വിമല സെൻട്രൽ സ്കൂളിന്റെ 24-ാംവാർഷികദിനാചരണം

ഇരിങ്ങാലക്കുട : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിന്റെ 24-ാം വാർഷികാഘോഷങ്ങൾ മിമിക്രി സ്റ്റേജ് കലാകാരനായ കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്തു. വാടച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരി ജിൽസൺ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി എ മനോജ്‌കുമാർ, കാറളം പഞ്ചായത്തു പ്രസിഡന്റ് ഷീജ സന്തോഷ്, വാർഡ് മെമ്പർ കെ വി വിനീഷ്, സ്കൂൾ പി.ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി തുടങ്ങിയവർ ആശംസകൾ

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു

മാപ്രാണം : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ നാല്പതോളം വളണ്ടിയേഴ്സ് പങ്കെടുത്ത നാഷണൽ സർവീസ് സ്‌കീം സപ്ത ദിന സഹവാസ ക്യാമ്പ് മാപ്രാണം ഹോളി ക്രോസ്സ്‌ സ്കൂളിൽ സമാപിച്ചു. എച്ച്.ഡി പി സമാജം സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ സമാപന യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് എ സ് ഗിരീഷ് അദ്ധൃക്ഷനായിരുന്നു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, ഹോളിക്റോസ് സ്കൂൾ മാനേജർ ഫാ.

ജാപ്പനീസ് കലാകാരി കെയ്കോ കൊനോയുടെ മോഹിനിയാട്ടം അരങ്ങേറ്റം ഇരിങ്ങാലക്കുടയിൽ 30 ന്

ഇരിങ്ങാലക്കുട : പാശ്ചാത്യ ബാലെ പരിശീലനത്തിലൂടെ നൃത്തരംഗത്ത് ചുവടുവച്ച ജാപ്പനീസ് കലാകാരി കെയ്കോ കൊനോയുടെ മോഹിനിയാട്ടം അരങ്ങേറ്റം ഇരിങ്ങാലക്കുടയിൽ 30-ാം തിയ്യതി 6 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയുടെ നാട്ടരങ്ങിൽ അവതരിപ്പിക്കുന്നു. കെയ്കോ കൊനോ ഒൻപത് കൊല്ലം മുൻപ് മോഹിനിയാട്ടം ആചാര്യ നിർമല പണിക്കരുടെ ശിഷ്യത്വം സ്വീകരിച്ച് മോഹിനിയാട്ടം അതിന്റെ എല്ലാ ചിട്ടവട്ടങ്ങളോടുംകൂടി ആധികാരികമായി അഭ്യസിച്ച്ഒരു സമ്പൂർണ്ണ മോഹിനിയാട്ടം കച്ചേരിയാണ് അവതരിപ്പിക്കുന്നത്. ചൊൽക്കെട്ട്, ജതിസ്വരം, വർണ്ണം, പദം, ശ്ലോകം, സപ്തം എന്നി ഇനങ്ങളെല്ലാം

2014 ലെ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തരാനുള്ള 25.58 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ സൊസൈറ്റി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വം 2014 ലെ യു ഡി എഫ് ഭരണ സമിതിയുടെ കാലഘട്ടത്തിൽ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സൂപ്പർമാർക്കറ്റിൽ നിന്ന് ക്ഷേത്രത്തിലേക്കാവശ്യമായ പലവ്യജ്ഞനങ്ങള്‍ വാങ്ങിയ വകയിൽ നൽകാനുള്ള 25.58 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്ന് സൊസൈറ്റി പ്രസിഡന്‍റ് എം.എസ്. അനില്‍കുമാര്‍, സെക്രട്ടറി കെ.ജി. പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2014ല്‍ പനമ്പിള്ളി രാഘവമേനോന്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനായിരുന്ന കാലയളവിലാണ് ഈ ഇടപാട് നടന്നത്. 2018 വരെ സൊസൈറ്റിയുമായുള്ള ഇടപാടുകള്‍ തുടര്‍ന്നു.

