അപകടമരണങ്ങൾ ഇരിങ്ങാലക്കുടയെ വിട്ടൊഴിയുന്നില്ല : ശനിയാഴ്ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കളുടെ ജീവൻ പൊലിഞ്ഞു

ഇരിങ്ങാലക്കുട : ഏവരെയും ആശങ്കപ്പെടുത്തികൊണ്ട് ഇരിങ്ങാലക്കുടയിലെ റോഡുകൾ വീണ്ടും കുരിതികളമാക്കുന്നു. സെന്റ് ജോസഫ്സ് കോളജിന് സമീപം ശനിയാഴ്ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളുടെ ജീവൻ പൊലിഞ്ഞു. പുല്ലൂർ അമ്പലനട സ്വദേശി പരേതനായ തൊടുപറമ്പിൽ പീറ്റർ മകൻ സ്മിന്റോ (19), കോമ്പാറ പൊന്നാത്ത് ശശികമാർ മകൻ അരവിന്ദ് (20) എന്നിവരാണ് മരിച്ചത്. സ്മിന്റോയുടെ അമ്മ പൗളി. സഹോദരിമാർ സ്മിറ്റി, സ്മിജി. അരവിന്ദിന്റെ അമ്മ  ഉഷ, സഹോദരി ചിന്നു.

വീടാക്രമിച്ച് കവർച്ചക്ക് ശ്രമം : രണ്ടുമാസമായി ഒളിവിലായിരുന്ന ഗുണ്ടാ സംഘം പിടിയിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്നിലെ വീട്ടിൽ അതിക്രമിച്ച് കവർച്ചക്ക് ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാനികൾ ആയ 'അടിമ രഞ്ചിത്ത്' എന്ന എസ് എൻ പുരം മനപ്പിള്ളി വീട്ടിൽ രതീഷ് (26) എറിയാട് സ്വദേശി കൈമപറമ്പിൽ ശരത്ചന്ദ്രൻ (25) എന്നിവരെ ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാർ എം കെയും, എസ് ഐ ബിബിൻ സി വിയും സംഘവും അറസ്റ്റ് ചെയ്തു. രണ്ടു മാസം മുൻപ് രാത്രി കോണത്തുകുന്ന് ജനത കോർണറിൽ ഉള്ള കോടുമാടത്തിൽ

കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക കെ.എം.മഞ്ജുളക്ക് ഡോക്ടറേറ്റ്

കരൂപ്പടന്ന : കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപിക കെ.എം.മഞ്ജുള കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുള്ളൽ കലയുടെ സാഹിത്യത്തെയും രംഗാവതരണത്തെയും മുൻനിർത്തി ഒരു സ്ത്രീപക്ഷ പഠനം എന്ന വിഷയത്തിൽ ചാലക്കുടി എസ്.എച്ച് കോളേജ് പ്രൊഫസർ ഡോ.റോസി തമ്പിയുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. റിട്ട. അധ്യാപകൻ പുത്തൻചിറ കുമരപ്പിള്ളി വീട്ടിൽ മോഹനന്‍റെയും റിട്ട. പോസ്റ്റ്മാസ്റ്റർ എടത്തൂട്ട് ശ്യാമളയുടേയും മകളും തുറവൂർ സ്വദേശി വി.പി ശ്രീരാജിന്‍റെ ഭാര്യയുമാണ്

ജപ്തി ഭീഷണി നേരീടുന്ന സഹപാഠിക്ക് ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൂട്ടായ്മ തവനീഷിന്‍റെ കൈത്താങ്ങ്

ഇരിങ്ങാലക്കുട : ജപ്തി ഭീഷണിയിലായിരുന്ന സഹപാഠിയുടെ കടബാധ്യത തീര്‍ത്ത്‌ ക്രൈസ്റ്റ്‌ കോളേജിലെ തവനീഷ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ വീണ്ടൂം മാതൃകയായി. ക്രൈസ്റ്റ്‌കോളേജില്‍ ബി.കോംവിദ്യാര്‍ത്ഥിനിയായ അമൃതയ്ക്കാണ് പ്രളയം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥി മനസ്സുകളില്‍ നിന്നും തുടരുന്ന സ്‌നേഹപ്രവാഹത്തിന് പാത്രമാകാന്‍ ഭാഗ്യംലഭിച്ചത്. അഷ്ടമിച്ചിറ സ്വദേശിയായ മുരളി, ബീന ദമ്പതികളുടെ രണ്ടു പെണ്‍മക്കളില്‍ ഇളയവളായ അമൃതയുടെ വീട് പ്രളയത്തിനുമുമ്പ് തന്നെ ജപ്തിഭീഷണിയില്‍ ആയിരുന്നു. പ്രളയത്തില്‍ വീട്‌ വിണ്ടുകീറിയതോടെ വീട്ടില്‍ സുരക്ഷിതമായി കിടന്നുറങ്ങാനും കഴിയാതെയായി. സര്‍ക്കാര്‍ ധനസഹായം വീട് തകര്‍ന്നുപോയവര്‍ക്ക്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാക്യാർ കൂത്തിന് നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഭരത് ബാബുവിന് എ ഗ്രേഡ്

ഇരിങ്ങാലക്കുട : ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാക്യാർ കൂത്തിന് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭരത് ബാബുവിന് എ ഗ്രേഡ് ലഭിച്ചു. അമ്മന്നൂർ ഗുരുകുലത്തിലെ രജനീഷ് ചാക്യാരാണ് ഭരതിന്റെ ഗുരു. കെ സുരേഷ് ബാബുവിന്റെയും സന്ധ്യയുടെയും മകനാണ് ഭരത് ബാബു.

Top