ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതിഷേധ പ്രകടനത്തിനെതിരെയും ആർ എസ് എസ് അക്രമം

തളിയക്കോണം : ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം കെ.ജി.അഖീഷിനെ തളിയക്കോണത്തുള്ള വീടിനു മുൻവശത്തുവെച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇതിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനെതിരെയും ആർ എസ് എസ് അക്രമം ഉണ്ടായി. അക്രമത്തിൽനിന്നും രക്ഷനേടിഓടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കിണറ്റിൽ വീണു പരിക്കേറ്റു ആശുപത്രിൽ ചികിത്സയിലാണ് . ബി.ജെ.പി പ്രാദേശിക നേതാവ് ഷാജുട്ടന്റെയും യുവമോർച്ച ജില്ലാ സെക്രട്ടറി വിഷ്ണുവിന്റെയും നേതൃത്വത്തിൽ വന്നവരാണ് അക്രമം കാടിയതെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ഇവരെ പോലീസ് സംഭവസ്ഥലത്തുനിന്നും പിടികൂടി. കാറിടിച്ച് കൊല്ലാൻ

ചരിത്രങ്ങൾ വിസ്മരിച്ച് പോകാതിരിക്കാൻ സമൂഹം ജാഗരൂകരാകണം- അഡ്വ. വി ആർ സുനിൽകുമാർ എം.എൽ.എ

വെള്ളാങ്ങല്ലൂർ : ചരിത്രങ്ങൾ വിസ്മരിച്ച് പോകാതിരിക്കാൻ സമൂഹം ജാഗരൂകരാകണമെന്ന് കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ. എസ് എസ് എ പദ്ധതി പ്രകാരം കാരുമാത്ര ഗവ. യു പി സ്കൂളിൽ ആരംഭിച്ച ചരിത്ര മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ പ്രസന്ന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്മാർട്ട്‌ 6 എ പദ്ധതി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കാതറിൻ പോൾ

പ്രളയം മൂലം കൂടുതൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട സ്കൂളുകളിൽ ‘പുസ്തകക്കൂട പദ്ധതി’ വഴി ശേഖരിച്ച പുസ്തക വിതരണത്തിന്‍റെ രണ്ടാംഘട്ടം തിങ്കളാഴ്ച നടവരമ്പിൽ

ഇരിങ്ങാലക്കുട : പ്രളയം മൂലം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട സ്കൂളുകൾക്ക് താത്ക്കാലി ആശ്വാസമായി 'പുസ്തകക്കൂട പദ്ധതി' വഴി ശേഖരിച്ച പുസ്തക വിതരണത്തിന്‍റെ രണ്ടാംഘട്ടം തിങ്കളാഴ്ച നടവരമ്പ് ഗവ. ഹൈസ്കൂൾ രാവിലെ 10:30 ന് നടക്കും . ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഉപജില്ലക്കീഴിലെ പന്ത്രണ്ട് സ്കൂളുകൾക്കായി രണ്ടായിരത്തോളം പുസ്തകങ്ങൾ നൽകും. 12:30 ന് മാള ബിആർസി, 3 മണിക്ക് കൊടുങ്ങല്ലൂർ എ.ഇ.ഒ.ഓഫീസ് എന്നിവിടങ്ങളിലും പുസ്തക വിതരണം ഉണ്ടാക്കും.

റെയിൽവെ പാർക്കിങ്ങിൽനിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ജീവനക്കാരി ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷനിൽ നിന്നും വാഹന പാർക്കിങ്ങ് ജീവനക്കാരിയായ പ്രമീളക്ക് ലഭിച്ച സ്വർണ്ണ മാല ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി. പാർക്കിങ്ങിൽനിന്നും ലഭിച്ച മാല , പ്രമീള റെയിൽവെ സ്റ്റേഷനിൽ ഏൽപ്പിക്കുകയും, തുടർന്ന് അത് ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ കൃഷ്ണകുമാർ, കമേഴ്സ്യൽ സൂപ്രണ്ട് ടി.ശിവകുമാറിന്റേയും മറ്റ് ജീവനക്കാരുടേയും സാന്നിദ്ധ്യത്തിൽ ഉടമയായ പുല്ലുർ കിഴക്കേമാട്ടുമൽ കരോളിന്റെ ഭാര്യ ജസ്നിക്ക് കൈമാറുകയും ചെയ്തു. പ്രമീളയുടെ നല്ല മനസ്സിനെ ഉദ്യോഗസ്ഥരും ജീവനക്കാരും,

റോഡരികിലെ മെറ്റൽ കൂമ്പാരത്തിൽ ഇടിച്ചുകയറി പിക്കപ്പ് വാൻ മറിഞ്ഞു

ഇരിങ്ങാലക്കുട : റോഡരികിൽ അലക്ഷ്യമായി ഇട്ടിരുന്ന മെറ്റൽ കൂമ്പാരത്തിൽ ഇടിച്ചുകയറി പിക്കപ്പ് വാൻ മറിഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു. ഞായറാഴ്ച ഉച്ചക്ക് ഇരിങ്ങാലക്കുട സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. ഇതിനുമുൻപും ഇവിടെ ഇരുചക്ര വാഹനങ്ങളും അപകടത്തിൽ പെട്ടിരുന്നു.

കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല ആഘോഷങ്ങൾ 17ന്

കാരുകുളങ്ങര : ഇരിങ്ങാലക്കുട കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉപ ദേവത ആയ അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠാ ദിനം നവംബർ 17 (വൃശ്ചികം 1) ന് ആഘോഷിക്കുന്നു. രാവിലെ മഹാഗണപതി ഹവനം, അയ്യപ്പ സ്വാമിക്ക് കളഭാഭിഷേകം വിശേഷാൽ പൂജകൾ, എള്ള് പറ, സന്ധ്യക്ക് പുഷ്പാഭിഷേകം. ഉച്ചക്ക് പ്രസാദഊട്ടും വൈകിട്ട് ശാസ്താം പാട്ടും ഉണ്ടായിരിക്കുന്നതാണ്. ഉദിഷ്ട കാര്യത്തിന് ഉടൻ ഫലസിദ്ധി നൽകുന്ന ചുറ്റുവിളക്ക് വഴിപാട് വൃശ്ചികം 1 മുതൽ ധനു 12

Top