വെട്ടിക്കര നനദുർഗ്ഗാ ക്ഷേത്രത്തിൽ കൊരമ്പ് മൃദംഗ കളരി നൃത്തവാദ്യ സംഗീതസമന്വയം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗാ ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരി നൃത്തവാദ്യ സംഗീതസമന്വയം അവതരിപ്പിച്ചു. ഭരതനാട്യവും, കർണ്ണാടക സംഗീതവും വാദ്യമേളവും സമന്വയിപ്പിച്ച് നടത്തിയ പരിപാടിയിൽ ഭാരതനാട്യത്തിൽ അതുല്യകൃഷ്‌ണയും ദേവുട്ടിയും,കർണ്ണാടക സംഗീതത്തിൽ ശ്രേയ പാർവ്വതി ബഹറിനിൽ നിന്നും ഓൺലൈൻ വഴി വായ്പ്പാട്ടും, പക്കവാദ്യത്തിൽ ശ്രീരാഗ്, ദേവാംഗന, തുടങ്ങി കളരിയിലെ 15 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. നൃത്തസംഗീത ലോകത്ത് ആദ്യമായാണ് നൃത്താവിഷ്‌ക്കാരത്തിന് ഓൺലൈൻ വഴി വായ്പ്പാട്ട് അവതരിപ്പിക്കുന്നത്. നിരവധി ഓൺലൈൻ കച്ചേരികൾ

പ്രളയ ദുരിതബാധിതർക്കായി ഗൾഫിലെ സേവാഭാരതി പ്രവർത്തകർ കപ്പൽമാർഗം എത്തിച്ച സാമഗ്രികൾ ഇരിങ്ങാലക്കുടയിൽ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിനായി ഗൾഫിലെ സേവാഭാരതി പ്രവർത്തകർ കപ്പൽമാർഗം അയച്ചു തന്ന സാമഗ്രികൾ ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ഓഫീസിൽ ഏൽപ്പിച്ചത് വില്ലേജ് ഓഫീസർ മുഖേന വിതരണം ചെയ്ത് തുടങ്ങി. കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം, വേളൂക്കര, മാടായിക്കോണം, ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മന വലശ്ശേരി, ആറാട്ടുപുഴ, ചേർപ്പ് വില്ലേജുകളിലായ് പ്രളയ ദുരിതബാധിതർക്ക് വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാമഗ്രികളും അടങ്ങിയ കിറ്റ് ഏകദേശം 2500 വീടുകളിലേക്ക് വിതരണം ചെയ്ത് തുടങ്ങി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ 2019 -20 വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന്‍റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. 35380000 രൂപ അടങ്കൽ വരുന്ന പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിക്കുവാൻ വർക്കിങ് ഗ്രൂപ്പിൽ ആവശ്യപ്പെടുകയും 13 വർക്കിങ് ഗ്രൂപ്പുകൾ ചർച്ച ചെയ്ത നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് പദ്ധതി വിശദീകരണം

പാലിയേറ്റിവ് ഡേ – സ്നേഹ ചങ്ങലനടത്തി

വെള്ളാങ്കല്ലൂർ : 'എന്‍റെ ജീവിതവും വിലപ്പെട്ടതാണ്' എന്ന മുദ്രവാക്യവുമായ് നടന്ന ലോക പാലിയേറ്റിവ് കെയർ ദിനാചരണത്തിന്‍റെ ഭാഗമായി ആൽഫാ പാലിയേറ്റിവ് വെള്ളാങ്കല്ലൂർ ലിങ്ക് സെന്ററിന്‍റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന സ്കൂൾ മൈതാനിയിൽ നടന്ന സ്നേഹ ചങ്ങല അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ലിങ്ക് സെന്റർ പ്രസിഡന്റ് എ ബി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷഫീർ കരുമത്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുരേഷ് ശ്രീധരൻ

ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്‌സിന്‍റെ നേതൃത്വത്തില്‍ മെഗാ ചിത്രരചന മത്സരം 27ന്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്‌സിന്‍റെ നേതൃത്വത്തില്‍  ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോട് കൂടി മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ലോകസമാധാനം ലക്ഷ്യമാക്കി കൊണ്ട് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 210 രാജ്യങ്ങളിലായി 11 വയസ് മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്‌സ് ഇരിങ്ങാലക്കുടയില്‍ മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്. പ്രാഥമിക റൗണ്ടില്‍

മുകുന്ദപുരം എൻ എസ് എസ് കരയോഗ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വമ്പിച്ച നാമജപയാത്ര

ഇരിങ്ങാലക്കുട : ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നാമജപ യാത്ര നടത്തി. ബുധനാഴ്ച രാവിലെ കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നാരംഭിച്ച യാത്ര അയ്യാങ്കാവ് മൈതാനിയിൽ സമാപിച്ചു. സ്ത്രീകളടക്കം ആയിരക്കണക്കിന് വിശ്വാസികൾ നാമജപഘോഷയാത്രയിൽ പങ്കെടുത്തു. ഗുരുവായൂര്‍ മൂന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഭദ്രദീപം കൊളുത്തി നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് താലൂക്ക് പ്രസിഡണ്ട് അഡ്വ.ഡി.ശങ്കരന്‍കുട്ടി, വൈസ് പ്രസിഡണ്ട് കെ.എം ഹരിനാരായണന്‍, യൂണിയന്‍

Top