അനധികൃത പണവുമായി ഇരിങ്ങാലക്കുട ജോയിന്‍റ് ആർ.ടി.ഓയെ വിജിലൻസ് സംഘം വഴിയിൽ നിന്നും പിടികൂടി

തൊമ്മാന : രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ജോയിന്‍റ് ആർ.ടി.ഓ എം.കെ പ്രകാശിനെ അനധികൃത പണവുമായി തൊമ്മാനയിൽ നിന്നും ശനിയാഴ്ച രാത്രി ഏഴരയോടെ വിജിലൻസ് സംഘം വഴിയിൽ നിന്നും പിടികൂടി. ഒരു മാരുതി 800 കാറിൽ രണ്ടു പേരോടൊപ്പം ചാലക്കുടിയിലേക്കുള്ള യാത്രാമധ്യേയാണ് 19,900 രൂപ സഹിതം അദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്. തൃശൂർ വിജിലൻസ് ഡി വൈ എസ പി മാത്യു രാജ് കള്ളിക്കാടന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, സി

ഠാണാവിലെ ട്രാഫിക്ക് സിഗ്നൽ ലൈറ്റിനെ ചൊല്ലി താലൂക്ക് വികസന സമിതിയിൽ കോൺഗ്രസ്സ്, കേരള കോൺഗ്രസ്സ് പ്രതിനിധികളുടെ വാക്ക്പോര്

ഇരിങ്ങാലക്കുട : ഏറെക്കാലമായി ഠാണാവിൽ പ്രവർത്തിക്കാതിരിക്കുന്ന ട്രാഫിക്ക് സിഗ്നൽ ലൈറ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ കേരളാ കോൺഗ്രസ് പ്രതിനിധി പറഞ്ഞതിനെ കോൺഗ്രസ്സ് പ്രതിനിധി എതിർത്തത് ഇവർ തമ്മിലുള്ള വാക്ക്പോരിനിടയാക്കി. കേരളാ കോൺഗ്രസ്സിലെ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ആയിരുന്നപ്പോൾ മുൻകയ്യെടുത്ത് സ്ഥാപിച്ചതായിരുന്നു. ഠാണാവിലെ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് സംവിധാനം. എന്നാൽ ഇത് ഠാണാവിൽ രൂക്ഷമായ ഗതാഗത തടസ്സം സൃഷ്ടിച്ചതിനാൽ, ഇപ്പോൾ കെ പി സി

സാന്ത്വനസദൻ സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ : ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്റിയേഴ്‌സും അദ്ധ്യാപകരും കാട്ടുങ്ങച്ചിറ സാന്ത്വനസദൻ സന്ദർശിച്ചു. അന്തേവാസികൾക്കായി മധുരവും പൊതിച്ചോറും നൽകി. അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ വോളന്റിയേഴ്‌സ് അവതരിപ്പിച്ചു. രണ്ടാംവർഷ വോളന്റിയർ ശ്രീലക്ഷ്മി രാധാകൃഷ്ണൻ സ്വാഗതവും സിസ്റ്റർ ബിൻസി നന്ദിയും പറഞ്ഞു.

ഭിന്നശേഷിയുള്ള കലാകാരന്‍മാര്‍ അരങ്ങുണര്‍ത്തിയ സവിഷ്‌ക്കാര സീസണ്‍ 2 ആവേശമുണർത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ജില്ലയിലെ ഏഴ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നെത്തിയ 600ല്‍ പരം ഭിന്നശേഷിക്കാരായ കലാകാരന്‍മാര്‍ ഒത്തുചേര്‍ന്ന സവിഷ്‌ക്കാര സീസണ്‍ 2 ആവേശമുണർത്തി. കോളേജിലെ സാമൂഹിക സംഘടനയായ തവനീഷ് സംഘടിപ്പിച്ച കലാസംഗമത്തില്‍ പങ്കെടുക്കാന്‍ സിനിമാതാരങ്ങളായ ഐശ്വര്യലക്ഷ്മിയും അനീഷ് ഗോപാലും എത്തിച്ചേര്‍ന്നതോടെ കുട്ടികളും രക്ഷകര്‍ത്താക്കളും ആവേശഭരിതരായി. ഇരിങ്ങാലക്കുടയിലും പരിസരത്തുമായി ഷൂട്ടിംഗ് ആരംഭിച്ച അർജന്റീന ഫാന്‍സ് എന്ന സിനിമയുടെ സെറ്റില്‍നിന്നാണ് താരങ്ങള്‍ എത്തിയത്. രാവിലെ മുതല്‍ വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍

ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട : ഐ ടി യു ബാങ്കിന്റെ ശതാബ്‌ദി ആഘോഷം വിപുലമായ പരിപാടികളോടെ ഡിസംബർ അവസാനവാരം നടത്തുന്നു. ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ നിർവ്വഹിച്ചു. വൈസ് ചെയർമാൻ വി എസ് വാസുദേവൻ സ്വാഗതവും ജനറൽ മാനേജർ ടി കെ ദിലീപ് നന്ദിയും പറഞ്ഞു.

ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കാത്തതിൽ മോട്ടോർ വാഹന വകുപ്പിനെതിരെ താലൂക്ക് വികസന സമിതിയിൽ വിമർശനം

  ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകൾ ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിൽ ഉച്ച സമയങ്ങളിലും സ്ഥിരമായി മുടക്കുന്ന സ്വകാര്യ ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്ന കഴിഞ്ഞ വികസന സമിതിയുടെ തീരുമാനം നടപ്പിലാക്കിയോ ഇല്ലയോ എന്ന് ശനിയാഴ്ച ചേർന്ന മുകുന്ദപുരം താലൂക്ക് വികസന സമിതിയെ അറിയിക്കാത്തതിൽ മോട്ടോർ വാഹന വകുപ്പിനെതിരെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു. കാറളം, പടിയൂർ, അവിട്ടത്തൂർ, തൊട്ടിപ്പാൾ, നെടുമ്പാൾ, മൂർക്കനാട്, ചെമ്മണ്ട, എന്നി ഉൾപ്രദേശങ്ങളിലേക്കുള്ള ബസുകളാണ് പ്രധാനമായി മുടങ്ങുന്നതെന്ന് കഴിഞ്ഞ

വയോജന സംഗമം സംഘടിപ്പിച്ചു

പുല്ലൂർ : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പുല്ലൂർ ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ പുല്ലൂരിൽ വയോജന സംഗമം സംഘടിപ്പിച്ചു. ഡോ.കെ.പി.ജോർജ്ജ് സംഗമം ഉദ്ഘാടനം ചെയ്തു. ശശിധരൻ തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ‘വയോജനങ്ങൾ നേരിടുന്ന മാനസിക വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സൈക്കോ തെറാപിസ്റ്റ് സി.സി.ബാബു ക്ളാസ്സെടുത്തു. കെ.ജി. മോഹനൻ മാസ്റ്റർ സ്വാഗതവും നളിനി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

” പ്രളയ ദുരന്തത്തിന്റെ നേർകാഴ്ചകളുടെ” – പൊറത്തിശ്ശേരി മഹാത്മാ സ്കൂളിൽ ചിത്രപ്രദർശനം നടന്നു

പൊറത്തിശ്ശേരി : സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ നിന്നും കരകയറാൻ സഹായകരമായ സമൂഹത്തിന്റെ കൂട്ടായ്മയും സ്നേഹവും വിദ്യർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുവാനായി പൊറത്തിശ്ശേരി മഹാത്മാ എൽ പി ആൻഡ് യു പി സ്കൂളിൽ "പ്രളയത്തിന്റെ നേർകാഴ്ചകളിലൂടെ" എന്ന ചിത്രപ്രദർശനം നടത്തി. പ്രളയവും അത് മൂലം ഉണ്ടായ ദുരന്തങ്ങളുടെ ബാക്കി പത്രങ്ങളും രക്ഷാപ്രവർത്തന ദൗത്യങ്ങളും പ്രളയശേഷം ഉള്ള പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറന്നു കാട്ടിയ ചിത്രങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. സ്കൂൾ പ്രധാന അദ്ധ്യാപിക ഇ ബി

Top