റോഡിന്‍റെ ശോചനീയാവസ്ഥ, വല്ലക്കുന്നിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്‍റെ ചക്രം ഊരി പോയി

വല്ലക്കുന്ന് : ഏറെ ശോചനീയാവസ്ഥയിലുള്ള സംസ്ഥാനപാതയിൽ വല്ലക്കുന്നിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്‍റെ ചക്രം ഊരി പോയി ബസ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇരിങ്ങാലക്കുട ആമ്പലൂർ റൂട്ടിൽ ഓടുന്ന ക്വീൻ മേരി ബസിന്‍റെയാണ് ആക്സിൽ ഒടിഞ്ഞു ചക്രം ഊരി തെറിച്ചത്. തൊമ്മന പാടം കേറി വല്ലക്കുന്ന് സ്നേഹോദായ നഴ്സിംഗ് കോളേജിന് മുന്നിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബസ് സമീപത്തെ ഹോട്ടലിന്‍റെ പറമ്പിലേക്ക് നിരങ്ങി നീങ്ങി. ബസ് സാവധാനം വന്നതിനാൽ അപകടമുണ്ടായില്ല. തൊമ്മന

ശേഖര്‍ പൈങ്ങോടിന്റെ ചെറുകഥാ സമാഹാരം “സുഖമായ ഭക്ഷണം മിതമായ ചാര്‍ജ്ജ് ” പ്രകാശനം ചെയ്തു

വള്ളിവട്ടം : മുഹമ്മദ്‌ അബ്ദുള്‍ റഹ്മാന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന ശേഖര്‍ പൈങ്ങോടിന്‍റെ ചെറുകഥാ സമാഹാരം "സുഖമായ ഭക്ഷണം മിതമായ ചാര്‍ജ്ജ് " സാഹിത്യകാരന്‍ ബക്കര്‍ മേത്തല പ്രകാശനം ചെയ്തു. പു.ക.സ. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് യു.കെ.സുരേഷ്കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍ കമാല്‍ കാട്ടകത്ത് അധ്യക്ഷനായി. യു.കെ.സുരേഷ്കുമാര്‍ കഥാവതരണം നടത്തി. വായനാശീലം നിലനിര്‍ത്തിപ്പോരുന്ന തെരഞ്ഞെടുത്ത അംഗങ്ങളായ വി.ജി.സുധാകരന്‍, കെ.എസ്. ദിനേശന്‍, സി.ആര്‍.ബിജു, സി.കെ.പ്രദീപ്‌, ബേബി വാസു, നൈന

പ്രളയ ദുരിതാശ്വാസത്തിൽ സ്വജനപക്ഷപാതം ആരോപിച്ച് ബി ജെ പിയുടെ ട്രഷറി ഓഫീസ് മാർച്ച്

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസത്തിൽ ഇരിങ്ങാലക്കുട എൽ എൽ എയുടെ സ്വജനപക്ഷപാതം തിരിച്ചറിയുക, മനുഷ്യനിർമ്മിത പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, ദുരിതബാധിതർക്ക് പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ സഹായവും ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ട്രഷറി ഓഫീസ് മാർച്ച് ബി ജെ പി ജില്ലാ കോപ് സെൽ കൺവീനർ രഘുനാഥ് നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി മുത്തോലപുരത്തുനിന്ന് സംഘമെത്തി

കോണത്തുകുന്ന് : കോണത്തുകുന്ന്‍ ഗവ. യു.പി. സ്കൂളിലെ പ്രളയബാധിതരായ കുട്ടികള്‍ക്ക് കൈത്താങ്ങായി മുത്തോലപുരത്തുനിന്ന് സംഘമെത്തി. മുത്തോലപുരം എവര്‍ട്ടണ്‍ ക്ലബ്ബ്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രളയബാധിതരായ കുട്ടികളുടെ കുടുംബത്തിന് സഹായം നല്‍കിയത്. അമ്പതോളം കുട്ടികള്‍ക്ക് പ്രളയത്തില്‍ നഷ്ടമായ കിടക്ക, കട്ടില്‍, പഠനോപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു. വെള്ളങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്. രഘുനാഥ്‌ അധ്യക്ഷനായി. എവര്‍ട്ടണ്‍ ക്ലബ്ബ്

പോസ്റ്റ്മാൻമാരോടൊപ്പം കത്തുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികൾ ‘മെയിൽസ് ഡേ’ ആചരിച്ചു

ഇരിങ്ങാലക്കുട : ദേശിയ തപാൽ ദിനത്തോടനുബന്ധിച്ചു നടത്തുന്ന തപാൽ വാരാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച ആചരിച്ച മെയിൽസ് ഡേയിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്ധാർത്ഥികൾ പോസ്റ്റ്മാൻമാരോടൊപ്പം കത്തുകൾ വിതരണം ചെയ്യാൻ പോയി അനുഭവങ്ങൾ പങ്കിട്ടു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ രേഷ്മ ബിന്ദു കുട്ടികൾക്ക് കത്തുകൾ കൊടുക്കുന്ന രീതികൾ പറഞ്ഞു മനസിലാക്കി. പോസ്റ്റൽ സൂപ്രണ്ട് വി വി രാമൻ തപാൽ വാരത്തിന്റെ അവലോകനം നടത്തി.

