാഷണൽ സ്കൂളിന് സമീപം 18 സെന്റ് സ്ഥലം ഹൗസ് പ്ലോട്ടുകളായി വില്പനക്ക്. കൂടുതൽ വിവരങ്ങൾക്ക് 9562233456

കെ കെ ഭാസ്ക്കരൻ മാസ്റ്ററുടെ 44-ാം ചരമവാർഷികദിനം ആചരിച്ചു

കാറളം : കാറളത്തെ സി പി ഐയുടെ മുതിർന്ന നേതാവായിരുന്ന കെ കെ ഭാസ്ക്കരൻ മാസ്റ്ററുടെ 44-ാം ചരമവാർഷികം താണിശ്ശേരി സെൻ്ററിൽ ആചരിച്ചു. സി പി ഐ സംസ്ഥാന കൗൺസിലഗം കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് ബെെജു, കെ കെ അച്ചുതൻ, വിശ്വനാഥൻ മാസ്റ്റർ, അനിൽ മംഗലത്ത് എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്ത് കെ കെ ഭാസ്ക്കരൻ മാസ്റ്ററെ അനുസ്മരിച്ചു സംസാരിച്ചു.

Top