തൊമ്മാന : സംസ്ഥാനപാതകളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന ഒരിടമായ പോട്ട- ഇരിങ്ങാലക്കുട സംസ്ഥാനപാതയിലെ വല്ലക്കുന്ന്, തൊമ്മാന മേഖലകളിൽ റോഡുകൾ ഇപ്പോൾ നന്നായിട്ടും അപകടങ്ങൾക്ക് ഇപ്പോഴും ഒരു കുറവില്ല. വർഷങ്ങളായി താറുമാറായി കിടക്കുന്ന സംസ്ഥാനപാത ഏറെ പരാതികൾക്ക് ഒടുവിൽ ടാർ ചെയ്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. മുഖംമിനുക്കിയ പുതിയ റോഡിൽ വാഹനങ്ങൾക്ക് ഇപ്പോഴും അമിതവേഗതയാണ്. ശനിയാഴ്ച വൈകീട്ട് നിയന്ത്രണം തെറ്റിയ ക്വിഡ് കാർ തൊമ്മാന പാടത്തേക്ക് പകുതി തെറ്റിയ നിലയിൽ കുറ്റിയിലിടിച്ചു
Day: December 15, 2018
ലോറിയുടെ ടയറുകളും ബാറ്ററികളും മോഷ്ടിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
ഇരിങ്ങാലക്കുട : എം- സാൻഡ് യാർഡിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയുടെ ടയറുകളും ബാറ്ററികളും രാത്രിയിൽ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിലായി. മുരിയാട് സ്വദേശി മധുക്കര വീട്ടിൽ അജിത്ത് മഹേശ്വരനെയാണ് (22) ഇരിങ്ങാലക്കുട എസ് ഐ സി.വി.ബിബിനും സംഘവും പിടികൂടിയത്. 2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം ഇരിങ്ങാലക്കുട മാടായിക്കോണത്ത് എം സാന്റ് യാർഡിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയുടെ ടയറുകളും ബാറ്ററികളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പീച്ചി സ്വദേശി മധുപുറം ആന്റണി
വധശ്രമം – പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട : പുത്തൻചിറ കോവിലകത്തുകുന്നിൽ കുഴികണ്ടത്തിൽ അലി അഷ്ക്കർ (32) , കൊടുങ്ങല്ലൂർ എസ് എൻ പുരം തൈപ്പറമ്പിൽ പ്രതീഷ് ( 41) എന്നിവരെ ആക്രമിച്ച് കത്തികൊണ്ട് കുത്തിയ കേസിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് കുന്നത്തുപടി ചെപ്പു എന്ന് വിളിക്കുന്ന ഷഫീക്ക് ( 30) നെ കുറ്റക്കാരനെന്നു കണ്ട് 7 വർഷം കഠിനതടവിനും 60000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷ വിധിച്ചു. 2010
പ്രളയക്കെടുതിയിൽ തകർന്ന കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഘല പാടശേഖരത്തിൽ വിത്ത് പാകൽ ഉത്സവം നടത്തി
കാട്ടൂർ : പ്രളയക്കെടുതിയിൽ തകർന്ന കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഘല പാടശേഖരത്തിൽ വിത്ത് പാകൽ ഉത്സവം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് വിത്ത് പാകൽ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ എ ഡി എ ഇന്ദു പി നായർ, കൃഷി അസിസ്റ്റന്റ് വി സി വിനോദ്, വിൻസി പടിയൂർ, പടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ സി ബിജു. 4-ാം വാർഡ് മെമ്പർ കെ പി
15 സെന്റ് സ്ഥലവും 1250 സ്ക്വയർ ഫീറ്റ് വീടും ഇരിങ്ങാലക്കുടയിൽ വിൽപ്പനക്ക്
റോക്കി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള 3s ഫുട്ബോൾ ടൂർണമെന്റും ഷൂട്ടൗട്ട് മത്സരവും 22 മുതൽ 25 വരെ വല്ലക്കുന്നിൽ
വല്ലക്കുന്ന് : പ്രളയക്കാലത്ത് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരണമടഞ്ഞ വല്ലക്കുന്ന് സ്വദേശി ജെയ്മിയുടെ സ്മരണാർത്ഥം വല്ലക്കുന്ന് സെന്റ് അൽഫോൻസാസ് ചർച്ചിന് സമീപം സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന റോക്കി ജെയിംസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള 3s ഫുട്ബോൾ ടൂർണമെന്റും ഷൂട്ടൗട്ട് മത്സരവും ഡിസംബർ 22 രാവിലെ 9 മണി മുതൽ 25 വൈകീട്ട് 7 മണി വരെ നടക്കും. 22-ാം തിയ്യതിയിലെ ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം സെന്റ് അൽഫോൻസാസ് ചർച്ച് വികാരി അരുൺ
സെന്റ്. ജോസഫ്സ് കോളേജിൽ ദേശിയ സെമിനാർ
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ ഫിസിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 'സയൻസ് ആൻഡ് അപ്ലിക്കേഷൻസ് ഓഫ് ഫങ്ക്ഷനൽ മെറ്റീരിയൽസ് ' എന്ന വിഷയത്തെ ആസ്പദമാക്കി ദേശിയ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ. റെജി ഫിലിപ്പ് (രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ബാംഗ്ലൂർ ) , എം. ആർ. അനന്തരാമൻ (കുസാറ്റ് ) , ഡോക്ടർ. അനൂപ് കെ. കെ. (കുസാറ്റ് )