ഐ ടി യു ബാങ്കിന്‍റെ ശതാബ്‌ദി ഫുട്‍ബോൾ മത്സരം

ഇരിങ്ങാലക്കുട : ഐ ടി യു ശതാബ്‌ദി ആഘോഷത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനത്തു നടന്ന ഐ ടി യു ബാങ്ക് ടീമും ഇരിങ്ങാലക്കുട മുൻസിപ്പൽ ടീമും തമ്മിലുള്ള ഐ ടി യു ബാങ്ക് സെന്റിനറി എക്സിബിഷൻ ഫുട്‍ബോൾ മത്സരം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ എ കെ സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എം പി ജാക്സൺ അദ്ധ്യാക്സജാത വഹിച്ചു. ജനറൽ മാനേജർ ടി കെ ദിലീപ് കുമാർ സ്വാഗതവും

നടനകൈശികിയുടെ മോഹിനിയാട്ടം ഉത്സവം 28, 29 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയുടെ മോഹിനിയാട്ടം ഗുരുകുലമായ നടനകൈശികിയുടെ ഈ വര്‍ഷത്തെ മോഹിനിയാട്ടം ഉത്സവം ഡിസംബര്‍ 28, 29 തിയതികളില്‍ നടനകൈരളിയുടെ അരങ്ങില്‍ അവതരിപ്പിക്കുന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ വി. പ്രദീപ് മേനോന്‍ ഉദ്ഘാടനം നിർവ്വഹിക്കും. മോഹിനിയാട്ടത്തിന്‍റെ പ്രൗഢിയും ആധികാരികതയും സംരക്ഷിക്കുവാനും പുതിയ തലമുറയിലേക്ക് പകരുവാനും പ്രോത്സാഹിപ്പിക്കുവാനും രൂപം കൊടുത്ത മോഹിനിയാട്ട ഗുരുകുലമാണ് നടനകൈശികി. പരിപാടിയുടെ ആദ്യദിവസമായ ഡിസംബര്‍ 28-ാം തിയ്യതി ചിലെയില്‍ നിന്നുമുള്ള സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥിനിയായ കരീന മെര്‍ക്കാഡൊയുടെ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കാരൂർ : സെന്റ് മേരീസ് റോസറി ചർച്ചിന്‍റെ നേതൃത്വത്തിൽ കാരൂർ തോട്ടാപ്പിള്ളി ഫാമിലി അസോസിയേഷനും, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി അഹല്യ കണ്ണാശുപത്രിയുടെയും അഹല്യ ആയൂർവേദ ആശുപത്രിയുടെയും തോട്ടാപ്പിള്ളി ഫാമിലിയിലെ എല്ലാ ഡോക്ടർമാരുടെയും സഹകരണത്തോടെ സെന്‍റ് മേരീസ് ഹാളിൽ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്‍റെ ഉദ്‌ഘാടനം കാരൂർ സെന്‍റ് മേരീസ് ചർച്ച് വികാരി ഫാ. ജോൺ തെക്കേത്തല ഉദ്‌ഘാടനം നിർവ്വഹിച്ചു. തോട്ടാപ്പിള്ളി ഫാമിലി അസോസിയേഷൻപ്രസിഡന്റ് ടി എ ടോമി അദ്ധ്യക്ഷത

ക്രിസ്തുമസ് സന്ദേശവുമായി ബിഷപ്പ് സബ്ബ് ജയിലില്‍

ഇരിങ്ങാലക്കുട : ക്രിസ്തുമസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍ സന്ദര്‍ശിക്കുകയും, അന്തേവാസികള്‍ക്ക് ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു. ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പ്രളയത്തിന്റെ അവസരത്തില്‍ എല്ലാം മറന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലുള്ളവര്‍ ഒരുമയോടെ മാതൃകാപരമായി പ്രവര്‍ത്തിച്ചതുപോലെ, സഹിഷ്ണുതയോടെ, സ്‌നേഹക്കൂട്ടായ്മയോടെ, സന്തോഷത്തോടെ, സമാധാന പരമായി ജീവിക്കുവാന്‍ ക്രിസ്തുമസ് പ്രചോദനമാകട്ടെയെന്ന് ബിഷപ്പ് തന്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ജീസസ് ഫ്രട്ടേണിറ്റിയുടെ രൂപതാ

റോക്കി ജെയിംസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് സമാപിച്ചു

വല്ലക്കുന്ന് : പ്രളയാനന്തരം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മരണപ്പെട്ട വല്ലക്കുന്നിലെ റോക്കി ജെയിംസിന്റെ സ്മരണാര്‍ത്ഥം വല്ലക്കുന്നിലെ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ യും, പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്‍റെയും സമാപന സമ്മേളനവും, സമ്മാനദാനവിതരണവും ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ നിര്‍വ്വഹിച്ചു. 16 ടീമുകള്‍ ആണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്. ഒന്നാം സമ്മാനം വെറൈറ്റി) കല്ലേറ്റുംകരയും, രണ്ടാം സമ്മാനം ലിവിങ്ങ് ലെജെന്‍റ് കണ്ണിക്കരയും കരസ്ഥമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ ഒന്നാം സമ്മാനം ന്യൂ-റോവേഴ്‌സ് താഴെക്കാടും,

ഐ ടി യു ബാങ്ക് ബാങ്ക് സെന്‍റിനറി 2018 അവാർഡുകൾ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ടൗൺ കോപ്പറേറ്റീവ് ബാങ്ക് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഐ ടി യു ബാങ്ക് സെന്‍റിനറി 2018 അവാർഡുകൾ ഐ ടി യു ബാങ്ക് ചെയർമാൻ എം പി ജാക്സൺ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇരിങ്ങാലക്കുടക്കാരായ ഡോ. വി പി ഗംഗാധരൻ- സോഷ്യൽ കമ്മിറ്റ്മെന്‍റ് അവാർഡ്, പ്രൊഫ. മാമ്പുഴ കുമാരൻ- ലിറ്റററി എക്സലൻസ് അവാർഡ്, പോൾ ഫ്രാൻസിസ് കെ- ബിസിനസ് അച്ചീവ്‌മെന്‍റ് അവാർഡ്, പി വി

വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ദീപാലകൃത നിലപന്തലിന്‍റെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ദനഹാതിരുനാളിനോട് അനുബന്ധിച്ച് ജനുവരി 5ന് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലകൃത നിലപന്തലിന്‍റെ കാൽനാട്ടുകർമ്മം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്റിനു മുൻവശത്ത് ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. പുന്നേലിപറമ്പിൽ സി എം ഐ നിർവ്വഹിച്ചു.

കൂടൽമാണിക്യം ഉത്സവം : കലാപരിപാടികൾക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : 2019 ലെ കൂടൽമാണിക്യം ഉത്സവം മെയ് 14 ന് കൊടിയേറി 24ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ജനുവരി 31 ന് മുൻപായി ദേവസ്വം ഓഫീസിൽ ലഭിക്കേണ്ടതാണ്.

എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്‌ഘാടനം നിർവഹിച്ചു, സി അച്യുതമേനോൻ സ്മാരക മന്ദിരത്തിനോട് ചേർന്നുള്ള ചെത്ത്‌ തൊഴിലാളി യൂണിയൻ കെട്ടിടത്തിൽ ആണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. മണ്ഡലം പ്രസിഡന്‍റ് കെ. കെ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്‍റ് സെക്രട്ടറി ടി. കെ. സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. കെ. വി. രാമകൃഷ്ണൻ.

Top