ദേവസത്തിന്‍റെ സമ്മർദത്തിന് ഫലം കാണുന്നു : കച്ചേരി വളപ്പിലെ മജിസ്‌ട്രേറ്റ് കോടതി ഒഴിയുന്നതിന്‍റെ ഭാഗമായി താത്കാലിക സ്ഥലം അനേഷിക്കുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക കച്ചേരി വളപ്പിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഒഴിയുന്നതിന്‍റെ ഭാഗമായി താത്കാലിക സ്ഥലം അനേഷിച്ച് തുടങ്ങി. കൂടൽമാണിക്യം ദേവസത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്‌ജി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, ഇരിങ്ങാലക്കുട അഡിഷണൽ സബ് ജഡ്‌ജി, പ്രിൻസിപ്പൽ സബ് ജഡ്‌ജി, അഡിഷണൽ മുൻസിഫ്, ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നിവർ ദേവസ്വം ചെയർമാൻ അഡ്മിനിസ്ട്രേറ്റർ എന്നിവരുമായി ചർച്ച നടത്തി. ദേവസത്തിന്‍റെ കളത്തുംപറമ്പിലെ സ്ഥലവും ഇവർ പരിശോധിച്ചു.

എച്ച്.ഡി.പി എച്ച്.എസ്.എസിലെ അനന്തുവിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചാക്യാർകൂത്ത് A ഗ്രേഡ്

ഇരിങ്ങാലക്കുട : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചാക്യാർകൂത്ത് A ഗ്രേഡ് നേടിയ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ അനന്തു പി.എൻ. ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ രജനീഷ് ചാക്യാരാണ് അനന്തുവിന്‍റെ ഗുരു.

വനിതകൾക്ക് കൃഷിഭവൻ വഴി വാഴക്കന്ന് വിതരണം

കടുപ്പശ്ശേരി : വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് വിതരണത്തിനായി ലഭിച്ചിട്ടുള്ള വാഴ കന്ന് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.ആർ.സുനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർമാരായ ടി.ടി.സുരേഷ്, ലാലു വട്ടപറമ്പിൽ, മേരി ലാസർ, ആമിന അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു, കൃഷി ഓഫീസർ പി.ഒ.തോമസ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി നന്ദി

“അശ്വമേധം 2018 തീവ്രയജ്ഞത്തിൽ” പങ്കാളികളായി സെന്‍റ് ജോസഫിലെ എൻ എസ് എസ് യൂണിറ്റുകൾ

ഇരിങ്ങാലക്കുട : സംസ്ഥാനസർക്കാരിന്‍റെ കുഷ്ഠരോഗനിർണ്ണയ ക്യാമ്പയിനായ "അശ്വമേധം 2018 തീവ്രയജ്ഞത്തിന്‍റെ ഉദ്‌ഘാടനപരിപാടിയിൽ സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളും പങ്കാളികളായി. പടിയൂർ പഞ്ചായത്തിന്‍റെയും പ്രൈമറി ഹെൽത്ത് സെന്‍റ റിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തീവ്ര യജ്ഞത്തിന്‍റെ ഉദ്‌ഘാടനം തൃശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ് നിർവ്വഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി എസ് സുധൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി എച്ച് സി യിലെ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നങ്ങ്യാര്‍ കൂത്തിന് നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൃദ്യ ഹരിദാസിന് എ ഗ്രേഡ്

ഇരിങ്ങാലക്കുട : ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നങ്ങ്യാര്‍ കൂത്തിന് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഹൃദ്യ ഹരിദാസിന് എ ഗ്രേഡ് ലഭിച്ചു. കലാനിലയം ഹരിദാസിന്റെയും രമാ ഹരിദാസിന്റെയും മകളാണ് ഹൃദ്യ ഹരിദാസ്.

സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ മുകുന്ദപുരം ജി എൽ പി സ്കൂളിൽ നടത്തി വരാറുള്ള ഇത്തിരിവെട്ടം പരിപാടിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രധാന അദ്ധ്യാപകൻ സി ജെ ജോർജ് കേക്ക് മുറിച്ച് വിതരണം നടത്തി. വളണ്ടിയേഴ്‌സ് നിർമ്മിച്ച ക്രിസ്തുമസ് കാർഡ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു. കരോൾ ഗാനങ്ങൾ പാടിയും പഠിപ്പിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷങ്ങൾ കൂടുതൽ വർണ്ണാഭമാക്കി.

കാവ്യകേളിയിൽ സ്വാതി.ഡി. വാര്യർക്ക് എ.ഗ്രേഡ്.

അവിട്ടത്തൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം കാവ്യകേളിയിൽ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്വാതി.ഡി.വാര്യർ എ.ഗ്രേഡ് കരസ്ഥമാക്കി. ഹൈദരാബാദിൽ ധനലക്ഷ്മി ബാങ്കിൽ മാനേജരായ എ.സി. ദിനേഷിന്റേയും അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ വി.വി. ശ്രീലയുടേയും മകളാണ് സ്വാതി.

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാറളം : കാറളം സ്കൂളിലെ ഹയർസെക്കണ്ടറിയിലെയും വി എച് എസ് ഇ യിലെയും യൂണിറ്റുകൾ തൃശൂർ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉദയപ്രകാശ് രക്തം ദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ രമാരാജൻ പി വി രമാദേവി, പ്രോഗ്രാം ഓഫീസർമാരായ നിത്യ ബിനോദ്, ശ്രീജ എൻ ജി, വളണ്ടിയർ ലീഡർമാരായ സ്റ്റഫി സ്റ്റീഫൻ, അന്റോണിയോ, സോനു, നിഖിൽ വത്സൻ,

വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള യുവജനപക്ഷം

ഇരിങ്ങാലക്കുട : വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പല സ്ഥലങ്ങളിലായി വാഹനാപകടം മൂലം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇരിങ്ങാലക്കുടയിലെ ബൈപാസ് റോഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദുരന്തം അതിനു ഒരു ഉദാഹരണമാണ് അതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് പരിസരത്ത്

വാരിയർ സമാജം നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ നവീകരിച്ച ഓഫീസ് കെട്ടിടം സമാജം സംസ്ഥാന പ്രസിഡന്‍റ് പി.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് എ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കൈയെഴുത്ത് മാസിക പ്രകാശനം ജില്ലാ പ്രസിഡന്‍റ് പി.വി.ധരണീധരൻ നിർവ്വഹിച്ചു. ഉണ്ണായിവാരിയർ അനുസ്മരണം പത്മനാഭ വാരിയർ നടത്തി. പെൻഷൻ, വിദ്യഭ്യാസ അവാർഡ്‌ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. മുൻസിപ്പൽ കൗൺസിലർ പി.എം.രമേശ്

Top