ഉമരിയ്യ സ്കൗട്ട് സൈക്കിൾ എക്സ്പെഡിഷൻ

വള്ളിവട്ടം : ഉമരിയ്യ പബ്ലിക് സ്കൂൾ സ്കൗട്ട്സ് വിദ്യാർത്ഥികൾ മനുഷ്യ സൗഹാർദ്ദം ലോകത്തിൻെറ നിലനിൽപ്പിന് എന്ന ആശയം ഉയർത്തി സൈക്കിൾ പര്യടനം ആരംഭിച്ചു. വള്ളിവട്ടം ഉമരിയ്യ ക്യാമ്പസിൽ നിന്ന് തുടങ്ങി കോടാലി ഗ്രീൻ ക്രസന്‍റ് ക്യാമ്പസിൽ അവസാനിക്കുന്ന മൂന്നു ദിവസത്തെ പര്യടനം വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ എച്ച് അബ്ദുന്നാസർ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട് മാസ്റ്റർ പ്രഭാശങ്കർ, കായികാധ്യാപകൻ അനീസ് മാസ്റ്റർ, റഹീസ് എന്നിവർ യാത്രയെ അനുഗമിക്കും. പ്രിൻസിപ്പൽ

കൂടൽമാണിക്യം ദേവസ്വത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ISW സൊസൈറ്റിയുടെ ശ്രമത്തിനെതിരെ നടപടിയെടുക്കും – ദേവസ്വം ചെയർമാൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കൂടൽമാണിക്യം ദേവസ്വവുമായി ഉണ്ടായിരുന്ന ബിസിനസ് ഇടപാടു സംബന്ധിച്ച് സൊസൈറ്റി ഭാരവാഹികൾ ദേവസ്വത്തിനെ അപകീർത്തിപ്പെടുത്തും വിധം ഉത്തരവാദിത്തരഹിതമായ പരാമർശങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപെടുകയും അതിനെതിരെ ദേവസ്വം ഗൗരവമായി എടുക്കുമെന്നും അനുയോജ്യമായ നടപടികൾ യഥാസമയം ദേവസ്വം കൈക്കൊള്ളുമെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു. ദേവസ്വം ബോർഡിലേക്ക് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ ചാർജെടുത്ത ശേഷം ISW സൊസൈറ്റിയുമായുള്ള ബിസിനസ് ട്രാൻസാക്ഷനുകൾ വേണ്ടെന്ന് തീരുമാനിക്കുകയാണ് ഉണ്ടായത്. കരുവന്നൂർ

എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു 

കിഴുപ്പിള്ളികര : അതിജീവനം 2018 എന്ന പേരിൽ കാട്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്.എസ്. യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് കിഴുപ്പിള്ളികര ഗവ. നളന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു. സമാപന യോഗം കാട്ടൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്  ടി. കെ.രമേഷ് ഉദ്‌ഘാടനം ചെയ്തു. വ്യത്യസ്ത പരിപാടികൾകൊണ്ടു ശ്രദ്ധേയമായിരുന്നു ക്യാമ്പ്. അൻപതോളം വീടുകളിൽ അടുക്കളത്തോട്ടം, കിഴുപ്പിള്ളികര വലിയകുളംപരിസരം വൃത്തിയാക്കൽ, ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം, ബസ് വെയ്റ്റിംഗ് ഷെഡ് ട്രൈബൽ ആർട്ട് പെയിന്റിങ്,

പോലീസിനോട് അപമര്യാദയായി പെരുമാറുകയും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ നെല്ലിക്കുന്ന് സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : പോലീസിനോട് അപമര്യാദയായി പെരുമാറുകയും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി കുറ്റികാടൻ വീട്ടിൽ റോയ് (54) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ ബിബിൻ.സി. വി. യും സംഘവും അറസ്റ്റു ചെയ്തു. വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾക്ക് തടയിടുന്നതിനു വേണ്ടി പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന് സമീപം പബ്ലിക്ക് റോഡിലൂടെ വെള്ളാങ്ങല്ലൂർ ഭാഗത്തു നിന്നും അമിത വേഗതയിൽ പ്രതി

ഐ ടി യു ബാങ്കിന്റെ ശതാബ്‌ദി അർബൻ ബാങ്ക് സെമിനാർ

ഇരിങ്ങാലക്കുട : ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന അർബൻ ബാങ്ക് സെമിനാർ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഡി ജി എം എൻ ഗിരീശൻ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എം പി ജാക്‌സൺ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി സി ബി എസ് മാനേജർ ബി ഗോപകുമാരൻ നായർ മുഖ്യാതിഥിയായിരുന്നു. അർബൻ ബാങ്ക് സി ഇ ഓ

Top