റെയിൽ ക്രാക്ക് ഡിറ്റക്റ്റിംഗ്‌ റോബോർട്ടുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് , ഇരിങ്ങാലക്കുട ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള റെയിൽ ക്രാക്ക് ഡിറ്റക്റ്റിംഗ്‌ റോബോട്ട് രൂപകല്പന ചെയ്‌ത്‌ നിർമ്മിച്ചിരിക്കുന്നു . റെയിൽവേ ട്രാക്കിൽ സംഭവിക്കുന്ന വിള്ളലുകൾ ,പൊട്ടലുകൾ എന്നിവ കണ്ടെത്തി വേണ്ടപ്പെട്ടവർക്ക് ആവശ്യമായ മെസേജുകൾ നൽകുവാൻ സജ്ജമായിട്ടുള്ളതാണ് ഈ റോബോട്ട് . ട്രാക്കിലെ മാർഗ്ഗതടസങ്ങൾ മുൻകൂട്ടി കണ്ടെത്തുവാൻ അൾട്രാസോണിക് സെൻസിംഗ് സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്മാർട്ട് ഇന്ത്യ

ലോക ഭിന്ന ശേഷി വാരാചരണത്തിന് സമാപനമായി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ലോക ഭിന്ന ശേഷി വാരാചരണത്തിനു സമാപനമായി. സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി .എ മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് അധ്യക്ഷത വഹിച്ചു. കൈകോർക്കാം ഒന്നാകാം എന്ന സന്ദേശത്തെ മുൻനിർത്തി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. വിളംബര റാലി , കലാ

വിശ്വാസികള്‍ക്ക്‌ ആത്മചെെതന്യം പകര്‍ന്ന് മൗലീദ് മജ്‌ലിസ്

കരൂപ്പടന്ന : കരൂപ്പടന്ന പള്ളിനട പൗരസമിതി മീലാദ് കമ്മിറ്റി സംഘടിപ്പിച്ച വിവിധ മഹല്ല്കളില്‍ നിന്നുള്ള 101ല്‍പരം പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കിയ മൗലീദ് മജ്‌ലിസ് വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മഹല്ല് ഖത്തീബ് സെെഫുദ്ദീന്‍ അല്‍ഖാസിമി മീലാദ് സന്ദേശം നല്‍കി. പൗരസമിതി ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. കെ.പി.സെെനുദ്ദീന്‍, ഫെെസി കാഞ്ഞിരപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. അല്‍ ബദര്‍ ഗ്രൂപ്പ് എം.ഡി. സി.പി.അബൂബക്കര്‍ ദാരിമി മുഖ്യാതിഥിയായി. മൊഹിയുദ്ദീന്‍ ബാഖവി, കെ.ടി.അബൂബക്കര്‍

ഐ.ടി.യു ബാങ്കിൻറെ ശതാബ്ദി ആഘോഷങ്ങൾ ഡിസംബർ 21 മുതൽ 29 വരെ

ഇരിങ്ങാലക്കുട : 1918-ലെ ആരംഭിച്ച ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ( ഐ.ടി.യു ബാങ്ക്) ശതാബ്ദി ആഘോഷങ്ങൾ ഡിസംബർ 21 മുതൽ 29 വരെ നടത്തുമെന്ന് ബാങ്ക് ചെയർമാൻ എം പി ജാക്സൺ പത്രസമ്മേളനത്തിൽ അറിയിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും. ഡിസംബർ 21ന് ശതാബ്ദി

സുരേഷ് കിഴുത്താണിക്ക് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്ക്കാരം

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 34-ാം തൃശൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 'ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' പുരസ്‌ക്കാരത്തിന് സുരേഷ് കിഴുത്താണി അർഹനായി. ജില്ലയിൽ കഴിഞ്ഞ വർഷം പല മത്സരങ്ങളിലായി ഏറ്റവും കൂടുതൽ പുരസ്ക്കാരം വാങ്ങിയ വ്യക്തി എന്ന നിലയിലാണ് സുരേഷ് കിഴുത്താണിയെ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്. വീഡിയോ ഫോട്ടോഗ്രാഫിയിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഡോക്യൂമെന്ററി വിഭാഗത്തിൽ ഫോട്ടോ ഫെസ്റ്റ് നടത്തിയ മത്സരത്തിൽ സുരേഷ് കിഴുത്താണി

Top