നഗരസഭ കെട്ടിടത്തിന്‍റെ ചില്ലുകൾ ഇളകി വീണു, അപകടം ഒഴിവായത് തലനാരിഴക്ക്

ഇരിങ്ങാലക്കുട : നഗരസഭയുടെ പ്രധാന കെട്ടിടത്തിലെ ഒന്നാം നിലയിൽ നിന്ന് ചില്ലുകൾ താഴെ പാർക്കിങ് ഏരിയയിലേക്ക് തകർന്നു വീണു. സമീപം നിന്നവർ രക്ഷപെട്ടത് തലനാരിഴക്ക്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈ സമയം നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ ഒട്ടേറെ പേർ പുറമെ നിൽപ്പുണ്ടായിരുന്നു. ഒന്നാം നിലയിൽ കൗൺസിൽ ഹാളിനോട് ചേർന്നുള്ള സോളാർ പ്ലാന്റ് ബാറ്ററി യുണിറ്റ് മുറിയുടെ ജനൽ ചില്ലുകളാണ് തകർന്നു വീണത്. ഇതിനു മുൻപും ഇവിടെ ചില്ലുകൾ അടർന്നു

‘കുട്ടംകുളത്തിന്‍റെ മണ്ണിൽ ഒരു നവോത്ഥാന വർത്തമാനം’ 26ന് 3 മണിക്ക് ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കുട്ടംകുളത്തിന്‍റെ മണ്ണിൽ ഒരു നവോത്ഥാന വർത്തമാനം’ ഒക്ടോബർ 26ന് 3 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സി പി ഐ സംസ്ഥാന എക്സ്ക്യൂട്ടിവ് അംഗം മുല്ലക്കര രത്നാകരൻ എം എൽ എ ഉദ്‌ഘാടനം ചെയുന്നു.

ആളൂർ നമ്പിക്കുന്നിൽ ഒരുകോടി രൂപയുടെ സ്വാശ്രയ ഗ്രാമപദ്ധതി

ആളൂർ : അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരമുള്ള സ്വാശ്രയ ഗ്രാമ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ആളൂർ പഞ്ചായത്തിലെ നമ്പിക്കുന്ന് കോളനിയിൽ പ്രൊഫ. കെ യു അരുണൻ എം.എൽ.എ നിർവഹിച്ചു. ഒരു കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. 40 ൽ കൂടുതൽ പട്ടികജാതി- പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന കോളനിയുടെ സമഗ്രവികസനം നടപ്പിലാക്കി സ്വയംപര്യാപ്ത ഗ്രാമം ആക്കി മാറ്റുക എന്നതാണ് ഈ പദ്ധതിപ്രകാരം ലക്ഷ്യമിടുന്നത്. കോളനിയിൽ പുതിയ കിണർ നിർമ്മിച്ച മോട്ടോർ സ്ഥാപിച്ച ടാങ്കിലേക്ക്

പ്രളയബാധിതർക്ക് കൈത്താങ്ങായി എച്ച് ഡി പി സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി 

ഇരിങ്ങാലക്കുട : പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എച്ച് ഡി പി സമാജം ഒരു ലക്ഷം രൂപ നൽകി. സമാജം പ്രസിഡന്റ് ഭരതൻ കണ്ടെങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ ക്ക് കൈമാറി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും കൊടുത്തതിനു പുറമെയാണ് ഈ ഒരു ലക്ഷം നൽകിയത്. വെള്ളാങ്കല്ലൂർ

ക്ലീൻ ഇന്ത്യക്കായി കോയമ്പത്തൂർ മുതൽ അങ്കമാലി വരെ സൈക്കിൾ റാലി : വ്യാഴാഴ്ച 11 മണിക്ക് ഇരിങ്ങാലക്കുട റോട്ടറി ഹാളിൽ സ്വീകരണം

ഇരിങ്ങാലക്കുട : റോട്ടറി ഡിസ്ട്രിക്ട് 3201ന്‍റെ നേതൃത്വത്തിൽ 'പെഡൽ ഫോർ ക്ലീൻ ഇന്ത്യ', 'എൻഡ് പോളിയോ' എന്നി ആശയങ്ങൾ മുന്നോട്ടുവച്ച് കോയമ്പത്തൂരിൽ നിന്നും അങ്കമാലി വരെ സൈക്കിൾ റാലി നടത്തുന്നു. ഇതിന്റെ സ്വീകരണം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട റോട്ടറി ഹാളിൽ നടത്തുന്നു. സ്വീകരണ സമ്മേളനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് ഉദ്‌ഘാടനം നിർവ്വഹിക്കും. റോട്ടറി പ്രസിഡന്റ് പോൾസൺ മൈക്കിൾ , ഡിസ്ട്രിക്ട് ഡയറക്ടർ അഡ്വ.സോണറ്റ്

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ബിജെപി ബഹിഷ്‌ക്കരിക്കും

പുല്ലൂർ : പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിലും ഇടതുപക്ഷ അനുഭാവികൾക്ക് മെമ്പർഷിപ്പ് അനുവദിക്കുകയും മറ്റു പാർട്ടി അനുഭാവികൾക്ക് മെമ്പർഷിപ്പ് നൽക്കാതിരിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് നവംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ബിജെപി മുരിയാട് പഞ്ചായത്ത് സമിതി യോഗം തീരുമാനിച്ചു. സ്വജനപക്ഷപാതമില്ലാതെ മെമ്പർഷിപ്പ് വിതരണം ചെയ്ത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഭരണ സമിതിക്ക് കഴിവുണ്ടോ എന്നു പഞ്ചായത്ത് പ്രസിഡൻറ് ജയൻ മണ്ണാളത്ത് യോഗം ഉദ്ഘാടനം ചെയ്തു

നഗരസഭ ആരോഗ്യവിഭാഗം റെയ്‌ഡിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭാ ആരോഗ്യ വിഭാഗം ബുധനാഴ്ച രാവിലെ നടത്തിയ റെയ്‌ഡിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് മാംസ വില്പനകേന്ദ്രങ്ങളും അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും, പഴകിയ ഇറച്ചി, മീൻ , മുട്ട, തൈര് , അച്ചാറുകൾ, മാവ്, കാലാവധി  കഴിഞ്ഞ കറി മസാലകൾ, 50 മൈക്രോണിന് താഴെ ഉള്ള പ്ലാസ്റ്റിക്ക് എന്നിവയാണ് റെയ്‌ഡിൽ പിടികൂടിയത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ

Top