പുല്ലൂർ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ 30ന് നടക്കുന്ന തിരുനാളിനു കൊടിയേറി

  പുല്ലൂർ : പുല്ലൂർ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ ഡിസംബർ 29 , 30 തിയ്യതികളിൽ നടക്കുന്ന തിരുനാളിനു കൊടിയേറി. തൃശൂർ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി സി എം ഐ കൊടിയേറ്റം നിർവ്വഹിച്ചു.

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ്

ഇരിങ്ങാലക്കുട : സമഗ്രശിക്ഷ ഇരിങ്ങാലക്കുട ബി.ആര്‍,സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തണല്‍ക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി.പി.ഒ സുരേഷ്ബാബു.എന്‍.എസ് പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു. 'നവകേരള സൃഷ്ടിക്കായ് ഒപ്പം ഞങ്ങളും' എന്നതാണ് ക്യാമ്പിന്റെ മുദ്രാവാക്യം. കൊട്ടും പാട്ടും, രുചിമേളം, കരവിരുത് എന്നിങ്ങനെ 3

എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് പ്രൊഫഷണൽ നാടകമേള ഫെബ്രുവരി 15 മുതൽ 19 വരെ

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഫെബ്രുവരി 20ന് നടക്കുന്ന തിരുവുത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 20 വരെ അഖിലകേരള പ്രൊഫഷണൽ നാടകമേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ന് കൊടിയേറ്റം. ഫെബ്രുവരി 15 ന് രാത്രി 7 : 30 ന് അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, രണ്ടാം ദിവസം ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക, മൂന്നാം ദിവസം കോഴിക്കോട് നവചേതനയുടെ നയാപൈസ,

പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുട സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു

ഇരിങ്ങാലക്കുട : തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് പാലക്കാട് ടൗൺ വരെ പോകുന്ന പാലരുവി എക്സ്പ്രസിന് ശബരിമല തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ച് ഡിസംബർ 28-ാം തിയ്യതി മുതൽ 2019 ജനുവരി 20-ാം തിയ്യതി വരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഇതോട് അനുബന്ധിച്ച് ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന് സ്വീകരണം നൽകി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ പീനിക്കൽ,

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സന്ദര്‍ശനം നടത്തി.

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഇ.ഡി ദീപക്ക് സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് നിര്‍ധനരായ വൃക്കരോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.ജെ ആന്റോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു കെ.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് ജോ.സെക്രട്ടറി അഡ്വ.കെ.ജി അജയ്കുമാര്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണറെ പരിചയപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ലയണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനര്‍ഹനായ ജെയിംസ് വളപ്പിലയെ വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.ജെ

സർഗ്ഗോത്സവം സംഘടിപ്പിച്ചു

എടതിരിഞ്ഞി :  എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജനകീയ സാംസ്കാരികോത്സവം പടിയൂർ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സർഗ്ഗോത്സവം സിനിമ സംവിധായകൻ ജിഉ അശോകൻ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി മണി അദ്ധ്യക്ഷത വഹിച്ചു. അംഗനവാടി, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു. വൈകുന്നേരം മെഗാ ഷോയും അരങ്ങേറി. ഓ എൻ അജിത്ത് സ്വാഗതവും സുധ ദിലീപ് നന്ദിയും പറഞ്ഞു.

‘എവരിബഡി നോസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : 23 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ,ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ സ്പാനിഷ് ചിത്രം 'എവരിബഡി നോസ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 28 ന് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. 2018 സെപ്റ്റംബറില്‍ സ്‌പെയിനില്‍ റിലീസ് ചെയ്ത ചിത്രം, കഴിഞ്ഞ കാന്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം കൂടിയായിരുന്നു. ഒരു വിവാഹവിരുന്നിനായി എത്തുന്ന

Top