പ്രളയത്തിൽ രക്ഷിച്ചതിന് കൂലി – മോദി സർക്കാരിനെതിരെ ഡി വൈ എഫ് ഐയുടെ ഭിക്ഷയെടുക്കൽ പ്രതിഷേധം

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രളയത്തിൽ ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ അനുവദിച്ച ഹെലികോപ്റ്ററിനും സൈനിക വിമാനത്തിനും 33.79 കോടി രൂപ വാടക ചോദിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഇരിങ്ങാലക്കുടയിൽ ഭിക്ഷയെടുക്കൽ പ്രതിഷേധം സംഘടിപ്പിച്ചു. പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന തെമ്മാടിത്തത്തിന് പറയുന്ന പേരല്ല കേന്ദ്ര സംസ്ഥാന ബന്ധം എന്ന് ഡി.വൈ.എഫ്.ഐ പ്രതീകാത്മക ഭിക്ഷാടന സമരത്തിലൂടെ പറഞ്ഞു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരം സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ

പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി

കാട്ടൂർ : കിഴുത്താണിയിൽ വഴിയിൽ വച്ച് പെൺകുട്ടിയെ മാനഹാനി വരുത്തിയ കേസിൽ കോടതി ജാമ്യത്തിൽ ഇറങ്ങി മുങ്ങി പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്ന പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി. ചെമ്മണ്ട സ്വദേശി നാഗത്തു വീട്ടിൽ ഗോപു എന്ന ഗോപകുമാറിനെയാണ് പിടികൂടി റിമാൻഡ് ചെയ്തത്. 2012 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാട്ടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ എസ് ശുശാന്തിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ്, ഷാനവാസ്‌,

ദുരിതപൂർണ്ണം ഈ യാത്ര , പേഷ്ക്കാർ റോഡിന്‍റെ അവസ്ഥ ദയനീയം

ഇരിങ്ങാലക്കുട : ബസ്റ്റാന്‍റ് കൂടൽമാണിക്യം റോഡിൽ നിന്ന് മൂന്ന്പീടിക സംസ്ഥാന പാതയിലേക്കുള്ള കുട്ടംകുളത്തിനു സമീപത്തു നിന്നാരംഭിക്കുന്ന പേഷ്ക്കാർ റോഡ് സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ തകർന്നു കിടന്നീട്ട് മാസങ്ങളായി. സംസ്ഥാന പാതയിൽ നിന്നു ബസ്റ്റാന്‍റ് പരിസരത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ ഏറെയും ആശ്രയിക്കുന്നത് ഈ റോഡിനെയാണ് . ഒരടിയോളം താഴ്ചയുള്ള കുഴികൾ പോലുമുണ്ട് ഈ റോഡിൽ. വലിയ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ സർവ്വസാധാരണമാണ്. റോഡിന്‍റെ അറ്റകുറ്റപണികൾ എത്രയും വേഗം

കുടുംബശ്രീ സ്കൂള്‍ ഒന്നാംഘട്ടം സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

ആളൂര്‍ : ആളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസില്‍ കുടുംബശ്രീ സ്കൂള്‍ ഒന്നാംഘട്ടം സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ആര്‍.ഡേവീസ് നിര്‍വ്വഹിച്ചു. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് ചെയര്‍മാന്‍ നിക്സണ്‍ സി ജെ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രതി സുരേഷ്, വാര്‍ഡ് മെമ്പര്‍ ടി.വി.ഷാജു, ഐ.കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ശാന്തിനികേതൻ ആനുവൽ സ്പോർട്സ് മീറ്റ്

