തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ ഹെെവേ പോലീസ് സേവനം വേണമെന്ന് സി പി ഐ

  ഇരിങ്ങാലക്കുട :  തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുവാനും, വര്‍ദ്ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഹെെവേപോലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു . ഈ റൂട്ടില്‍ നേരത്തെ സ്വകാര്യ ബസ്സുകൾക്ക് പഞ്ചിങ്ങ് ഉണ്ടായിരുന്നതാണ്, പിന്നീട് അത് പിന്‍വലിച്ചു. വാഹനങ്ങള്‍ വര്‍ദ്ധിച്ചതും അമിതവേഗതയും ഈ മേഖലയിൽ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരിങ്ങാലക്കുട ഠാണാ കാട്ടൂര്‍ ബെെപാസ് റോഡില്‍ വഴിവിളക്കുകളും, ബെെപാസ്റോഡ്, ക്രെെസ്റ്റ് കോളേജ്,ഠാണാ,ചന്തകുന്ന്

‘ബസ്സുകളോട് ബൈപ്പാസിലൂടെ വരാൻ നഗരസഭ പറഞ്ഞിട്ടുണ്ടോ’ എന്ന് ചെയർപേഴ്സൺ : പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഭരണപക്ഷം

ഇരിങ്ങാലക്കുട : നഗരസഭ മുൻകൈയെടുത്ത് വിളിച്ചു ചേർക്കേണ്ട ട്രാഫിക് കമ്മിറ്റി മാസങ്ങളായി മുടങ്ങി കിടക്കുന്നത് ആണ് നഗരത്തിലെ അപകടങ്ങളുടെ പ്രധാന കാരണം എന്ന ആരോപണം നഗരസഭയെ പ്രതിക്കൂട്ടിലാക്കിയപ്പോൾ പോലീസിനെതിരെ പഴി ചാരി രക്ഷപ്പെടാനുള്ള തന്ത്രവുമായി ഭരണപക്ഷം. കൗൺസിലിൽ ട്രാഫിക് എസ് ഐയും നഗരസഭ ചെയർപേഴ്സനും ഈ വിഷയത്തിൽ പണ്ടും പല തവണ ട്രാഫിക് കമ്മിറ്റിയിൽ ഏറ്റുമുട്ടിയിരുന്നു. കമ്മിറ്റിയിൽ എടുക്കുന്ന തീരുമാനങ്ങൾ പോലീസ് നടപ്പിലാക്കുന്നില്ല എന്നതാണ് നഗരസഭയുടെ പ്രധാന ആരോപണം എന്നാൽ

ബൈപ്പാസ് റോഡ് അപകടം – ഉത്തരവാദിത്വത്തെ ചൊല്ലി കൗൺസിലിൽ ഭരണ പ്രതിപക്ഷ ബഹളം

ഇരിങ്ങാലക്കുട : നഗരത്തിൽ നിരന്തരം ഉണ്ടാക്കുന്ന വാഹന അപകടങ്ങളും ബൈപ്പാസിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകട മരണത്തിനും പ്രധാന കാരണം നഗരസഭ ട്രാഫിക് കമ്മിറ്റി വിളിച്ചു ചേർക്കാത്തതു ആണെന്ന് ആരോപിച്ചു നഗരസഭയിൽ പ്ലേയ്ക്കാർഡ് ഏന്തി എൽ ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചത് ഭരണകക്ഷി അംഗങ്ങളുമായി വാക്കുതർക്കത്തിൽ കലാശിച്ചു. സണ്ണി സിൽക്സിന് മുന്നിലെ തകർന്നു കിടക്കുന്ന റോഡ് ശരിയാക്കാത്തതു മൂലം ആണ് റൂട്ട് തെറ്റിച്ചു പല ബസ്സുകളും ബൈപ്പാസ് റോഡ് വഴി വരുന്നത്

നഗരസഭ രണ്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.എം. കൃഷ്ണകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു

  ഇരിങ്ങാലക്കുട : നഗരസഭാ കരുവന്നൂര്‍ രണ്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ.എം. കൃഷ്ണകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു കൗൺസിലർ സ്ഥാനം ഏറ്റെടുത്തു. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പിൽ 85 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സി പി ഐ അംഗമായ കെ.എം. കൃഷ്‌ണകുമാറിലൂടെ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് നിലനിർത്തുകയായിരുന്നു .

കാർത്ത്യായനി കേശവൻ വൈദ്യരുടെ 20-ാം ചരമവാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : കാർത്ത്യായനി കേശവൻ വൈദ്യരുടെ 20-ാം ചരമവാർഷികം കാട്ടുങ്ങച്ചിറ മതമൈത്രി നിലയത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം മതമൈത്രി നിലയത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ മുൻ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. കേശവൻ വൈദ്യരുടെ മക്കളായ ഡോ.സി.കെ.രവി, കെ.ജിനൻ, ലീല, നളിനി, ശാന്ത, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

Top