വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട് ഇരുപത്തഞ്ചോളം യുവാക്കളെ ന്യൂജെൻ വിസ തട്ടിപ്പിനിരയാക്കിയ കുവൈറ്റ് രാഗേഷ് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : എഞ്ചിനീയറിംഗ് പോളിടെക്നിക് ബിരുദധാരികളടക്കം നിരവധി വിദ്യാർത്ഥികളേയും വർക്ക്ഷോപ്പ് ജീവനക്കാരേയും വിസ നൽകാമെന്നു പറഞ്ഞ് പണം തട്ടിയ വിരുതൻ പിടിയിലായി.കുവൈറ്റ് രാഗേഷ് എന്നറിയപ്പെടുന്ന വെള്ളാങ്കല്ലൂർ എരുമത്തടം സ്വദേശി തേലപ്പുറത്ത് രാമകൃഷ്ണൻ മകൻ രാഗേഷിനെയാണ് (35) ഇരിങ്ങാലക്കുട സി ഐ. എം കെ.സുരേഷ് കുമാറും എസ്.ഐ സി വി. ബിബിനും സംഘവും അറസ്റ്റു ചെയ്തത്. ഒരു വർഷത്തിനിടയ്ക്ക് ഇരുപത്തഞ്ചോളം യുവാക്കൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിയുന്നത്. കടുപ്പശ്ശേരി സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ അരുൺ

മുൻ മെമ്പർമാർക്ക് അനുവദിച്ചിട്ടുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കണം – ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ

വെള്ളാങ്ങല്ലൂർ : മുൻ ത്രിതല പഞ്ചായത്ത് മെമ്പർമാർക്ക് സർക്കാർ ഉത്തരവനുസരിച്ച് അനുവദിച്ചിട്ടുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കണമന്നും, മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതി താമസം കൂടാതെ അനുവദിക്കണമെന്നും ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ബ്ലോക്ക്ഓഫീസ് ഹാളിൽ ചേർന്ന യോഗം അഡ്വ. തോമാസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.  അസോസിയേഷൻ ബ്ലോക്ക് പ്രസിഡന്റ് കെ. ഐ. നജീബ് അദ്ധ്യക്ഷത വഹിച്ചു. . 2 -ാം ഘട്ട മെമ്പർഷിപ്പ്

യോഗക്ലാസ് നടത്തി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റസിഡന്‍റ്സ് അസോസ്സിയേഷന്‍റെ ആഭിമുഖ്യത്തിൽ യോഗക്ലാസ് നടത്തി. രാധ സുന്ദരൻ ക്ലാസ് എടുത്തു. പ്രസിഡന്‍റ് ടി.എം.രാംദാസ് അധ്യക്ഷത വഹിച്ചു. എ.സി.സുരേഷ് സ്വാഗതവും പോളി മാന്ത്ര നന്ദിയും പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉർദു പ്രസംഗ മത്സരത്തിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് അഫ്സലിന് എ ഗ്രേഡ്

വെള്ളാങ്കല്ലൂർ : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സി എസ് മുഹമ്മദ് അഫ്സലിന് എ ഗ്രേഡ്. വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്‌ഷനിൽ മുഹമ്മദ് ഷിഹാബുദ്ധിന്‍റെയും ജറീനയുടെയും മകനാണ് മുഹമ്മദ് അഫ്സൽ.

യുവകലാകാരന്മാർക്കുള്ള സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് : അപേക്ഷാഫോറങ്ങൾ നഗരസഭയിൽ നിന്ന്

ഇരിങ്ങാലക്കുട : നാടന്‍പാട്ട്, മോഹിനിയാട്ടം, ചിത്രരചന, കാർട്ടൂൺ, ഓട്ടംതുള്ളല്‍ എന്നി കലാരൂപങ്ങൾ ഉൾപ്പെടുത്തി യുവകലാകാരന്മാര്‍ക്കുള്ള സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ അപേക്ഷാഫോറം പ്രവൃത്തി ദിവസങ്ങളിൽ നഗരസഭ ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 22 വരെയാണ്. വിശദവിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ നഗരസഭ ഓഫീസില്‍ നിന്നും ലഭിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്മ്യ ഷിജുവിന്‍റെ അദ്ധ്യക്ഷതയിൽ മുനിസിപ്പല്‍തല ഉപദേശക സമിതി യോഗം