സംസ്ഥാന അമച്ച്വർ ചെസ്സ് ചാമ്പ്യാൻഷിപ്പ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെയും തൃശൂർ ചെസ്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ചെസ്സ് അസോസിയേഷൻ തൃശ്ശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന അമച്ച്വർ ചെസ്സ് ചാമ്പ്യാൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്നു. കേരളത്തിലെ 8 ജില്ലകളിൽ നിന്നും 47 കളിക്കാർ ചാമ്പ്യാൻഷിപ്പിൽ പങ്കെടുത്തു. എറണാകുളം ജില്ലയിൽ നിന്നുള്ള ഗിരീഷ് പി വി ചാമ്പ്യനായി. തൃശ്ശൂരിൽ നിന്നുള്ള അബ്‌ദുൾ ഖാദറിനു രണ്ടാം സ്ഥാനവും, തിരുവനന്തപുരത്തു നിന്നുള്ള ഉണ്ണികൃഷ്‌ണൻ മൂന്നാം സ്ഥാനവും നേടി. നവംബർ 10 മുതൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ കൈതാങ്ങ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡയറക്ടർമാരുടെയും ഡോക്ടർമാരുടെയും മറ്റു ഹോസ്പിറ്റലിലെ ജീവനക്കാരുടെയും വേതനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഹോസ്പിറ്റൽ ജനറൽ മാനേജർ കെ. ശ്രീകുമാർ, അസ്സി. മാനേജർ ജി. മധു എന്നിവരിൽനിന്നും മുകുന്ദപുരം തഹസീൽദാർ എം. ജെ. മധുസൂദനൻ ഏറ്റുവാങ്ങി.

ഡോ. പി വി രാഘവൻ അന്തരിച്ചു

ഇരിങ്ങാലക്കുട : റിട്ടയേർഡ് സീനിയർ മെഡിക്കൽ ഓഫീസർ ഇരിങ്ങാലക്കുട പുറ്റിങ്ങൽ റോഡ് വൈരാട്ടിൽ പാപ്പുകുട്ടി മകൻ ഡോ. പി വി രാഘവൻ (87) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഇരിങ്ങാലക്കുട വിശ്വഹിന്ദു പരിഷത്ത് ജില്ല ട്രഷറർ വി ആർ മധു മകനാണ്. മകൾ : വി ആർ മഞ്ജു. മരുമക്കൾ : ബാബു, ദിവ്യ മധു. കെ എസ് ഇ ബി റിട്ടയേർഡ് സീനിയർ അസിസ്റ്റന്റ്

മാടായിക്കോണം അയ്യപ്പസേവാ സമാജം നാമജപ ഘോഷയാത്രയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു

മാടായിക്കോണം : ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആചാരാനുഷ്ടാനങ്ങൾ അതേപടി നിലനിർത്തുന്നതിന് വേണ്ടി മാടായിക്കോണം അയ്യപ്പ സേവ സമാജം നാമജപ ഘോഷയാത്ര നടത്തി. മാടായിക്കോണം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മാപ്രാണം സെന്ററിൽ ഘോഷയാത്ര അവസാനിച്ചു. എൻ എസ് എസ് പ്രതിനിധി സുരേന്ദ്രൻ, എസ് എൻ ഡി പി പ്രതിനിധി സന്തോഷ് ചെറാകുളം, അണിമംഗലത്ത് വല്ലഭൻ തിരുമേനി, മഹേഷ്, വെളിച്ചപ്പാട് എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.

പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ ദന്തസംരക്ഷണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ കുട്ടികളിലെ ദന്ത സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ദന്തക്ഷയം വരാതിരിക്കാനും വന്നാലുണ്ടാകുന്ന പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും, പല്ലിന്‍റെ സംരക്ഷണത്തിനായുള്ള ഭക്ഷണരീതികളെക്കുറിച്ചും, എങ്ങനെ ബ്രഷ് ചെയ്യണമെന്നതിനെക്കുറിച്ചും പല്ലിന്‍റെ മാതൃക കാണിച്ച് ഡെന്‍റൽ സർജൻ ഡോ. റിജു അനിൽ വിശദീകരിച്ചു. ഡെന്‍റൽ സർജ്ജന്മാരായ ഡോ.ഇ എഫ് ജോളി, ഡോ. ലിനി വിൽസൺ, എന്നിവരും സന്നിഹിതരായിരുന്നു.

Top