ദക്ഷിണേന്ത്യൻ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഐരാവതം മഹാദേവൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : അന്തരിച്ച വിഖ്യാത ദക്ഷിണേന്ത്യൻ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഐരാവതം മഹാദേവന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മലയാളവിഭാഗം അനുശോചിച്ചു. ശിലാലിഖിത പഠനങ്ങൾക്കും ശാസ്ത്രീയമായ ലിപി വിജ്ഞാനത്തിനും ആധികാരികത നൽകിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയ പണ്ഡിതനാണ് ഇദ്ദേഹം. കോളേജിൽ വച്ചു നടന്ന സമ്മേളനത്തിൽ അദ്ധ്യാപകനായ അമൽ സി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ എസ് മിഥുൻ അനുസ്മരണ പ്രഭാഷണം നടത്തി. മനീഷ അവതരണവും. അശ്വതി കെ സ്വാഗതവും

രൂപതയുടെ പുതിയതായി നിർമ്മിച്ച ആദ്ധ്യാത്മിക കാര്യാലയത്തിന്‍റെ വെഞ്ചിരിപ്പ് കർമ്മം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത ആദ്ധ്യാത്മിക കേന്ദ്രത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിച്ച ആദ്ധ്യാത്മിക കാര്യാലയത്തിന്‍റെ വെഞ്ചിരിപ്പ് കർമ്മം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. കത്തീഡ്രൽ വികാരി ആന്‍റോ. ആലപ്പാടൻ ആദ്ധ്യാത്മിക കേന്ദ്രം വൈസ് റെക്ടർ ഫാ. ഷാബു പുത്തൂർ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിൽട്ടൺ തട്ടിൽ ഫാ. ജിഫിൻ കൈതാരത്ത്, ഫാ. ഫെമിൻ ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ, ആന്റോ ആലേങ്ങാടൻ, ജെയ്‌സൺ കരപ്പറമ്പിൽ, അഡ്വ. വി സി

രാജീവ്ഗാന്ധി മന്ദിരത്തിൽ എം. സി പോളിന്‍റെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ബിസിനസ്സ് മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിയും ദീർഘകാലം ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇരിങ്ങാലക്കുട നഗരസഭയുടെ ചെയർമാനുമായിരുന്ന എം. സി പോളിന്‍റെ ഫോട്ടോ അനാച്ഛദനവും അനുസ്മരണ സമ്മേളനവും ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തിൽ വച്ച് മുൻ എം.പി പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്‍റ് ടി വി ചാർളി അധ്യക്ഷനായ സമ്മേളനത്തിൽ കെപിസിസി ജനറൽ സെക്രട്ടറി എം പി

ഇരിങ്ങാലക്കുട – പാലക്കാട് ബസ് സർവ്വീസ് പുനരാരംഭിക്കണം

ഇരിങ്ങാലക്കുട : കഴിഞ്ഞ കുറേ വർഷങ്ങളായി ഇരിങ്ങാലക്കുടയിൽ നിന്ന് പാലക്കാട്ടേയ്ക്ക് രാവിലെ 5.50 ന് സർവ്വീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസ്സ് തിങ്കളാഴ്ച്ച മുതൽ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വരുമാനം കുറവായതു കൊണ്ടാണ് ഈ ബസ് വേറെ റൂട്ടിലേയ്ക്കു മാറ്റിയത് എന്നാണ് ബന്ധപ്പെട്ടവരുടെ ന്യായം. സാധാരണ ദിവസങ്ങളിൽ 5500 മുതൽ 6000 രൂപ വരെ കളക്ഷൻ ഉണ്ടായിരുന്ന ഈ ബസ്സിന് 8000 മുതൽ 9000

സെന്‍റ് ജോസഫ്‌സ് കോളേജിൽ ഫിനിഷിംഗ് കോഴ്സ്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിൽ ഫിനസെ എന്ന പേരിൽ ഫിനിഷിംഗ് സ്ക്കൂൾ കോഴ്സ് തുടങ്ങി. ഫിനസിന്റെ ഉദ്‌ഘാടനം ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ നിർവ്വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. സി . ഇസബെൽ, അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിനിമയ പരിജ്ഞാനം, വ്യക്തിത്വവികസനം, സാമൂഹ്യഇടപെടലും പെരുമാറ്റ രീതിയും, ഇന്റീരിയർ ഡിസൈനിംഗ്, വീട് അലങ്കാരങ്ങൾ, ടൈം മാനേജ്‌മെന്‍റ്, സ്ട്രെസ്- ടെൻഷൻ മാനേജ്‌മെന്‍റ് എന്നി

ആനന്ദപുരം ഗവൺമെന്‍റ് യു.പി.സ്കൂളിൽ വിളവെടുപ്പുത്സവം നടത്തി

ആനന്ദപുരം : ആനന്ദപുരം ഗവൺമെന്‍റ് യു.പി.സ്കൂളിൽ വിളവെടുപ്പുത്സവം നടത്തി. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗംഗാദേവി സുനിൽ, പി.ടി.എ പ്രസിഡണ്ട് കെ.കെ സന്തോഷ്, എസ്.എം.സി ചെയർമാൻ എ. എസ്. സുനിൽകുമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പ്രധാന അദ്ധ്യാപിക ശ്രീകല ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് സുഷമ ടീച്ചർ നന്ദിയും പറഞ്ഞു

ഗ്രാമജാലകം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു

കൊറ്റനല്ലൂർ: വേളൂക്കര ഗ്രമപ്പഞ്ചായത്തിന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിന്റെ 22-‍ാം വാർഷികപ്പതിപ്പ് എഴുത്തുകാരൻ ബക്കർ മേത്തല പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൻ അനിത ബിജു ആദ്യപ്രതി ഏറ്റുവാങ്ങി. എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജയശ്രീ അനിൽ കുമാർ, ടി.ആർ.സുനിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റർ സ്വാഗതവും

Top