താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ സ്പോർട്സ് ഡേ ആഘോഷം

താണിശ്ശേരി : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ സ്പോർട്സ് ഡേ സെന്റ്‌ ജോസഫ്‌സ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം തലവനായ ഡോ. സ്റ്റാലിൻ റാഫേൽ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി, പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി, വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സോമൻ നമ്പ്യാർ എന്നിവർ സന്നിഹിതരായിരുന്നു. മാർച്ച് പാസ്ററ്, ഡ്രിൽ ഡിസ്പ്ലേ, മനുഷ്യപിരമിഡ്‌ എന്നിവയെ കൂടാതെ 'വിജയികൾ തോറ്റു പിന്മാറില്ല , പിന്മാറുന്നവർ

കൗൺസിലർമാരും നഗരസഭ ജീവനക്കാരും മാറ്റുരച്ച് കേരള ചരിത്രം ക്വിസ്

ഇരിങ്ങാലക്കുട : കേരള പിറവി വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരുടെ കൂട്ടായ്മയായ മുനിസിപ്പൽ എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബിന്റെ (മെർക്ക്) ആഭിമുഖ്യത്തിൽ കൗൺസിലർമാർക്കും ജീവനക്കാർക്കുമായി കേരള ചരിത്രം ക്വിസ് മത്സരം സംഘടിപ്പിച്ചു. നഗരസഭാ സെക്രട്ടറി കെ.എസ്. അരുൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ ക്വിസ് മൽസരം ഉദ്ഘാടനം ചെയ്തു. മൽസരത്തിൽ ശാലിനി കെ.എസ്., ഒന്നാം സ്ഥാനവും അജി പൂപ്പത്തി രണ്ടാം സ്ഥാനവും രഞ്ജിനി.പി.ആർ,

കഞ്ചാവ് കേസിൽ പിടിച്ചെടുത്ത ബൈക്ക് കൈക്കലാക്കാൻ എക്സൈസ് ഓഫീസ് ആക്രമിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസ് ആക്രമിച്ച് തന്‍റെ ബൈക്ക് കൈക്കലാക്കാൻ ശ്രമിച്ച കേസിൽ അസ്മിൻ ( 21) ഇരിങ്ങാലക്കുട പോലീസിന്റെ കസ്റ്റഡിയിൽ. ആക്രമണം നടന്ന ഉടൻ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗീസിന്‍റെ നിർദ്ദേശാനുസരണം സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സക്വാഡ് രൂപീകരിച്ചാണ് പ്രതിക്കായുള്ള തിരച്ചിൽ നടന്നിരുന്നത്. ചടുലമായ നീക്കത്താൽ കുറഞ്ഞ സമയം കൊണ്ട് പ്രതിയെ കസ്റ്റഡിൽ എടുത്ത പോലീസ് പ്രതിയേയും

ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥി സഹോദരങ്ങൾക്ക് കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി അവാർഡ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശികളായ അർഷക് ആലിം അഹമ്മദ്, അമൻ അഹമ്മദ് എന്നീ സഹോദരങ്ങൾ രചിച്ച 'കള്ളിച്ചെടിയും മഷിത്തണ്ടും പിന്നെ തുപ്പലാം കൊത്തികളും ' എന്ന കൃതിക്ക് 2018ലെ കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി ഐ.ആർ.കൃഷ്ണൻ മേത്തല സ്മാരക എൻഡോവ്മെന്റിന് അർഹത നേടി. 3000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ ആണ് സമ്മാനം.അർഷക് ഇരിങ്ങാലക്കുട നാഷ്ണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ളസ് വണ്ണിനും അമൻ ഡോൺബോസ്കോ സ്കൂളിൽ ഒമ്പതാം ക്ലാസ്സിലും പഠിക്കുന്നു. ഇരിങ്ങാലക്കുട ബ്ളോക്

ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോസ് തെക്കന്‍റെ നാമധേയത്തില്‍ സംസ്ഥാനതല കോളേജ് അദ്ധ്യാപക പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരിക്കേ മരണമടഞ്ഞ ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണ നിലനിര്‍ത്താന്‍ 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സംസ്ഥാനതലത്തിലുള്ള കോളേജ് അദ്ധ്യാപക പുരസ്‌കാരം ഏര്‍പ്പെടുത്തി. അദ്ധ്യാപന ഗവേഷണ മേഖലകളിലെ പ്രാവീണ്യവും സാമൂഹികാഭിമുഖ്യവും പരിഗണിച്ചാണ് ജൂറി അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുക്കുന്നത്ത് എന്ന് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അറിയിച്ചു. കേരളത്തിലെ ഗവണ്‍മെന്‍റ് , എയ്ഡഡ് ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളേജുകളിലെ റഗുലര്‍ അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഒരു

പടിയൂർ കോങ്ങാടൻ തുരുത്ത് മേഖലയിൽ കുടിവെള്ളം എത്തിക്കാനുള്ള വിധി നടപ്പിലാക്കിയില്ല – ജില്ലാ കളക്ടർക്ക് പരാതി നൽകി

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിൽ 10 വർഷം മുൻപ് തൃശൂർ ജില്ലാ പഞ്ചായത്ത് 15 ലക്ഷം മുടക്കി കോങ്ങാടൻ തുരുത്ത് ഉൾപ്പെടെയുള്ള പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ് ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് പണി പൂർത്തീകരിച്ചത്. എന്നാൽ ഈ പദ്ധതി പൂർത്തീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തും വാട്ടർ അതോറിറ്റിയും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ 2011 ജനുവരി 19-ാം തിയ്യതി വാർഡ് മെമ്പർ സുനന്ദ ഉണ്ണികൃഷ്ണൻ

ഇന്‍ട്രാമൂറല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ബി.പി.എഡ്. ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ 2018-19 വര്‍ഷത്തെ ഇന്‍ട്രാമൂറല്‍ മത്സരങ്ങളുടെ ഉദ്ഘാടനം അന്തര്‍ദേശീയ താരവും, ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാവുമായ പി.യു.ചിത്ര നിര്‍വ്വഹിച്ചു. ബി.പി.എഡ്. വകുപ്പ് തലവന്‍ ഡോ. അരവിന്ദ ബി.പി., കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, ഇന്‍ട്രാമൂറല്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. വി.എ. തോമാസ്, ഇന്‍ട്രാമൂറല്‍ സെക്രട്ടറി  അജ്മല്‍ എന്നിവർ സംസാരിച്ചു.

ദേശിയ ആയൂർവ്വേദ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെയും ഗവൺമെന്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് ദേശിയ ആയൂർവ്വേദ ദിനം ആചരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രീതി ജോസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ഡോ. ലിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യം ആയൂർവ്വേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ. മായ എൻ എം ബോധവത്കരണ ക്ലസ് നയിച്ചു. ഡോ.ബിജു ബാലകൃഷ്ണൻ, ഡോ. ബിന്ദു ജി നായർ, ഡോ. സ്മിത കെ തോമസ്, ഡോ. ഷീജ സി യു, ഡോ.

തണ്ടിക വരവ് , തൃപ്പൂത്തിരി, മുക്കിടി എന്നിവക്ക് മുന്നോടിയായി ഭക്തജനങ്ങൾ കൂടൽമാണിക്യം ക്ഷേത്രപരിസരം വൃത്തിയാക്കി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ നവംബർ 13 , 14 , 15 തിയ്യതികളിൽ ആഘോഷിക്കുന്ന തണ്ടിക വരവ്, തൃപ്പൂത്തിരി, മുക്കിടി എന്നിവക്ക് മുന്നോടിയായി ഭക്തജനകളുടെ നേതൃത്വത്തിൽ ക്ഷേത്രപരിസരം ശനിയാഴ്ച രാവിലെ മുതൽ വൃത്തിയാക്കൽ തുടങ്ങി. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ പറഞ്ഞു. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ കെ ജി സുരേഷ്, എ വി ഷൈൻ , ദേവസ്വം മാനേജർ രാജി സുരേഷ്,

Top