വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ ടീസർ പുറത്തിറക്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ദനഹാതിരുനാളിനോട് അനുബന്ധിച്ച് ജനുവരി 5ന് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 19 -ന്‍റെ ഔദ്യോഗിക ടീസർ ലോഞ്ച് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗീസ് നിർവ്വഹിച്ചു. ചടങ്ങിൽ മാർട്ടിൻ ആലേങ്ങാടൻ, ജോണി പി ആലേങ്ങാടൻ, ജോണി വെള്ളാനിക്കാരൻ, പോൾ ജെ ആലേങ്ങാടൻ എന്നിവർ സന്നിഹിതരായിരുന്നു.

സെന്‍റ് ജോസഫ്‌സ് കോളേജിൽ അന്താരഷ്ട്ര ദ്വിദിന കോൺഫറൻസ്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് 'റീസന്‍റ് ട്രെൻഡ്‌സ് ഇൻ ടോപ്പോളജി ആന്‍റ് ഇറ്റ്സ് അപ്‌ളിക്കേഷൻസ്' ആരംഭിച്ചു. യു എസ് എ ബോസ്റ്റൺ യൂണിവേഴ്സിറ്റി റോബർട്ട് എൽ ദീവാനി, സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ ബൗളിംഗ് യൂണിവേഴ്സിറ്റി പ്രൊഫ. കിറ്റ് ചാൻ, ഡോ. എൻ ആർ മംഗളാംബാൾ, ഡോ. കെ

പൂമംഗലം സഹകരണബാങ്കിൽ പ്രളയബാധിതർക്കുള്ള കെയർഹോം ഭവനനിർമ്മാണം ആരംഭിച്ചു

അരിപ്പാലം : സഹകരണ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരുടെ തകർന്ന വീടുകൾക്ക് പകരം വീട് നിർമ്മിച്ചു നൽകുന്ന കെയർഹോം പദ്ധതിയിൽ പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള ആദ്യ വീടിന്‍റെ നിർമ്മാണം ആരംഭിച്ചു. തണ്ണീർക്കോട്ട് ഷെറിൻ എന്നയാളുടെ തകർന്ന വീടിനുപകരം പുതുതായി നിർമ്മിക്കുന്ന വീടിനു അരിപ്പാലം സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാദർ ഫ്രാൻസിസ് കൈതത്തറയിലിന്റെ കാർമ്മികത്വത്തിൽ മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം സി അജിത് ശിലാസ്ഥാപനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്

സിസ്റ്റർ ഡോ. വിമല പ്രൊവിൻഷ്യൽ സുപ്പീരിയർ

ഇരിങ്ങാലക്കുട : സി എം സി സന്യാസിനി സമൂഹത്തിന്‍റെ ഇരിങ്ങാലക്കുട ഉദയപ്രോവിന്‍സിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. വിമല തെരഞ്ഞെടുക്കപ്പെട്ടു. സി. ലിസി പോൾ ആണ് വികർ പ്രൊവിൻഷ്യൽ. കൗൺസിലർമാരായി സി. ഡോ. ജോഫി, സി.ഫ്ലോറൻസ്, സി.ധന്യ, എന്നിവരെയും പ്രൊവിൻഷ്യൽ സെക്രട്ടറി ആയി സി. നീന റോസ്, ഫിനാൻസ് സെക്രട്ടറി ആയി സി. റിൻസി എന്നിവരെയും തെരെഞ്ഞെടുത്തു.

‘ലവ്‌ലെസ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

  ഇരിങ്ങാലക്കുട : 2017ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്‌കാരം നേടിയ റഷ്യന്‍ ചിത്രമായ 'ലവ്‌ലെസ്സ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി  14-ാം തിയ്യതി വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു. മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള 2018ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ചിത്രം യൂറോപ്യന്‍ ഫിലിം അവാര്‍ഡ് അടക്കമുള്ള അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മാതാപിതാക്കളുടെ അഭിപ്രായ ഭിന്നതക്കള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷനാകുന്ന 12 വയസ്സുകാരനായ

സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 19-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ 19-ാം വാർഷികവും രക്ഷാകർതൃ സംഗമവും യാത്രയയപ്പും ആഘോഷിച്ചു. ഇരിങ്ങാലക്കുട മെത്രാൻ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനംനിർവ്വഹിച്ചു. സ്കൂൾ മാനേജർ ഡോ. ആന്‍റോ. ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം പ്രശാന്ത് അലക്‌സാണ്ടർ മുഖ്യാതിഥി ആയിരുന്നു. ഇരിങ്ങാലക്കുട കോർപറേറ്റ് മാനേജർ ഫാ. ജോ തൊടുപറമ്പിൽ ഫോട്ടോ അനാച്ഛാദനം നടത്തി.നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു, വാർഡ് മെമ്പർ റോക്കി ആളൂക്കാരൻ, അസിസ്റ്റൻസ് മാനേജർ ഫാ. ഫെമിൻ

‘ആചാര കേരളത്തിൽ നിന്ന് ആധുനിക കേരളത്തിലേക്ക്’ – കിഴുത്താണിയിൽ നവോത്ഥാന സെമിനാർ വ്യാഴാഴ്ച

കിഴുത്താണി : കിഴുത്താണി ഗ്രാമീണ വായനശാല സംഘടിപ്പിക്കുന്ന 'ആചാരകേരളത്തിൽ നിന്ന് ആധുനിക കേരളത്തിലേക്ക്' എന്ന വിഷയത്തിൽ നവോത്ഥാന സെമിനാർ 13-ാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കിഴുത്താണി ആലിൻ മൈതാനിയിൽ നടക്കും. സാംസ്കാരിക പ്രവർത്തകൻ എം ജെ ശ്രീചിത്രൻ വിഷയാവതരണം നടത്തും.

പൊതുകാനയിലേക്ക് മലിനജലം ഒഴുക്കില്ലെന്ന ഹോട്ടൽക്കാരുടെ ഉറപ്പ് പാലിക്കപ്പെടുന്നില്ല

ഇരിങ്ങാലക്കുട : പൊതുകാനയിലേക്ക് അനധികൃതമായി പൈപ്പുകൾ നിർമ്മിച്ച് മാലിന്യം ഒഴുക്കി കൊണ്ടിരുന്ന ഹോട്ടലുകൾക്കെതിരെ ദിവസങ്ങൾക്ക് മുൻപ് നഗരസഭ നടപടിയെടുക്കുകയും , ഇത്തരം പൈപ്പുകളിലൂടെ മാലിന്യങ്ങൾ ഒഴുക്കിലെന്നും ഇവ അടച്ചുവെന്നും കാണിച്ച് ഹോട്ടലുക്കാർ നഗരസഭക്ക് നൽകിയ മറുപടി സത്യസന്ധമല്ലെന്ന് വ്യാഴാഴ്ച രാവിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. നഗരസഭ പൊതുകാനയിലേക്കുള്ള എല്ലാ പൈപ്പുകളും ആരോഗ്യവിഭാഗം കോൺക്രീറ്റ് ചെയ്ത് അടച്ചുകൊണ്ടിരിക്കുകയാണ്, ഇവ വീണ്ടും തകർക്കുവാൻ ശ്രമിച്ചാൽ ശക്തമായ നിയമനടപടികളുണ്ടാവുമെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാപാര

ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം പ്രോഗ്രാം ബുക്ക് പ്രകാശനം നടന്നു

ഇരിങ്ങാലക്കുട : ഹൈക്കോടതി വിധിയെ തുടർന്ന് കൂടൽമാണിക്യം ദേവസ്വം ആദ്യമായി നേരിട്ട് നടത്തുന്ന കിഴേടമായ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ജനുവരി 10ന് കോടിയേറി 19ന് ആറോട്ടോടു കൂടി ആഘോഷിക്കുന്ന തിരുവുത്സവത്തിന്‍റെ പ്രോഗ്രാം ബുക്ക് പ്രകാശനം നടന്നു. ആലുവയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പ്രോഗ്രാം ബുക്ക് ആലുവ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.കെ. ജിൻലാഫ് ന് കൈമാറി കൊണ്ട് നിർവ്വഹിച്ചു. കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ

Top