വെനീസ് അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രം ‘റോമ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ വെനീസ് അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രമായ 'റോമ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2018ലെ മികച്ച ചിത്രമായി ടൈം വാരിക തിരഞ്ഞെടുത്ത 'റോമ' മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിനായുള്ള മെക്സിക്കൻ എൻട്രി കൂടിയാണ്. മെക്സിക്കോ നഗരത്തിലെ മധ്യവർഗ്ഗ കുടുംബത്തിലെ വീട്ടുജോലിക്കാരിയായ ക്ലിയോവിന്റെ ജീവിതമാണ് 135 മിനിറ്റിലായി ബ്ലാക്ക് ആൻറ് വൈറ്റ് ഫോർമാറ്റിൽ ചിത്രീകരിച്ച സിനിമ

പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ മുന്നിൽ എൻ എഫ് പി ഇ സായാഹ്ന ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റ്മാൻ, എം ടി എസ് തസ്തികകൾ നികത്തുക, കേഡർ റീസ്‌റ്റേച്ചറിങ് നടപ്പിലാക്കുക, സി എസ് ഐ , ആർ ഐ സി ടി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ 25 ഇന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ മുന്നിൽ എൻ എഫ് പി ഇ സായാഹ്‌ന ധർണ്ണ നടത്തി. കോണ്ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി ഹരി ധർണ

ബ്ലോക്ക് പഞ്ചായത്തുകളിൽ ഉള്ളവർക്ക് കലാപഠനത്തിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട : സാംസ്‌കാരികവകുപ്പിന്‍റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സൗജന്യ കലാപരിശീലനം ബ്ലോക്കിന് കീഴിലുള്ള കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര, എന്നി 4 പഞ്ചായത്തുകളിൽ ഉള്ളവർക്ക് കലാപഠനത്തിന് പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾ ഒഴികെ പ്രായഭേദമെന്യേ അപേക്ഷിക്കാം. നാടകം, നാടൻപാട്ട്, ചെണ്ട, ചിത്രരചന എന്നി 4 കലകളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. പരിശീലനത്തിന് താൽപ്പര്യമുള്ളവർ ഡിസംബർ 30 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം ബ്ലോക്ക്

സി പി ഐ ലെ ടി കെ രമേഷ് കാട്ടൂരിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

  കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി പി ഐ ലെ ടി കെ രമേഷ് തെരഞ്ഞെടുക്കപ്പെട്ടു. മനോജ് വലിയപറമ്പിൽ രാജി വച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് സ്ഥാനാർഥി റാഫിയെ ആറിന് എതിരെ എട്ടു വോട്ടുകൾക്കാണ് രമേഷ് പരാജയപെടുത്തിയത്. റിട്ടേർണിംഗ് ഓഫീസറായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുരളീധരൻ തെരെഞ്ഞെടുപ്പിനു മേൽനോട്ടം വഹിച്ചു. രമേഷിനെ അനുമോദിച്ചുകൊണ്ട് കെ ശ്രീകുമാർ, പി മണി, കെ സി പ്രേമാനന്ദൻ, എൻ

ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെ പ്രദര്‍ശനോത്സവം 21ന്

ഇരിങ്ങാലക്കുട : ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെയും ഡോക്യുമെന്ററിയുടെയും പ്രദര്‍ശനോത്സവം ഡിസംബര്‍ 21ന് 5.30ന് തൃശ്ശൂര്‍ സാഹിത്യഅക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രസമാലിക ക്രിയേഷന്‍സാണ് പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനോത്സവത്തോടനുബന്ധിച്ച് സെമിനാറും നടക്കും. സിനിമാ സാഹിത്യരംഗത്തെയും ജയില്‍വകുപ്പിലേയും പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും. ആദ്യമായാണ് ജയില്‍പുള്ളികള്‍ നടത്തുന്ന സൃഷ്ടികളുടെ പ്രദര്‍ശനം നടക്കുന്നത്. ജയില്‍ ചരിത്രത്തില്‍ ആദ്യമായി ചീമേനി ജയിലില്‍ നടത്തിയ ഫിലിം മേക്കിംഗ് കോഴ്‌സില്‍ പങ്കെടുത്ത

Top