ആളൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തിലെ 2018 -19 വർഷത്തെ മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ തെരെഞ്ഞെടുത്ത മികച്ച നെൽ കർഷകനായി വർഗ്ഗിസ് കുന്തലി, മികച്ച സമ്മിശ്ര കർഷകനായി പുളിയാനി ജെയ്‌സൺ, മികച്ച പട്ടികജാതി വിഭാഗം കർഷകനായി വേലായുധൻ ടി സി, മികച്ച വനിത കർഷകയായി റൂബി ദേവസ്സി ആലേങ്ങാട്ടുകാരൻ, മികച്ച യുവ കർഷകയായി നിധ ബിജു, മികച്ച വിദ്യാർത്ഥി കർഷകയായി ആളൂർ സെന്റ് ജോസഫ് ഇ എം

ബി ജെ പി രാഷ്ട്രീയ വിശദീകരണ സദസ്സും ആദരണവും നടത്തി

മുരിയാട് : മുരിയാട് പഞ്ചായത്തിലെ 63,65,66 ബൂത്ത് സമിതികളുടെ നേതൃത്വത്തിൽ ബി ജെ പി രാഷ്ട്രീയ വിശദീകരണ സദസും ഗുരുസ്വാമികളെയും മുതിർന്ന ശാസ്താ പാട്ട് കലാകാരൻമാരെയും സ്കൂൾതല സംസ്ഥാന കലോൽസവത്തിൽ ഒന്നാ സ്ഥാനം നേടീയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ ഇടതുപക്ഷ സർക്കാർ ഗൂഢനീക്കങ്ങളാണ് നടക്കുന്നത് എന്നും അതിനു വേണ്ടിയാണ് വനിതാ മതിൽ പോലുള്ള സമരങ്ങൾ സംഘടിപ്പിക്കുന്നതെന്നും ഇതിനെതിരെ ഭക്ത സമൂഹം ഒന്നടങ്കം പ്രതിഷേധിക്കാൻ തയ്യാറാവണം എന്നു യോഗം

പൊഞ്ഞനം എസ് എൻ ഡി പി ശാഖ ചെമ്പഴന്തി കുടുംബസദസ് നടന്നു

കാട്ടൂർ : കാട്ടൂർ പൊഞ്ഞനം എസ് എൻ ഡി പി ശാഖ ചെമ്പഴന്തി കുടുംബസദസ് നടന്നു. ശാഖ സെക്രട്ടറി പ്രജ്ഞൻ തച്ചിലത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശാഖ മുൻ പ്രസിഡന്റായ രാമകൃഷ്ണൻ താഴത്തു വീട്ടിലിനെ യൂത്ത് മൂവ്മെന്റ് താലൂക്ക് സെക്രട്ടറി സി.കെ.രാകേഷ് ആദരിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിജോയ് നെല്ലിപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. നിർമ്മല ടീച്ചർ, കൃഷ്ണനുണി എന്നിവർ സംസാരിച്ചു.

യുവദമ്പതികൾക്കായി ‘സാക്രാ ഫമിലിയ’ സെമിനാർ നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ ഇടവക കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ യുവദമ്പതികൾക്കായി 'സാക്രാ ഫമിലിയ' സെമിനാർ നടന്നു. കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജോസ് പന്തലുകാരൻ ക്ലാസ് നയിച്ചു. നാനൂറോളം യുവദമ്പതികൾ പങ്കെടുത്ത യോഗത്തിനു കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ. ഹോബി ആഴ്‌ചങ്ങാടൻ, കത്തീഡ്രൽ ട്രസ്റ്റി ആന്റോ ആലേങ്ങാടൻ, അസിസ്റ്റന്റ് വികാരി ഫാ. ഫെമിൻ ചിറ്റിലപ്പിള്ളി, സെക്രട്ടറി ജോസഫ്

ഗവ .ആശുപത്രിയിലെ സേവാഭാരതിയുടെ അന്നദാനം 12-ാം വർഷത്തിലേക്ക് – സ്വാഗതസംഘം രൂപികരിച്ചു

  ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഗവ: ആശുപത്രിയിൽ നടന്ന് വരുന്ന അന്നദാനം 12 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ജനുവരി 6ന് നടത്തുന്ന പൊതുയോഗത്തിന്‍റെ സ്വാഗത സംഘo രൂപീകരണ യോഗം സംഘമേശ്വരവാന പ്രസ്ഥാശ്രമത്തിൽ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സംഘ ചാലക് പ്രതാപവര്‍മ്മരാജ അദ്ധ്യക്ഷത വഹിച്ചു. സ്വഗതസംഘം ചെയര്‍മാനായി റിട്ടയേർഡ് ജഡ്ജ് ഡി . ശങ്കരന്‍ക്കുട്ടിയെ തിരഞ്ഞെടുത്തു. ചടങ്ങില്‍ ശിവദാസ് പളളിപ്പാട്ട്, ഉണ്ണികൃഷ്ണൻ അവിട്ടത്തൂർ, ഹരിദാസ് നമ്പ്യങ്കാവ്, ഭാസ്ക്കരന്‍ പറമ്പിക്കാട്ടില്‍,ദീപക്ദാസ്

മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട  : കനാൽ ബേസിൽ തൈവളപ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിൽ അയൽവാസിയായ മോന്തച്ചാലിൽ കൊട്ടാര എന്നറിയപ്പെടുന്ന വിനീതിനെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം .കെ . സുരേഷ് കുമാറും, സബ്ബ് ഇൻസ്പെക്ടർ ബിബിൻ . സി. വി. യും സംഘവും അറസ്റ്റു ചെയ്തു. അടുത്തിടെ ഇരിങ്ങാലക്കുടയിൽ ചുണ്ണാമ്പിൻറെ കാര്യം പറഞ്ഞു നടന്ന ഗുണ്ടാ ആക്രമണ കൊലപാതകത്തിൽ കൊല ചെയ്യപ്പെട്ട മോന്തച്ചാലിൽ

Top