സൗജന്യമായി ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നു

ഇരിങ്ങാലക്കുട : പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, നിലവില്‍ ഗ്യാസ് കണക്ഷന്‍ ഇല്ലാത്തതുമായ (ബി.പി.എല്‍ കാര്‍ഡുളള) കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നു. ഇരിങ്ങാലക്കുട ജോ ഗ്യാസ് ഏജന്‍സിയിലും, വെളളാങ്ങല്ലൂര്‍ ട്രിനൈറ്റി ഗ്യാസ് ഏജന്‍സിയിലും സൗജന്യമായി എല്‍.പി.ജി ഗ്യാസ് കണക്ഷനുകള്‍ നല്‍കുമെന്ന് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഏജന്‍സിയെ സമീപിക്കുക.

എടക്കുളം എസ്.എൻ ജി.എസ്. എസ്. യു.പി സ്കൂളിലെ സ്നേഹക്കൂട് ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

എടക്കുളം : എസ്.എൻ ജി.എസ്. എസ്. യു.പി സ്കൂളിലെ സ്നേഹക്കൂട് ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. വിജ്ഞാനവും വിനോദവും കലാകായികപരിശീലനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ആറാമത് ത്രിദിന സഹവാസ ക്യാമ്പ് സ്നേഹക്കൂടിന്റെ ഉദ്ഘാടനം ക്രൈസ്റ്റ്കോളേജ് അധ്യാനപകനും പരിസ്ഥിതി പ്രവർത്തകനുമായ ഫാ. ജോയ് പീനിക്കപ്പറമ്പിൽ നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ.വി. ജിനരാജദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് പ്രദീപ് പൂലാനി മുഖ്യാതിഥി ആയിരുന്നു. ഡയറ്റ് ഫാക്കൽറ്റി സനോജ് എം.ആർ കുട്ടികൾക്ക് ക്യാമ്പ്

താലൂക്ക് ആശുപത്രിയില്‍ സീനിയര്‍ സര്‍ജന്‍റെയും അനസ്‌ത്യേഷ്യസ്റ്റിന്‍റെയും തസ്തികകള്‍ പുനഃസ്ഥാപിക്കുക – ബി ജെ പി

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയില്‍ നഷ്ടപ്പെട്ട സീനിയര്‍ സര്‍ജന്‍റെയും അനസ്‌ത്യേഷ്യസ്റ്റിന്‍റെയും തസ്തികകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി സമരം തുടങ്ങി. താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ആരംഭിച്ച ധര്‍ണയും ഒപ്പ് ശേഖരണവും ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ്സ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ മനോജ് കല്ലിക്കാട്ട്, സുരേഷ് കുഞ്ഞന്‍ സുനിലന്‍ പീണിയ്ക്കല്‍, സുനില്‍ ഇല്ലിക്കല്‍, എന്നിവര്‍ സംസാരിച്ചു.

ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിലെ "ഇമ്മാനുവൽ" ക്രിസ്തുമസ് ആഘോഷം ക്രൈസ്റ്റ് കോളേജിലെ മുൻ പ്രിൻസിപ്പൽ ഫാദർ സ്റ്റീഫൻ സി എം ഐ ഉദ്‌ഘാടനം ചെയ്തു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ പ്രസന്നൻ, മാനേജർ എം എസ് വിശ്വനാഥൻ, പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, എം കെ അശോകൻ, ട്രഷറർ എം വി ഗംഗാധരൻ,

തപസ്യ തിരുവാതിര മഹോത്സവം ശനിയാഴ്ച

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരുവാതിര മഹോത്സവം 22-ാം തിയ്യതി ശനിയാഴച വൈകീട്ട് 6 മണിക്ക് സിനിമാതാരം നന്ദനവര്‍മ്മ ഉദ്ഘാടനം ചെയ്യും. ശ്രീ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ വൈകീട്ട് 6.10 ന് മകീര്യം എട്ടങ്ങാടി ചടങ്ങുകള്‍ ആരംഭിക്കും. എട്ടങ്ങാടി സരസ്വതിസ്തവം, ഗണപതി സ്തവം, തിരുവാതിര കളി എന്നിവ നടക്കും. 7 മണിക്ക് ആതിരദീപം തെളിയിക്കും. തപസ്യകുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ഗണപതി സ്തുതി, സരസ്വതി സ്തുതി എന്നിവയും നടക്കും. തുടര്‍ന്ന്

അവിട്ടത്തൂരില്‍ ഭക്തജന സംഗമം നടത്തി

അവിട്ടത്തൂർ : ശബരിമല കര്‍മ്മസമിതി വേളൂക്കര പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂരില്‍ ഭക്തജന സംഗമം നടത്തി. യോഗം ജയൻ തിരുമേനി ഉദ്‌ഘാടനം ചെയ്തു. സുകൃതം ട്രസ്റ്റ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബാലൻ അമ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. വി എച്ച് പി സംസ്ഥാന ധർമ്മ പ്രചാര്‍ പ്രമുഖ് കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടന സെക്രട്ടറിയും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ സി സി സുരേഷ്, ബാലൻ

മുരിയാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

മുരിയാട് : മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ സരള വിക്രമന്‍ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ടി.ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ അഡ്വ.മനോഹരന്‍, തോമസ്‌ തത്തംപിള്ളി എന്നിവരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ സെക്രട്ടറി കെ.ബി സജീവ്‌കുമാര്‍ സ്വാഗതം പറഞ്ഞു.

ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷങ്ങൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷങ്ങൾക്ക് ആരംഭംക്കുറിച്ചു. ചെയർമാൻ എം പി ജാക്സൺ പതാക ഉയർത്തി. ജനറൽ മാനേജർ ടി കെ ദിലീപ്കുമാർ വൈസ് ചെയർമാൻ വി എസ് വാസുദേവൻ എന്നിവർ സന്നിഹിതരായിരുന്നു.

Top