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ ആനുവൽ സ്പോർട്സ് മീറ്റ് "സ്പോർട്ടോ 2k18 " ന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട എസ്.ഐ. സി വി ബിബിൻ നിർവ്വഹിച്ചു. ശാന്തിനികേതൻ സ്പോർട്സ് മിനിസ്റ്റർ സൂര്യ ഗായത്രി പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൽ പി എൻ ഗോപകുമാറിൽ നിന്നും കഴിഞ്ഞ വർഷത്തെ വ്യക്തിഗത ചാമ്പ്യന്മാരായ സൂര്യ ഗായത്രി, ഗോപിക മുരളീധരൻ, ആര്യ സുഭാഷ്, ദേവദർശ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. എസ് എൻ ഇ എസ് ചെയർമാൻ,

കവിതാപുസ്തക പ്രകാശനം ഡിസംബർ 2 ന്

ഇരിങ്ങാലക്കുട : അക്കാപുൽകോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതിശിവരാമൻ കല്ലയിലിന്റെ 'തുറന്നകൂടുകളിലെ പറന്നുപോകാത്ത പെൺകിളികൾ' എന്ന കവിതാപുസ്തക പ്രകാശനം ഡിസംബർ 2ന് ഞായറാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ വിശ്രമകേന്ദ്രത്തിൽ വി ജി തമ്പി നിർവ്വഹിക്കുന്നു. ഇ സന്ധ്യ പുസ്തകം സ്വീകരിക്കും. പ്രൊഫ സാവിത്രി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഖാദർ പട്ടേപ്പാടം, തുമ്പൂർ ലോഹിതാക്ഷൻ, ഡോ. ഗീത നമ്പൂതിരിപ്പാട്, കെ രാധാകൃഷ്‌ണൻ

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 50000 രൂപ പിഴയും

  ഇരിങ്ങാലക്കുട : പിതാവിനെ മർദ്ധിച്ച് കൊലപ്പെടുത്തിയ കേസിൽ കടുപ്പശ്ശേരി പുതുവട്ടിൽ ദീപു (43) നെ മനഃപൂർവമല്ലാത്ത നരഹത്യക്ക് 7 വർഷം കഠിന തടവിനും 50000 രൂപ പിഴക്കും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷിച്ചു. 2015 മെയ് മാസം 3-ാം തിയ്യതി പ്രതി, പിതാവ് കടുപ്പശ്ശേരി പുതുവട്ടിൽ കുട്ടൻ (70) നെ മദ്യലഹരിയിൽ വീട്ടിൽ വച്ച് മർദ്ധിച്ച് അവശനാക്കുകയും പരിക്കിന്റെ കാഠിന്യത്താൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ

വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് മന്ദിരം – ഉദ്‌ഘാടനം ഡിസംബർ 2ന്

വെള്ളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ പുതിയ ഓഫീസ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം ഡിസംബർ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്‍തീൻ നിർവ്വഹിക്കും. അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചാലക്കുടി എം പി ഇന്നസെന്‍റ് മുഖ്യാതിഥിയായിരിക്കുമെന്ന് പത്രസമ്മേളനത്തിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന അനിൽകുമാർ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എൻ കെ

അവിട്ടത്തൂരിൽ വനിതാ വ്യവസായ സംരംഭക വിപണന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു

അവിട്ടത്തൂർ : വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അവിട്ടത്തൂർ വനിതാ വ്യവസായ സംരംഭക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഞായറാഴ്ച രാവിലെ 11 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിക്കുന്നു. പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും.  ത്രിതല പഞ്ചായത്ത് അംഗങ്ങളും, ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും

ഡിജിറ്റൽ ബാങ്കിങ്ങിലെ നൂതന ആശയങ്ങൾ – ക്രൈസ്റ്റ് കോളേജിൽ ബാങ്കിങ് സെമിനാർ

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ ബാങ്കിങ്ങിലെ നൂതന ആശയങ്ങളെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ബാങ്കിങ് സെമിനാർ നടത്തി. എസ് ബി ഐ എ ജി എം സുധീർദാസ് ഉദ്‌ഘാടനം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. വർഗ്ഗിസ് വി എ, എസ് ബി ഐ മാർക്കറ്റിങ് മാനേജർ

Top