പ്രളയക്കെടുതിയിൽ തകർന്ന വീടിനുപകരം അവിട്ടത്തൂർ ഇടവകയുടെ കൃപാ ഭവനം

അവിട്ടത്തൂർ :തിരുനാളുകളും മറ്റും വളരെ ലളിതമാക്കിയും ഇടവകയിലെ വിശ്വാസികളുടെ സഹായ സഹകരണങ്ങളിലൂടെയും പ്രളയക്കെടുതിയിൽ തകർന്ന തട്ടിൽ മണ്ടി അന്തോണിക്ക് അവിട്ടത്തൂർ ഇടവകയുടെ കൃപാ ഭവനം പണിതുനല്കി. അവിട്ടത്തൂർ ഹോളി ഫാമിലി പള്ളി വികാരി ഫാ. ആന്റോ പാണാടൻ തറ കല്ലിടൽ കർമ്മം നിർവഹിച്ച വീടിന്‍റെ വെഞ്ചിരിപ്പ് കർമ്മം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. തിരുനാളുകളും മറ്റും വളരെ ലളിതമാക്കിയും ഇടവകയിലെ വിശ്വാസികളുടെ സഹായ സഹകരണങ്ങളിലൂടെയുമാണ് വീടിന്‍റെ പണി പൂർത്തീകരിച്ചത്.

മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന് പുതിയ ഭാരവാഹികൾ

മുകുന്ദപുരം : മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന്റെ (ആര്‍ 1427) പ്രസിഡണ്ടായി മനോജ് കല്ലിക്കാട്ട്, വൈസ് പ്രസിഡണ്ടായി ശ്രീദേവി നന്ദകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

റോക്കി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള 3s ഫുട്‍ബോൾ ടൂർണമെന്‍റിനു തുടക്കം കുറിച്ചു

വല്ലക്കുന്ന് : പ്രളയക്കാലത്ത് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരണമടഞ്ഞ വല്ലക്കുന്ന് സ്വദേശി ജെയ്‌മിയുടെ സ്മരണാർത്ഥം വല്ലക്കുന്ന് സെന്‍റ് അൽഫോൻസാസ് ചർച്ചിന് സമീപം സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന എവർറോളിങ് ഫുട്‍ബോൾ ടൂർണ്ണമെന്റ് ഉദ്‌ഘാടനം സെന്റ് അൽഫോൻസാസ് ചർച്ച് വികാരി അരുൺ തെക്കിനിയത്ത് നിർവ്വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഐ കെ ചന്ദ്രൻ മുരിയാട് പഞ്ചായത്ത് മെമ്പർ ജെസ്റ്റിൻ ജോർജ്ജ്, ജോയി റോക്കി, സേവി റോക്കി, റോയ് മരത്തംപിള്ളി, എന്നിവർ ആശംസകൾ അർപ്പിച്ചു. 16

ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്ര

ഇരിങ്ങാലക്കുട : ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പട്ടണത്തിൽ ഇരിങ്ങാലക്കുടയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പതാകയേന്തിയ സെക്യൂരിറ്റി ജീവനക്കാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് ചെയർമാൻ എം പി ജാക്സൺ, വൈസ് ചെയർമാൻ വി എസ് വാസുദേവൻ ജനറൽ മേനേജർ ടി കെ ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി. ഐ ടി യു ബാങ്കിന്റെ കളർസ്കീമിൽ

കോൺഗ്രസ് ധർണ്ണ നടത്തി

കാറളം : കേരളാ സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി തട്ടിപ്പിനെതിരെയും സാമൂഹിക പെൻഷൻ വിതരണം താറുമാറാക്കിയതിനെതിരെയും കാറളം പഞ്ചായത്ത് ഭരണ സമിതിയുടെ പദ്ധതി വിഹിത വിതരണത്തിലെ പക്ഷപാതിത്വത്തിനെതിരെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുനിൽ മുഗൾക്കുടം, കാട്ടൂർ