കോമേഴ്‌സ് അസോസിയേഷൻ ഉദ്‌ഘാടനം സെന്‍റ് ജോസഫ്സിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്‍റെ അസോസിയേഷൻ ഉദ്‌ഘാടനം  ജോളി ജോയ് ആല്ലുക്കാസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ഇസബെൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസകൾ അർപ്പിച്ചു.. യോഗത്തിൽ കോമേഴ്‌സ് വിഭാഗത്തിലെ യു ജി സി നെറ്റ് പാസ്സായ വിദ്യാർത്ഥിനികളെയും റാങ്ക് ജേതാക്കളേയും അനുമോദിച്ചു. തുടർന്ന് അസോസിയേഷൻ ലോഗോയുടെ (ACT 2K18) പ്രകാശനം നടത്തി. കോമേഴ്‌സ് റിസർച്ച് വിഭാഗം മേധാവി

പ്രളയ കെടുതിയിൽ ദുരിതമനുഭവിച്ച കാട്ടൂരിലെ വ്യാപാരികൾക്ക് രൂപത സഹാധനം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാ അതിജീവനവർഷം പ്രമാണിച്ച് പ്രളയ കെടുതിയിൽ ദുരിതമനുഭവിച്ച എടത്തിരുത്തി, കാട്ടൂർ പ്രദേശത്തെ ഇരുപത്തിയഞ്ചോളം വ്യാപാരികൾക്ക് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സഹായധനം വിതരണം ചെയ്തു.. രൂപതാ വികാരി ജനറാൾ മോൺ ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട സോഷ്യൽ ആക്ഷൻ ഫോറം ഡയറക്ടർ ഫാ വർഗീസ് കോന്തുരുത്തി , എടത്തിരുത്തി ഫൊറോന പള്ളി വികാരി ഫാ ഡോ വർഗീസ് അരിക്കാട്ട് ,

സെന്‍റ് ജോസഫ് കോളേജിൽ സാഷെലിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സിസ്റ്റർ മേരി ഫ്രാങ്കോ അനുസ്മരണ ഇന്റർ കോളജിയറ്റ് ക്വിസ് മത്സരം സാഷെലിറ്റ് 2018 സംഘടിപ്പിച്ചു. ക്വിസ് മാസ്റ്റർ കോഴിക്കോട് മടപ്പള്ളി കോളജ് അസി.പ്രൊഫസർ വിശ്വാസ് വിശ്വം നേതൃത്വം നൽകിയ മത്സരത്തിൽ 17 ടീമുകൾ പങ്കെടുത്തു. ഏൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളേജിലെ , അമർനാഥ് ഉദയ സോമൻ നായർ , ഗ്ലോറിയ പോൾ പി എന്നിവർ ഒന്നാം സ്ഥാനവും സെൻറ് അലോഷ്യസ്

സ്കൂൾ ഗ്രൗണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെ ബോർഡ് സ്ഥാപിച്ചു

അവിട്ടത്തൂർ : എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സ്കൂൾ അധികൃതരുടെ അനുവാദം കൂടാതെ ഗ്രൗണ്ട് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന ബോർഡ് സ്ഥാപിച്ചു. ദുരുപയോഗം ചെയ്താൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കോ, മറ്റു അപകടങ്ങൾക്കോ സ്കൂൾ അധികൃതർ ഉത്തരവാദികളായിരിക്കുന്നതല്ല എന്ന് അറിയിച്ചു.

തകര്‍ന്ന് കിടക്കുന്ന സണ്ണി സിൽക്സിന് മുന്നിലെ റോഡ് ഉയർത്തി റീടാറിങ് നടത്തും, അറ്റകുറ്റപണികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : റോഡ് തകര്‍ന്നിട്ട് നാളുകളേറെയായിട്ടും പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം കനത്ത സണ്ണി സിൽക്സിന് മുന്നിലെ റോഡ് ഉയർത്തി റീടാറിങ് നടത്തുന്ന പണികൾ ബുധനാഴ്ച രാവിലെ ആരംഭിച്ചു. 75 മീറ്റർ നീളത്തിൽ നിലവിൽ ഉയർന്നു നിൽക്കുന്ന ഇരുവശങ്ങളിലെയും കാനകൾക്കൊപ്പം റോഡ് ഉയർത്തിയാണ് ടാറിങ് നടത്തുക. ഇവിടെ അനധികൃതമായി വ്യാപാര സ്ഥാപനങ്ങൾ ഉയർത്തിക്കെട്ടിയ കാനമൂലം രൂപപ്പെട്ട വെള്ളക്കെട്ടിലാണ് റോഡ് തകർന്നത്. അറ്റകുറ്റപണികളുടെ ഭാഗമായി എ കെ പി ജങ്ഷൻ മുതൽ കാട്ടൂർ ബൈപാസ്സ്

Top