രണ്ടാം വിമോചന സമരം അനുവദിക്കില്ല – ഡി വൈ എഫ് ഐ നവോത്ഥാന സദസ്സ്

ഇരിങ്ങാലക്കുട : കുട്ടംകുളം സമരത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന കുട്ടംകുളം സമരഭൂമിയിൽ നിന്ന് ആരംഭിച്ച ഡി വൈ എഫ് ഐ നവോത്ഥാന റാലി പൂതംകുളം മൈതാനിയിൽ സമാപിച്ചു. തുടർന്ന് സംഘടിപ്പിച്ച നവോത്ഥാന സദസ്സ് സാംസ്കാരിക പ്രവർത്തകൻ ഡോ: രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി.എ. അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി. രാജേഷ്, ബ്ലോക്ക് സെക്രട്ടറി ആർ.എൽ. ശ്രീലാൽ, ട്രഷറർ പി.സി. നിമിത എന്നിവർ സംസാരിച്ചു.

ഹരിശ്രീ കുറിക്കാൻ മഹാരാഷ്ട്രക്കാരായ കുരുന്നുകളും

ഇരിങ്ങാലക്കുട : വിദ്യാരംഭത്തിന് ഇത്തവണ കാട്ടുങ്ങച്ചിറ മതമൈത്രി നിലയത്തിൽ മലയാള ഭാഷയിൽ ആദ്യാക്ഷരം നാവിൽ കുറിക്കാൻ എത്തിയ മഹാരാഷ്ട്രക്കാരായ കൊച്ചുകുട്ടികൾ ഏവർക്കും കൗതുകം ഉളവാക്കി. ഇരിങ്ങാലക്കുട എസ് എൻ സ്കൂളുകളുടെയും, എസ് എൻ പബ്ലിക് ലൈബ്രറിയും സംയുക്താഭിമുഖ്യത്തിലാണ് മതമൈത്രി നിലയത്തിൽ വെച്ച് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. പ്രശസ്ത സംഗീത സംവിധായകൻ പ്രതാപ് സിംഗ്, ഈ വർഷത്തെ മികച്ച ഭാഷ അധ്യാപകനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് ലഭിച്ച ദേവദാസ് മാസ്റ്റർ എന്നിവരായിരുന്നു ഇവിടെ

കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി അവിട്ടത്തൂർ സ്വദേശി സി.സി. സുരേഷിനെ കേന്ദ്ര ഗവ. നോമിനേറ്റ് ചെയ്തു

ഇരിങ്ങാലക്കുട : കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി അവിട്ടത്തൂർ സ്വദേശി സി.സി  സുരേഷിനെ കേന്ദ്ര ഗവ. നോമിനേറ്റ് ചെയ്തു. നിലവിൽ തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറിയാണ് സി.സി. സുരേഷ് .

Top