മാറ് മറക്കാനായി സമരം ചെയ്തവർ മാറ് തുറന്നിടാൻ സമരം ചെയ്യുന്നത് വിരോധാഭാസം – സമീന അഫ്സൽ

ഇരിങ്ങാലക്കുട : സദാചാരനിഷ്ടയുള്ള സമൂഹത്തിനേ നവലോകം പണിതുയർത്താനാകൂ എന്നും മാറ് മറക്കാനുള്ള സ്വാതന്ത്ര്യം പൊരുതി നേടിയവരാണ് നാമെങ്കിലും ഇപ്പോൾ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത് സദാചാരത്തകർച്ചയ്ക്ക് കാരണമാകുന്നു എന്ന് ജമാഅത്തെ ഇസ്‌ലാമി വനിത സംസ്ഥാന സമിതിയംഗം സമിന അഫ്സൽ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സദാചാര മൂല്യങ്ങൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യമാണ് നൽകുന്നതെന്ന് എന്നും

ഇരിങ്ങാലക്കുടയിൽ സി എൻ ബാലകൃഷ്ണന്‍റെ അനുസ്മരണയോഗം നടത്തി

ഇരിങ്ങാലക്കുട : അന്തരിച്ച മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണന്‍റെ അനുസ്മരണയോഗം രാജീവ്ഗാന്ധി മന്ദിരത്തിൽ നടന്നു. ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ രാജേശ്വരി ശിവരാമൻ നായർ, വർഗീസ് കീറ്റിക്കൽ, സുജ സഞ്ജീവ്കുമാർ, ടി ആർ ഷാജു,

നിരവധി മോഷണം വധശ്രമ കേസുകളിലെ പിടികിട്ടാപ്പുള്ളി കൊപ്ര പ്രശാന്ത് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : നിരവധി മോഷണം വധശ്രമം മയക്കുമരുന്ന് കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ മുരിയാട് കാപ്പാറ കൊച്ചു പറമ്പത്ത് പ്രശാന്ത് (32) അറസ്റ്റിലായി. 2017ൽ മുരിയാട് സ്വദേശിയുടെ വീടു തല്ലിത്തകർത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപുള്ളിയാണ്. ഇൻസ്പെക്ടർ എം.കെ സുരേഷ്കുമാറും എസ്.ഐ സി.വി ബിബിനും സംഘവുമാണ് കൊപ്ര പ്രശാന്ത് എന്ന പ്രശാന്തിനെ പിടികൂടിയത്. ആളൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ഇയാൾ നിലവിൽ മൂന്നു വാറണ്ടുകളിൽ പിടികിട്ടാപുള്ളിയുമാണ് ഇരിങ്ങാലക്കുട മാടായിക്കോണത്തു നിന്നും ടോറസ്

മത ഭീകരവാദികളില്‍ നിന്നും ഇന്ത്യന്‍ ഭരണഘടന ഭീഷണി നേരിടുന്നു – എസ് വൈ എസ്

ഇരിങ്ങാലക്കുട : കപട ചരിത്ര നിര്‍മ്മിതിയിലൂടെ രാജ്യത്തിന്‍റെ ഭരണസംവിധാനം കയ്യാളുന്നവരിൽനിന്നും ഇന്ത്യന്‍ ഭരണഘടന വെല്ലുവിളി നേരിടുകയാണെന്നും, ജനത ഒരുമിച്ച് നിന്ന് ഭരണഘടനയെ സംരക്ഷിക്കണമെന്നും എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മറ്റി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച മൗലികാവകാശ സമ്മേളനത്തില്‍ വിഷയാവതരണം നടത്തിയ അബ്ദുറഷീദ് സഖാഫി ഏലംകുളം അഭിപ്രായപ്പെട്ടു. സമ്മേളനം കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ സെക്രട്ടറി പി.കെ. ജാഫർ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. എം എം ഇബ്രഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.

CBSE / STATE പ്ലസ് ടു ക്രാഷ് കോഴ്സ് എഴുപതു ദിവസം കൊണ്ട് ഉന്നത വിജയം , ഇരിങ്ങാലക്കുട എൻജിനിയറിങ് ട്യൂഷൻ സെന്ററിൽ

CBSE / STATE പ്ലസ് ടു ക്രാഷ് കോഴ്സ് എഴുപതു ദിവസം കൊണ്ട് ഉന്നത വിജയം ഇരിങ്ങാലക്കുട കല്ലട റീജൻസിക്കി സമീപം എൻജിനിയറിങ് ട്യൂഷൻ സെന്ററിൽ . മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി , കമ്പ്യൂട്ടർ, അക്കൗണ്ടൻസി, ഇക്കണോമിക്സ് എന്നിവക്ക് വിദഗ്ധ പരിശീലനം നൽകുന്നു. ഡിസംബർ 26 മുതൽ പരീക്ഷ വരെ. ബി ടെക്, ഡിപ്ലോമ, ബി കോം, ബി ബി എ, എം കോം. എം ബി എ,

Top