ഇരിങ്ങാലക്കുട നാഷണൽ ബുക്ക്സ്റ്റാളിൽ നവവത്സര പുസ്തകോത്സവം ജനുവരി 5 വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ( നാഷണൽ ബുക്ക്സ്റ്റാൾ) ക്രിസ്മസ് നവവത്സര പുസ്തകോത്സവം പ്രശസ്ത സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരൻ ഉദ്ഘാടനം ചെയ്തു. വായന മനുഷ്യനെ പൂർണ്ണതയിലേക്ക് നയിക്കുന്ന സുപ്രധാനമായ ഒരു കാര്യമാണെന്നും സൗന്ദര്യാത്മകമായ ജീവിത വീക്ഷണത്തിന് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ബുക്ക്സ്റ്റാളിന്‍റെ അങ്കണത്തിൽ നടക്കുന്ന പുസ്തകോത്സവം ജനുവരി 5 വരെ ഉണ്ടായിരിക്കുന്നതാണ്. പി.കെ.ഭരതൻ മാസ്റ്റർ, ഖാദർ പട്ടേപ്പാടം, പ്രതാപ് സിംഗ്,

വനിതാ മതിലിന്‍റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിൽ വനിതകളുടെ കാൽനട പ്രചാരണ ജാഥ

ഇരിങ്ങാലക്കുട : നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന വനിതാ മതിലിന്‍റെ പ്രചരണാർത്ഥം എൽ ഡി എഫ് ഇരിങ്ങാലക്കുട ടൗൺ മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടന്നു. പൂതംകുളത്തുനിന്നു ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ജാഥ ക്യാപ്റ്റൻ മീനാക്ഷി ജോഷി വൈസ് ക്യാപ്റ്റൻ അഡ്വ. ജിഷ ജോബി, മാനേജർ ലത സുരേഷ്, എന്നിവർ നേതൃത്വം നൽകി.

സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള സപ്തദിന സഹവാസ ക്യാമ്പ് തേജസ് 2018നു പടിയൂർ പഞ്ചായത്തിലെ എച്ച് ഡി പി സമാജം സ്കൂളിൽ തുടക്കമായി. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി എസ് സുധൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സി എ ശിവദാസൻ, എച്ച് ഡി പി സമാജം ഹെഡ്മാസ്റ്റർ സാജൻ പി

ചേലൂർ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ പള്ളിയിൽ 30ന് നടക്കുന്ന തിരുനാളിനു കൊടിയേറി

ചേലൂർ : ചേലൂർ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെയും വി. സെബാസ്ത്യാനോസിന്‍റെയും സംയുക്തമായി ഡിസംബർ 29 , 30 തിയ്യതികളിൽ നടക്കുന്ന തിരുനാളിനു കൊടിയേറി. പഴൂക്കര സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ജോണി മേനാച്ചേരി കൊടിയേറ്റം നിർവ്വഹിച്ചു. 29-ാം തീയ്യതി ശനിയാഴ്ച അമ്പ് ദിനത്തിൽ പള്ളി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലിയും വീടുകളിലേക്ക് അമ്പും വളയും എഴുന്നെള്ളിപ്പും ഉണ്ടായിരിക്കും. ഞായറാഴ്ച

പടിയൂർ ഫെസ്റ്റ് 25 മുതൽ 31 വരെ

പടിയൂർ : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ജനകീയ സാംസ്കാരികോത്സവം പടിയൂർ ഫെസ്റ്റ് ഡിസംബർ 25 മുതൽ 31 വരെ പോസ്റ്റ് ഓഫീസ് ജംക്ഷനിൽ സംഘടിപ്പിക്കുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കമൽ ഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. പ്രൊഫ കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ഫെസ്റ്റിൽ വിപണനമേള, ഭക്ഷ്യമേള, ലോൺ മേള, പ്രദർശനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം

Top