ലോക് താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഗവൺമെൻറിൻറെ ഇന്ധന വില വർദ്ധനവിനും,വർഗീയതയ്ക്കും, അഴിമതിക്കുമെതിരെ ലോക് താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പോളി കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് വാഴപ്പള്ളി മാത്യു, വാക്സറിന് പെരേപാടൻ, ഡേവിസ് വില്ലടത്തുക്കാരൻ, കാവ്യാ പ്രദീപ്, വര്ഗീസ് തെക്കേക്കര, ജോ മുരുങ്ങത്തി പറമ്പിൽ, റിജോയ് പൊന്തൊക്കാരൻ എന്നിവർ സംസാരിച്ചു.

താൽക്കാലിക ക്ഷേത്രജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനുശേഷമേ പുതിയതായി നിയമിക്കാവൂ- വാരിയർ സമാജം

ഇരിങ്ങാലക്കുട : ദേവസ്വംബോർഡ് താൽക്കാലിക ക്ഷേത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തിനു ശേഷമേ പുതിയതായി ജീവനക്കാരെ നിയമിക്കാവൂ എന്ന് സമസ്തകേരള വാര്യർ സമാജം ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പ്രവർത്തിയിൽ കഴിവുള്ളവരെയും പ്രവൃത്തിപരിചയമുള്ളവരെയുമാണ് നിയമിക്കേണ്ടത്. ക്ഷേത്രസംബന്ധമായ ജോലിക്ക് ക്ഷേത്ര ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് ചോദ്യങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നും യോഗം ചൂണ്ടിക്കാട്ടി. ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളെ മാറുന്ന വിധി അപലപനീയമാണ്. ആചാരലംഘനം നടത്തി ശബരിമലയെ സംഘർഷഭൂമിയായി മാറ്റരുതെന്നും ക്ഷേത്രങ്ങളുടെ പ്രസക്തി

ആളൂർ പോലീസ് സ്റ്റേഷൻ കല്ലേറ്റുംകരയിൽ നിന്നും മാറ്റുന്നതിനെതിരെ കോൺഗ്രസ്സിന്റെ പ്രതിഷേധയോഗം

കല്ലേറ്റുംകര : നിലവിൽ കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ വാടക മുറിയിൽ പ്രവർത്തിച്ചുവരുന്ന ആളൂർ പോലീസ് സ്റ്റേഷൻ തൊമ്മാന കച്ചേരിപടിയിലേക്ക് മാറ്റുന്നതിനെതിരെ കോൺഗ്രസ്സ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആളൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ജോസഫ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് ഐ കെ ചന്ദ്രൻ, റോയ് ജെ കളത്തിങ്കൽ, എൻ എ

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഗെയ്‌ലിന്‍റെ സഹകരണത്തോടെ മാമോഗ്രാം യൂണിറ്റ് വരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുന്നു. ഗെയില്‍ കമ്പനിയാണ് കെട്ടിടം നിര്‍മ്മിച്ച് അതില്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയുള്ള മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ നല്‍കുന്നത്. ഗെയില്‍ പ്രതിനിധി ഇരിങ്ങാലക്കുട ആശുപത്രിയിലെത്തി ഇക്കാര്യം അധികൃതരെ അറിയിച്ചു. മാര്‍ച്ച് 31നകം കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കി യൂണിറ്റ് കമ്മീഷന്‍ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. എന്നാല്‍ ഏത് ഏജന്‍സിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് തീരുമാനിച്ചീട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് മിനിമോള്‍ പറഞ്ഞു. നിലവില്‍ നിര്‍മ്മാണം

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല 34-ാം വാർഷിക സമ്മേളനം

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല 34-ാം വാർഷിക സമ്മേളനം ഇരിങ്ങാലക്കുട മിനി ടൗൺഹാളിൽ സംഘടനാ സംസ്ഥാന സെക്രട്ടറി സജീർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പി ആർ ഒ വിനയൻ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.സി ജോൺസൺ ആമുഖ പ്രഭാഷണവും, മേഖലാ സെക്രട്ടറി സഞ്ജു കെ വി റിപ്പോർട്ട് അവതരണവും സുരാജ് കെ.എസ്

താൽക്കാലിക അദ്ധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, മൈക്രോ ബയോളജി, മലയാളം എന്നീ വിഷയങ്ങളിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 24 ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.

സമരനായകന് നാടിന്‍റെ അന്ത്യാഞ്ജലി

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നവോത്ഥാന പോരാട്ടങ്ങളിലെ പ്രധാനമായ കുട്ടംകുളം സമരനായകനും സ്വതന്ത്ര സമരസേനാനിയും സി പി ഐ നേതാവുമായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച കെ വി ഉണ്ണിക്ക് നാടിൻറെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുടയിലെ സി പി ഐ മണ്ഡലം കമ്മിറ്റി ഓഫീസായ സി അച്യുതമേനോൻ സ്മാരകമന്ദിരത്തിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. എം പി സി എൻ ജയദേവൻ,എം എൽ എ മാരായ

Top