പുസ്തകത്താളിലെ കഥാപാത്രങ്ങൾ നിറപ്പകിട്ടോടെ അരങ്ങിലെത്തിയത് വിസ്മയത്തോടെ നാലാം ക്ലാസ് വിദ്യാർത്ഥികൾ കണ്ടാസ്വദിച്ചു

ഇരിങ്ങാലക്കുട  : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിലെ കഥകളി വിദ്യാർത്ഥികളുടെ പരിശീലനകളി, നാലാം ക്ലാസ് സ്കൂൾ വിദ്യാർത്ഥികൾ പാഠ്യ ഭാഗത്തിന്‍റെ ഭാഗമായി കലാനിലയത്തിൽ കാണാനെത്തി. നാലാം ക്ലാസ്സിലെ മലയാള പാഠ്യഭാഗമായ 'മുരളി കണ്ട കഥകളിയിലെ' കിർമീരവധം കഥകളിയിലെ ലളിത പാഞ്ചാലി എന്ന ഭാഗമാണ് ബുധനാഴ്ച കലാനിലയത്തിലെ കഥകളി വിദ്യാർത്ഥികളായ ഗോകുലും വിഷ്ണുവും കൂടെ അവരുടെ പരിശീലനകളിയായി അവതരിപ്പിച്ചത്. പുസ്തകത്താളിലെ കഥാപാത്രങ്ങൾ നിറപ്പകിട്ടോടെ അരങ്ങിലെത്തിയത് വിസ്മയത്തോടെ അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ കണ്ടാസ്വദിച്ചു. പഠനത്തിന്‍റെ ഭാഗമായി കഥകളിക്കോപ്പ്, ചമയം,

എൻ ഡി എ ഇരിങ്ങാലക്കുടയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കെതിരെയും ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ സുരേന്ദ്രനെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതിനെതിരെയും എൻ ഡി എ ഇരിങ്ങാലക്കുട മണ്ഡലം പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. എൻ ഡി എ നിയോജക മണ്ഡലം ചെയര്‍മാന്‍ ടി എസ് സുനിൽകുമാറിന്‍െറ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ പി

അനധികൃത റൂട്ടിലൂടെ മരണപ്പാച്ചിൽ നടത്തിയ ‘സുബ്രമണ്യം’ ബസ്സിനെതിരെ നടപടി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ഭീക്ഷിണിപെടുത്തിയ ക്ലീനർ റിമാൻഡിൽ

ഇരിങ്ങാലക്കുട : ബെപാസ്സ്‌ റോഡിലൂടെ വൺവേ റൂട്ട് തെറ്റിച്ച് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനു നേരെ അസഭ്യ വർഷം നടത്തിയ 'സുബ്രമണ്യം' ബസിലെ ക്ലീനർ കൊറ്റനല്ലൂർ സ്വദേശി മച്ചാട്ട് വീട്ടിൽ അനീഷ് വിശ്വംഭരനെ ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ബിബിൻ സി വി അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ മാസ് തിയറ്ററിനു സമീപം റൂട്ട് തെറ്റിച്ച് അമിത വേഗത്തിൽ വന്ന കാശിനാഥൻ സ്വകാര്യ

എം എസ്‌ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ് പാനല്‍ ഇരിങ്ങാലക്കുട സര്‍വ്വീസ്‌ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു

ഇരിങ്ങാലക്കുട : എം എസ്‌ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ് പാനല്‍ ഇരിങ്ങാലക്കുട സര്‍വ്വീസ്‌ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്റായി എം എസ് കൃഷ്ണകുമാര്‍ , വൈസ് പ്രസിഡണ്ടായി എ സി ജോണ്‍സണ്‍, ഡയറക്ടർമാരായി ഡീന്‍ ഷള്‍ട്ടന്‍ ,വിജയന്‍ ഇളയേടത്ത്, കെ ജെ അഗസ്റ്റിന്‍, കെ എം ധര്‍മ്മരാജന്‍ ,സി ആർ ലതീശന്‍, സുനിത പരമേശ്വരന്‍, എ ഇന്ദിര ,കെ കെ അനിത എന്നിവരെയും

2019 കൂടൽമാണിക്യം തിരുവുത്സവത്തിനു ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റ്

