‘വർഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക’ – ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുകൾക്ക് നൽകി ആരംഭിച്ചു

ഇരിങ്ങാലക്കുട : 'വർഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക' എന്ന സന്ദേശമുയർത്തിയുള്ള ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ ഇരിങ്ങാലക്കുടയിൽ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുകൾക്ക് മെമ്പർഷിപ്പ് നൽകി ആരംഭിച്ചു . ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ട്രാൻസ്പീപ്പിൾ ആക്റ്റിവിസ്റ്റുകളായ പി.ഡി.ദിയ, കെ.വി.നന്ദന, ഷൺമുഖൻ, ചാരുനേത്ര, പ്രഭ എന്നിവർക്ക് നൽകി നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വി.എ. അനീഷ്, ജോ. സെക്രട്ടറി പി.കെ. മനുമോഹൻ, വൈ.

സദനം കൃഷ്ണൻകുട്ടിക്ക് കല്യാണകൃഷ്ണ ഫൗണ്ടേഷൻ പുരസ്കാരം

ഇരിങ്ങാലക്കുട : കലാമണ്ഡലം കൃഷ്ണൻനായർ, കല്യാണിക്കുട്ടി അമ്മ എന്നിവരുടെ സ്മരണാർത്ഥം സ്ഥാപിച്ചിട്ടുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷൻ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്. കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഡിസംബർ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽവച്ച് സമ്മാനിക്കും.

ഐ ടി യു ബാങ്കിന്‍റെ ശതാബ്‌ദി ലോഗോ പ്രകാശനം

ഇരിങ്ങാലക്കുട : ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷത്തിന്‍റെ ലോഗോ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം പി ജാക്സൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി എസ് വാസുദേവൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ടി എ ജയദൻ, മാനേജർ ടി വി ചാർളി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ മാനേജർ ടി

ലഹരിക്കെതിരെ നടത്തിയ ഷോർട്ട്ഫിലിം മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹമായ മൂർക്കനാട് സെന്‍റ് ആന്റണീസ് നിർമ്മിച്ച ഹ്രസ്വചിത്രത്തിന്‍റെ റിലീസിംഗ് ഡിസംബർ 5ന്

ഇരിങ്ങാലക്കുട : ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമും, കേരള സർക്കാർ എക്‌സൈസ് വകുപ്പും ലഹരിക്കെതിരെ നടത്തിയ സ്കൂൾതല ഷോർട്ട്ഫിലിം മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സമ്മാനത്തിന് അർഹമായ സെന്‍റ് ആന്റണിസ് എച്ച് എസ് എസ് മൂർക്കനാട് നിർമ്മിച്ച "ചുവട് നഷ്ടപ്പെട്ടവർ" എന്ന ഹ്രസ്വചിത്രത്തിന്‍റെ ഔദ്യോഗിക റിലീസിംഗ് ഡിസംബർ 5ന് 10:30ന് സ്കൂൾ അങ്കണത്തിൽ നടക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ. ജോയ് പാലിയേക്കര ചടങ്ങിന്‍റെ ഉദ്‌ഘാടനവും ഷോർട്ട് ഫിലിം

കല്ലേറ്റുംകര ഇൻഫന്‍റ് ജീസസ് ഇടവക സീനിയർ യൂത്ത് സംഘടനയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 16ന്

കല്ലേറ്റുംകര : കല്ലേറ്റുംകര ഇൻഫന്‍റ് ജീസസ് ഇടവകയിലെ സീനിയർ യൂത്ത് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്‍റെയും കൊടുങ്ങല്ലൂർ ഡെന്റൽ അസ്സോസിയേഷന്‍റെയും സഹകരണത്തോടെ ഡിസംബർ 16-ാം തിയ്യതി രാവിലെ 9 മണി മുതൽ 12:30 മുതൽ ഞായറാഴ്ച കല്ലേറ്റുംകര പാരിഷ് ഹാളിലും, ഐ ജെ എൽ പി സ്കൂളിലുമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ വിവിധ ചികിത്സവിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ സേവനം

കവിതാ സമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : അക്കാപുൽക്കോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതി ശിവരാമൻ കല്ലയിലിന്റെ " തുറന്ന കൂടുകളിലെ പറന്നു പോകാത്ത പെൺകിളികൾ" എന്ന കവിതാ സമാഹാരം പ്രശസ്ത കവി വി.ജി. തമ്പി കവയിത്രി ഇ. സന്ധ്യയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. കവി ബക്കർ മേത്തല പുസ്തകം പരിചയപ്പെടുത്തി. ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഗസ്റ്റ്ഹൗസിൽ നടന്ന പ്രകാശന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി കാദർ പട്ടേപ്പാടം, തുമ്പൂർ ലോഹിതാക്ഷൻ,

Top