ആഡംബര വില്ല പണിതു നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈ മലയാളി ദമ്പതികളിൽ നിന്നും അരക്കോടി രൂപ തട്ടിയെടുത്ത പുല്ലൂർ സ്വദേശി പിടിയിലായി

ഇരിങ്ങാലക്കുട : ആഡംബര വില്ല പണിതു നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈ മലയാളി ദമ്പതികളിൽ നിന്നും അരക്കോടി രൂപ തട്ടിയെടുത്തയാൾ പിടിയിലായി. നിരവധി തട്ടിപ്പു കേസ്സുകളിലെ പ്രതിയും ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയുമായ പുലിക്കോട്ടിൽ മേജോയെയാണ് (46) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.കെ.സുരേഷ് കുമാറും എസ്.ഐ സി.വി.ബിബിനും സംഘവും പിടികൂടിയത്. മുംബൈയിൽ സ്ഥിരതാമസക്കാരായ പുത്തൂർ കണ്ണത്ത് വീട്ടിൽ സുരേഷ് നായർ ഭാര്യ സുജാതനായർ എന്നിവരിൽ നിന്നും പല തവണയായി അമ്പതുലക്ഷം രൂപയോളം ഇയാൾ

കഞ്ചാവുമായി യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട : കഞ്ചാവുമായി രണ്ട് മുരിയാട് സ്വദേശികളായ യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി. 25 ഗ്രാം കഞ്ചാവ് സഹിതം മുരിയാട് കൊച്ചുപറമ്പത്ത് വീട്ടില്‍ പ്രശാന്ത് (25 ), 20 ഗ്രാം കഞ്ചാവുമായി മുരിയാട് മധൂക്കര മുക്ക് വീട്ടില്‍ അജിത് (22) എന്നിവരാണ് എക്സൈസ് പിടിയിലായത്. ഇത്തരം കേസുകളില്‍ ഇരുവരും മുൻപും പ്രതികളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രശാന്തിനെ മാടായിക്കോണം റോഡില്‍ നിന്നും അജിതിനെ കോന്തിപുലം റോഡില്‍ നിന്നുമാണ് പിടികൂടിയത്. എക്‌സൈസ് സി.ഐ

സെന്‍റ് ജോസഫ്സ് കോളജിൽ വിവിധ നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാർത്ഥിനികളെയും ആദരിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളജിൽ കഴിഞ്ഞ അധ്യയന വർഷം വിവിധ നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാർത്ഥിനികളെയും ആദരിച്ചു. ഇന്ത്യൻ വോളിബോൾ ടീമിന്‍റെ പെർഫോമൻസ് സൈക്കോളജിസ്റ്റായ ഡോ. സ്റ്റാലിൻ റാഫേൽ, രാജരാജ ചോളൻ അവാർഡ് ജേതാവായ വോളിബോൾ കോച്ച് ആന്റണി പി.സി, ബാസ്ക്കറ്റ് ബോൾ കോച്ച് സഞ്ജയ് ബാലിഗ, യൂണിവേഴ്സിറ്റിയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ അഞ്ജു ആന്റണി, ഭാരതരത്ന മദർ തെരേസ റിസേർച്ച് അവാർഡ് ജേതാവ്

ബിജെപി ഹർത്താൽ ഇരിങ്ങാലക്കുടയിൽ പൂർണ്ണം

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ഹർത്താൽ ഇരിങ്ങാലക്കുട മേഖലയിൽ പൂർണമാണ്. അനിഷ്ട സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല. അപൂർവ്വം സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലൂടെ ഓടുന്നത്. കെഎസ്ആർടിസി സർവീസുകളും ഇന്നും നടത്തിയിട്ടില്ല. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. ഹർത്താലിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. ബസ്റ്റാന്റ് പരിസരത്തു നടന്ന പ്രതിഷേധ കൂട്ടായ്മ്മയിൽ ബി ജെ പി മണ്ഡലം പ്രസിഡന്റ് ടി എസ് സുനിൽകുമാർ സംസാരിച്ചു. മറ്റു

Top