  ഇരിങ്ങാലക്കുട : മെയ് 14ന് (മേടം 30ന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 24 ന് രാപ്പാള്ളിൽ ആറാട്ടോടെ സമാപിക്കുന്ന 2019 കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സംഘാടകസമിതി ആലോചനയോഗത്തിൽ ദേവസ്വം ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഇതിൽ ഒരു കോടി മുപ്പത്താറു ലക്ഷം രൂപ ഉത്സവം ബഡ്ജറ്റായും ഇരുപത്തൊമ്പത് ലക്ഷ രൂപ ഉത്സവത്തോട് അനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റി വച്ചിട്ടുള്ളത്. ക്ഷേത്രം പടിഞ്ഞാറേ ഊട്ടുപുരയിൽ ചേർന്ന യോഗത്തിൽ

കേരള ഫോക്ക്‌ലോർ അക്കാദമിയുടെ പുരസ്ക്കാരം മുരുകൻ ഗുരുക്കൾ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : കേരള നാടൻ കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി കേരളഫോക്ക്‌ലോർ അക്കാദമി ഏർപ്പെടുത്തിയ അവാർഡ് ഇരിങ്ങാലക്കുട സ്വദേശി മുരുകൻ ഗുരുക്കൾ തലശേരിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഗവൺമെന്റ് ബ്രണ്ണൻ ഹൈസ്കൂൾ ഓഡിറ്റോറിയാത്തതിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എം കെ ബാലൻ, തലശേരി എം എൽ എ എ എൻ ഷംസീർ എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട കറുകുളങ്ങര സ്വദേശിയാണ് മുരുകൻ ഗുരുക്കൾ. തൃശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ

ക്രിസ്തുമസ് വിപണിക്കുള്ള എല്‍.ഇ.ഡി. സ്റ്റാര്‍ നിര്‍മ്മാണ പരിശീലനവുമായി എസ്.എന്‍.സ്കൂളിലെ വിദ്യാർത്ഥിനികൾ

ഇരിങ്ങാലക്കുട : എസ്. എന്‍.പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്കൂളിലെ 8,9 ക്ലാസ്സുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പെണ്‍കുട്ടികള്‍ക്കായി എൽ ഇ ഡി നക്ഷത്ര നിര്‍മ്മാണ ശില്‍പ്പശാല നടത്തി. ബാലവേദി യൂണിറ്റും നെടുപുഴ വനിതാ പോളിടെക്നിക്കിലെ ഇലക്ട്രോണിക്സ് വിഭാഗവും ചേര്‍ന്നാണ് ഒരു ദിവസം നീണ്ടു നിന്ന ശില്പശാല സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുടെ നൈപുണ്യവും കരുത്തും വികസിപ്പിക്കുകയും അവര്‍ക്ക് ഏതു തരത്തിലുള്ള തൊഴില്‍ മേഖലകളിലും തിളങ്ങുന്നതിനുള്ള

വയോജനങ്ങൾക്ക് കട്ടിൽ നൽകി

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിന്‍റെ 2018 - 19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകി. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ബിനോയ് കോലാന്ത്ര, ഉഷ രാമചന്ദ്രൻ, സുനിത ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി സിജോ കരേടൻ, എ എസ് സന്തോഷ്‌കുമാർ, എന്നിവർ പങ്കെടുത്തു.

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം ഇരിങ്ങാലക്കുടയിൽ 8, 9 തിയ്യതികളിൽ

  ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 34 -ാമത് ജില്ലാ കളരിപ്പയറ്റ് ചമ്പ്യാൻഷിപ്പ് മത്സരം തെക്കൻ, വടക്കൻ സമ്പ്രദായങ്ങളിൽ ഡിസംബർ 8,9 തിയ്യതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ എം എൽ എ നിർവ്വഹിക്കും. ശാന്തിനികേതൻ പബ്ലിക്ക് സ്കൂൾ ചെയർമാൻ കെ ആർ നാരായണൻ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ നിമ്മ്യ ഷിജു മുഖ്യ

വാരിയർ സമാജം കെട്ടിട ഉദ്‌ഘാടനം ഡിസംബർ 8ന്

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഡിസംബർ 8 ശനിയാഴ്ച്ച രാവിലെ 9.30ന് പേഷ്കാർ റോഡിലുള്ള സമാജം ഹാളിൽ സമാജം സംസ്ഥാന പ്രസിഡന്റ് പി.വി.മുരളീധരൻ നിർവ്വഹിക്കും. യൂണിറ്റ് പ്രസിഡൻറ് എ.വേണുഗോപാലൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എ.സി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ഇതിനോടനുബന്ധിച്ച് ഉണ്ണായിവാരിയർ അനുസ്മരണവും, കൈയെഴുത്തു മാസിക പ്രകാശനവും നടക്കും.

Top