നന്ദിതാദാസിന്‍റെ ‘മാൻതോ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : നടിയും സംവിധായകയുമായ നന്ദിതാദാസിന്‍റെ രണ്ടാമത് ചിത്രമായ 'മാൻതോ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 7 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. ഉറുദു എഴുത്തുകാരനും തിരക്കഥാകൃത്തുമായ സാദത്ത് ഹസ്സൻ മാൻതോയുടെ ജീവിതകഥയെ അധികരിച്ചുള്ള ചിത്രം 1940 കളിലെ രാജ്യത്തിന്‍റെ അവസ്ഥകളിലേക്കാണ് കടന്നു ചെല്ലുന്നത്. 2018 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹിന്ദി ഭാഷയിലുള്ള ചിത്രത്തിന്റെ

പാർക്കിംഗിനെ ചൊല്ലി തർക്കം, കെ.എസ് പാർക്കിൽ ലോറി ഡ്രൈവറെയും ക്ലീനറെയും തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാത്തലവൻ പിടിയിൽ

ഇരിങ്ങാലക്കുട : ലോറി പാർക്കിംഗിനെ ചൊല്ലി കെ.എസ് പാർക്കിലുണ്ടായ തർക്കത്തിൽ ലോറി ഡ്രൈവറെയും ക്ലീനറെയും തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഒളിവിലായിരുന്ന ഗുണ്ടാത്തലവനായ പ്രധാന പ്രതി 'പുയ്യാപ്ല' എന്നറിയപ്പെടുന്ന മടത്തിക്കര കുഴിക്കണ്ടത്തിൽ ഷെരീഫിനെ പോലീസ് പിടികൂടി. വയനാട് സ്വദേശി പുപ്പാടിപള്ളി പറമ്പിൽ ചന്ദ്രനെയും, ഡ്രൈവർ സണ്ണിയെയും തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാൾ . കഴിഞ്ഞ മാസം 25 നായിരുന്ന കേസിനാസ്പദമായ സംഭവം . ഇരിങ്ങാലക്കുട എസ്.എച്ച്.ഓ സുരേഷ് കുമാറും

യുവാവിന്‍റെ കൊലപാതകം – 1-ാം പ്രതിക്ക് 7 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍, മേത്തല മാളക്കാരൻ അമല്‍ (39 ) നെ കൊലപ്പെടുത്തിയ കേസില്‍ 1-ാം പ്രതി ലോകമലേശ്വരം നെല്ലിപ്പറമ്പില്‍ അജിത്ത് (34 )നെ 7 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്. ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചു. 2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധം വച്ച് മേത്തലയിലുള്ള അമലിന്‍റെ പിതാവിന്‍റെ വീട്ടില്‍ വച്ച് 1-ാം പ്രതി അജിത്തും

ലഹരികളിൽ നിന്ന് മോചനം – സേവാഭാരതിയുടെ ബോധവത്കരണ ക്ലാസ് 8ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 8ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ ലഹരികളിൽ നിന്ന് മോചനം ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഐ ആർ എസ് അസിസ്റ്റന്റ് കമ്മീഷണറും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ എൻ എസ് ദേവ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് എന്നിവർ ക്ലാസ്സെടുക്കും

കുഷ്ഠരോഗനിർണയ ക്യാമ്പ് : ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി പടിയൂരിൽ വിളംബരറാലി

പടിയൂർ : കുഷ്ഠരോഗനിർണയ ക്യാമ്പയിനോട് അനുബന്ധിച്ച് ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി പടിയൂരിൽ ഗ്രാമപഞ്ചായത്ത്തല ഉദ്‌ഘാടനവും വിളംബരറാലിയും പ്രതിജ്ഞയും നടത്തി. പടിയൂർ പ്രാഥമിക കേന്ദ്രത്തിൽ നിന്നും ആരംഭിച്ച റാലി എടതിരിഞ്ഞി സെന്ററിൽ അവസാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും കുഷ്ഠരോഗനിർമ്മാർജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. റാലിയിൽ കുടുംബശ്രീ ആശാപ്രവർത്തകർ, എച്ച് ഡി പി സമാജം സ്കൂൾ റെഡ്ക്രോസ് വളണ്ടിയർമാർ, അദ്ധ്യാപകർ, ആരോഗ്യപ്രവർത്തകർ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു. പടിയൂർ

സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ നാലാമത് ബാച്ച് ജൂനിയർ റെഡ് ക്രോസ്സ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് സംഘടനയുടെ നാലാമത്തെ ബാച്ചിനുള്ള ക്യാപ്പിങ്ങ് സെറിമണിയുടെ ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് നിർവ്വഹിച്ചു. പ്രധാന അധ്യാപിക സി ഐ ലിസി, ജൂനിയർ റെഡ് ക്രോസ് സംഘടന ഇൻ ചാർജ്ജ് അൽഫോൻസ എന്നിവർ ആരോഗ്യം, സേവനം, സമർപ്പണ്ണo പ്രതിഞ്ജ ചൊല്ലി കൊടുത്തു.

സമഗ്ര പുരയിടകൃഷി വികസനം,പച്ചക്കറി കൃഷി എന്നിവയുടെ ഗുണഭോക്‌തൃലിസ്റ്റിൽ ഉൾപ്പെട്ടവർ കൃഷിഭവനുമായി ബന്ധപ്പെടുക

കൊറ്റനല്ലൂർ : വേളൂക്കര കൃഷി ഓഫീസിൽ 2018 - 19 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര പുരയിടകൃഷി വികസനം ( ജാതി വാഴ എന്നിവക്ക് സബ്‌സിഡി ) പച്ചക്കറി കൃഷി എന്നിവയുടെ ഗുണഭോക്‌തൃലിസ്റ്റിൽ ഉൾപ്പെട്ടവർ ഡിസംബർ 15 -ാം തിയ്യതിക്ക് മുൻപായി കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്നു വേളൂക്കര കൃഷി ആഫീസർ അറിയിച്ചു.

ബൈപാസ് അപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡിൽ ബുധനാഴ്ച രാവിലെ വൺവേ തെറ്റിച്ച് എത്തിയ കാശിനാഥൻ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പുറം സെന്റ് ആന്റണീസ് സ്കൂളിലെ കായിക അധ്യാപികയും മാപ്രാണം തൊടുപറമ്പിൽ രാജന്റ ഭാര്യയുമായ സോണിയ ഫ്രാൻസിസ് (36 ) വ്യാഴാഴ്ച രാവിലെ മരിച്ചു. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലായിരുന്നു . മാസ്സ് തിയേറ്റർ റോഡിലൂടെ KL45 M 4427 വെള്ള ആക്ടീവ സ്കൂട്ടറിൽ എത്തിയ സോണിയയെ ബൈപ്പാസ് റോഡിലൂടെ

Top