കാർ വാടകക്കെടുത്ത് വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

ആളൂർ : വാടകക്ക് എടുത്ത കാർ കടത്തിക്കൊണ്ടുപോയി മറിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാളെ കൂടി ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മാഞ്ഞാലി ആലേങ്ങാട്ട് റൈസൽ (24) നെയാണ് ആളൂർ എസ് ഐ വി വി വിമലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുരിയാട് സ്വദേശി ജിനു ജോസഫ് എന്നയാളുടെ ഇന്നോവ കാർ സമീപവാസിയായ തട്ടാംപറമ്പിൽ ലിന്റോ വാടകക്ക് എടുത്ത് തിരുത്തിപ്പുറത്തുള്ള ജിത്തു എന്നയാൾക്ക് 165000 രൂപക്ക് പണയം

പോലീസിനു നേരേ വടിവാൾ വീശി ആക്രമണം – “ഡ്യൂക്ക് പ്രവീൺ” അറസ്റ്റിൽ

ഇരിങ്ങാലക്കുട : മാളയിൽ രാത്രി പോലീസിനു നേരേ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെ നിരവധി വധശ്രമം ,കവർച്ച, മയക്കുമരുന്നു കേസുകളിലെ പ്രതി പോലീസ് പിടിയിലായി. പൊറത്തിശ്ശേരി മുതിരപറമ്പിൽ പ്രവീൺ (20)നെയാണ്    ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാർ, എസ്.ഐ.സിവി ബിബിനും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാരകായുധങ്ങളുമായി പൊറത്തിശ്ശേരി കുറുപ്പുത്ത് അജിത്തിന്‍റെ വീടാക്രമിച്ച കേസ്സിൽ ഇയാൾ ഒളിവിലായിരുന്നു. വടിവാൾ, കത്തി തുടങ്ങിയവ കൊണ്ടുള്ള ആക്രമണത്തിൽ അജിത്തിനും മാതാപിതാക്കൾക്കും ഗുരുതര പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച കോമ്പാറയിലെ

പ്രളയക്കെടുതിയിൽ തകർന്ന വീടിനുപകരം കത്തീഡ്രൽ ഇടവകയുടെ പുതിയ സ്നേഹക്കൂട്

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ തകർന്നുപോയ വീടിനു പകരം മാപ്രാണത്തുക്കാരൻ റീത്ത പൈലനു ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവക പുതിയ സ്നേഹകൂടൊരുക്കി. ഇരിങ്ങാലക്കുട ഇടവകയിൽ തന്നെ ആദ്യമായി പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പൂർത്തീകരിച്ച ആദ്യ ഭവനമാണിത്. രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വെഞ്ചിരിപ്പുകർമ്മവും താക്കോൽദാനകർമ്മവും നിർവ്വഹിച്ചു. കത്തീഡ്രൽ വികാരി ഡോ. ആന്റോ ആലപ്പാടൻ, കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ, ആന്റോ ആലേങ്ങാടൻ, ജെയ്‌സൺ കരപറമ്പിൽ, അഡ്വ. വി സി വർഗ്ഗിസ് എന്നിവർ സന്നിഹിതരായിരുന്നു.

എടക്കുളം എസ് എൻ ജി എസ് എസ് യു പി സ്കൂളിൽ ത്രിദിന സഹവാസ ക്യാമ്പ് 20, 21,22 തിയ്യതികളിൽ

എടക്കുളം : എടക്കുളം എസ് എൻ ജി എസ് എസ് യു പി സ്കൂളിൽ ക്രിസ്തുമസ് അവധികാലത്ത് സ്കൂൾ മാനേജ്‌മെന്‍റിന്‍റെയും പി ടി എ യുടെയും സ്കൂൾ വികസനസമിതിയുടെയും സഹകരണത്തോടെ ഡിസംബർ 20, 21, 22 ദിവസങ്ങളിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിജ്ഞാനവും വിനോദവും കോർത്തിണക്കി വിവിധ പരിശീലന പരിപാടികളോടെ ഒരുക്കുന്ന 6-ാംമത് ത്രിദിനസഹവാസക്യാമ്പിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകൻ ജോയ് പീനിക്കപ്പറമ്പിൽ നിർവ്വഹിക്കും. സ്കൂൾ മാനേജർ

Top