‘അലിഗഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ. രാമചന്ദ്ര സിറാസിന്‍റെ ജീവിതകഥ പറയുന്ന 'അലിഗഡ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 19 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. സ്വവർഗ്ഗാനുരാഗിയെന്നതിന്‍റെ പേരിൽ കോളേജിൽ നിന്ന് ഡോ. സൈറസ് പുറത്താക്കപ്പെടുകയായിരുന്നു. സർവ്വകലാശാലയുടെ തീരുമാനം പിന്നീട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വിധി വന്ന് ഒരാഴ്ചക്കുള്ളിൽ ഡോ. സൈറസ് ആത്മഹത്യ ചെയ്യുകയായിരുന്നു. ബുസാൻ ഉൾപ്പെടെ നിരവധി

ഉദ്യോഗസ്ഥ അനാസ്ഥമൂലം നശിച്ച് ഇരുമ്പു വിലക്ക് ലേലം ചെയ്യാൻ വച്ച നഗരസഭയുടെ കാറിനു 36000 രൂപക്ക് ലേലം

ഇരിങ്ങാലക്കുട : ഉദ്യോഗസ്ഥ അനാസ്ഥമൂലം വെയിലും മഴയുമേറ്റ് അശ്രദ്ധമായി ടൗൺ ഹാൾ പരിസരത്ത് ഇട്ടു നശിച്ച് ഇരുമ്പു വിലക്ക് ലേലം ചെയ്യാൻ വച്ച നഗരസഭയുടെ കാറിനു 36000 രൂപക്ക് ലേലം നടന്നു. ചില നിക്ഷിപ്ത താത്പര്യക്കാർ ഇടപെട്ട് വൈകിപ്പിച്ച ലേലമാണ് ഇപ്പോൾ തടസങ്ങൾ നീക്കി സുഗമമായി നടന്നത്. ചില പ്രാദേശിക കച്ചവടക്കാരും രാഷ്രിയ- ഉദ്യോഗസ്ഥ തലത്തിലുണ്ടായിരുന്നവരും ഇതിപുറകിൽ ചരടുവലികൾ നടത്തിയിരുന്നു. ജൂലായ് മാസം നടന്ന നഗരസഭ കൗൺസിലിൽ ഇരുമ്പ് വിലയായ 9000

നാടൻ ഭക്ഷ്യമേളയുമായി മഹാത്മയിലെ വിദ്യാർത്ഥികൾ

പൊറത്തിശ്ശേരി : ആഹാരത്തിലെ വിഭവ വൈവിധ്യത്തെയും രുചിപ്പെരുമയെയും കാർഷിക സംസ്കൃതിയെയും നാടൻ ഭക്ഷണ പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ തനി നാടൻ ഭക്ഷ്യമേള നടത്തി. പി ടി എ പ്രസിഡന്റ് പി പി പ്രസാദ് ഉദ്‌ഘാടനം നിർവ്വഹിച്ചു. നമ്മുക്ക് സമ്പന്നമായ ഒരു നാട്ടു ഭക്ഷണ പാരമ്പര്യം ഉണ്ടെന്നും നാട്ടുഭക്ഷണത്തിന്റെ മേന്മ വ്യക്തമാക്കാനും ഭക്ഷ്യമേള സഹായകരമായി. നമ്മുടെ പഴയ ഭക്ഷണസംസ്ക്കാരം ആരോഗ്യ

പ്രളയം വിഴുങ്ങിയ അങ്കണവാടിക്ക് സഹായഹസ്തവുമായി പ്രവാസികൾ

പുല്ലൂർ : പ്രളയത്തെ തുടർന്ന് പൂർണമായും മുങ്ങിപ്പോയ മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് ഊരകം ഈസ്റ്റ് അങ്കണവാടിയ്ക്ക് സഹായഹസ്തവുമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന ഊരകം നിവാസികളായ പ്രവാസികൾ. പ്രതിനിധികളായ സിന്റൊ തെറ്റയിൽ, പോൾ ആന്റണി തൊമ്മാന എന്നിവർ സഹായം കൈമാറി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, വാർഡ് അംഗം ടെസി ജോഷി, അങ്കണവാടി ജീവനക്കാരായ ഫിലോമിന പൗലോസ്, മേഴ്സി റപ്പായി എന്നിവർ പങ്കെടുത്തു. ഇരുപത് കുട്ടികളുള്ള ഈ അങ്കണവാടി കഴിഞ്ഞ

നൗഫൽ വധക്കേസ് – പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും പിഴയും

ഇരിങ്ങാലക്കുട : എറിയാട് ആറാട്ടുവഴി തറപറമ്പിൽ നൗഫൽ (19)നെ പെട്രോൾ പമ്പിന് വടക്കുവശം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറിയാട് ആറാട്ടുവഴി ഏപ്പിള്ളി ജിതീഷ് (22 ) നെ കുറ്റക്കാരെന്നു കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ജീവപര്യന്തം തടവിനും 50000 രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു. 2015 ഡിസംബർ 17 തിയ്യതി രാത്രി 7:45 ന് എറിയാട് ആറാട്ടുവഴിയിലുള്ള പെട്രോൾ പമ്പിന് വടക്കുവശം റോഡിൽ

ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ കുത്തൊഴുക്ക് – 13 ലക്ഷത്തിന്റെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യുണിറ്റ് നോക്കുകുത്തി

ഇരിങ്ങാലക്കുട : നഗരസഭ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ പുഴ പോലെ മാലിന്യങ്ങൾ കുന്നു കൂടുമ്പോഴും ഇവ ഇനം തിരിച്ച് സംസ്‌കരിക്കാൻ മാസങ്ങൾക്കു മുൻപ് 13 ലക്ഷം ചിലവഴിച്ച നിർമ്മിച്ച പ്ലാസ്റ്റിക്ക്, ഷ്രെഡിംഗ്, ബെയ്‌ലിങ് യുണിറ്റ് ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല . പ്രളയ ശേഷം മാലിന്യങ്ങൾ പലതും കയറ്റി അയച്ചു എന്ന് നഗരസഭ പറയുന്നത് പൊള്ളത്തരമാണെന്നും വാസ്തവം തിരിച്ചറിയാൻ ട്രെഞ്ചിങ്ങ് ഗ്രൗണ്ട് സന്ദർശിച്ചാൽ മതിയെന്നും ഇവിടെയെത്തിയ പ്രതിപക്ഷ കൗൺസിലർമാർ മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങൾക്കു മുൻപ്

നവകേരള നിർമിതിയുടെ ഭാഗമാവാൻ ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്

ഇരിങ്ങാലക്കുട : റോട്ടറി ഡിസ്ട്രിക്ട് 3201 ഉം ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബും ചേർന്ന് പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപെട്ടവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേർക്ക് വീടുകൾ നിർമ്മിച്ചു നൽകുവാൻ തയ്യാറെടുക്കുന്നു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഒരു വിധവയ്ക്ക് വീട് നിർമ്മിച്ചു കൊടുത്തിരുന്നു. റോട്ടറി ഡിസ്ട്രിക്ക്ട് ഡിസ്ട്രിക്റ്റ് ഗവർണ്ണർ അഡ്വ. സോണറ്റ് പോൾ, മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ടി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രളയക്കാലത്ത് മാതൃകാപരമായ

വളർത്തു നായ്ക്കളെ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : വീട്ടിൽ വളർത്തിയിരുന്ന നായ്ക്കളെ നഷ്ടപ്പെട്ടു. വിശ്വനാഥപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നടുപ്പുരക്കൽ ശശികുമാറിന്റെ വീട്ടിൽ വളർത്തിയിരുന്ന ഡോബർമാനെയും മറ്റൊരു മുന്തിയ ഇനം നായയെയുമാണ് ഞായറാഴ്ച മുതൽ കാണാതായിരിക്കുന്നത്. ചങ്ങലയോടുകൂടിയാണ് നായ്ക്കളെ നഷ്ടപെട്ടിരിക്കുന്നത്. ഒരു നായയെ ശശികുമാറിന്റെ ബന്ധുക്കൾ ദൂര യാത്ര പോയപ്പോൾ ഒരാഴ്ച മുൻപ് ഏൽപ്പിച്ചു പോയതാണ്. ഞായറാഴ്ച പുലർച്ചെ ക്ഷേത്ര ദർശനം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ശശികുമാറും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. നായ്ക്കളെ

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്‍റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഗവൺമെന്‍റ് വിദ്യാഭ്യാസ സ്ഥാപങ്ങളിൽ എസ് എസ് എൽ സി ക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടുന്നവർക്ക് നൽകി വരുന്ന ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ പുരസ്ക്കാര വിതരണം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. എസ് എസ് എൽ സി ക്ക് ഫുൾ എ പ്ലസ് നേടിയ വി എം മേധക്ക് നഗരസഭ ചെയർ പേഴ്സൺ നിമ്മ്യ ഷിജുവും

മൂ൪ക്കനാട് നാമജപറാലി നടത്തി

മൂ൪ക്കനാട് :ഹിന്ദു ആചാരാനുഷ്ടാനങ്ങളിലേക്കുള്ള കടന്നു കയറ്റത്തിനെതെതിരെ മൂ൪ക്കനാട് നിവാസികളായ ഭക്ത൪ നാമജപറാലി നടത്തി പ്രതിഷേധിച്ചു. മൂ൪ക്കനാട് ശിവക്ഷേത്ര സന്നിധിയില്‍ നിന്നും തറയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് നടന്ന നാമജപറാലിയിൽ നൂറുകണക്കിനു ഭക്ത൪ പങ്കെടുത്തു. വിവിധ ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും റാലിക്ക് നേതൃത്വം നല്കി.

Top